കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന് ഗുണമെങ്കില്‍ വിദ്യാഭ്യാസ മേഖലയും കാവിവല്‍ക്കരിക്കും:കേന്ദ്രമന്ത്രി

Google Oneindia Malayalam News

ലക്‌നൗ: രാജ്യത്തിന് നല്ലതാണെങ്കില്‍ വിദ്യാഭ്യാസ മേഖലയിലും കാവിവല്‍ക്കരണം നടപ്പാക്കുമെന്ന് മാനവശേഷി മാന്ത്രാലയ സഹമന്ത്രി റാം ശങ്കര്‍ കതേരിയ. രാജ്യത്തിന് ഗുണകരമായ കാര്യങ്ങള്‍ നടക്കും. അതിന് കാവിവല്‍ക്കരണമെന്നോ സംഘവാദമോ എന്ത് പേരിട്ടും വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആറ് കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ കോഴ്‌സ് തുടങ്ങുംരാജ്യത്ത് ആറ് കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ കോഴ്‌സ് തുടങ്ങും

വിദ്യാഭ്യാസ മേഖലയും കാവിവല്‍ക്കരിക്കുകയാണോ നിങ്ങളുടെ ഉദ്ദേശമെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. രാജ്യത്തും വിദ്യാഭ്യാസ മേഖലയിലും കാവിവല്‍ക്കരണം ഉണ്ടാകുമെന്നാണ് അവര്‍ക്കുള്ള ഉത്തരമെന്നും മന്ത്രി പറഞ്ഞു.ലക്‌നൗ സര്‍വ്വകലാശാലയിലെ ഒരു ചടങ്ങിലായിരുന്നു കതേരിയുടെ പരാമര്‍ശം.

Ram Shankar Katheria

നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ക്കു പകരം വിവാദപരമായ പരാമര്‍ശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് നേതാക്കള്‍ ഒഴിഞ്ഞ് നില്‍ക്കണമെന്ന് ബിജെപി നേതൃത്വം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയുടെ യശസ് ഉയര്‍ത്താനും ലോകരാജ്യങ്ങളുടെ ആദരവ് സമ്പാദിക്കാനും പാഠ്യപദ്ധതിയില്‍ മാറ്റം അനിവാര്യമാണ്. നമ്മുടെ മക്കള്‍ മഹാറാമ പ്രതാവിനെയും ശിവജിയെയും കുറിച്ച് പഠിക്കേണ്ടെങ്കില്‍ പിന്നെ ചെങ്കിസ് ഖാനെക്കുറിച്ചാണോ പഠിക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.

'മലയാളി ഒരിക്കലും മറക്കാത്ത' ശിവസേനയ്ക്ക് 50 വയസ്സ്... എന്താണീ സേന, എങ്ങനെയാണീ സേന?'മലയാളി ഒരിക്കലും മറക്കാത്ത' ശിവസേനയ്ക്ക് 50 വയസ്സ്... എന്താണീ സേന, എങ്ങനെയാണീ സേന?

ദീര്‍ഘനാളുകളായി ഞങ്ങള്‍ കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. ആര്‍ക്കെതിരെയും ഞങ്ങള്‍ ആരോപണം ഉന്നയിച്ചിട്ടില്ല. ഇന്ന് രാജ്യത്തിന്റെ അവസ്ഥ പരിഗണിച്ച് രാജ്യക്ഷേമത്തിനായും അഭിമാനം വീണ്ടെടുക്കാനും എന്താണോ ആവശ്യം അതു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി സ്മൃതി ഇറാനി നേരത്തെ പ്രതികരിച്ചിരുന്നു.

English summary
Minister of State for HRD Ram Shankar Katheria has reportedly said there will be bhagwakaran (saffronisation) of both education and of the country, if it is good for the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X