കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ചെരുപ്പ് ചുമക്കാനും തയ്യാറാകുമായിരുന്നു: മുനാവര്‍ റാണ

  • By Muralidharan
Google Oneindia Malayalam News

ദില്ലി: മൂത്ത സഹോദരന്‍ എന്ന നിലയില്‍ നിന്നുകൊണ്ട് നരേന്ദ്ര മോദി തന്നെ വിളിച്ചിരുന്നെങ്കില്‍ മോദിയുടെ ചെരിപ്പ് ചുമക്കാന്‍ പോലും താന്‍ തയ്യാറായിരുന്നുവെന്ന് ഉറുദു കവി മുനാവര്‍ റാണ. രാജ്യത്ത് കലാപങ്ങള്‍ വര്‍ധിക്കുകയും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുകയും ചെയ്യുന്നു എന്നാരോപിച്ച് സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കുമെന്ന് റാണ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2014 നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കേയാണ് മുനാവര്‍ റാണയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയത്. സഹദാബ എന്ന പുസ്തകത്തിനായിരുന്നു പുസ്‌കാരം. കന്നഡ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിയുടെ വധത്തിലും ദാദ്രി സംഭവത്തിലും പ്രതിഷേധിച്ച് താന്‍ അവാര്‍ഡ് തിരിച്ചുനല്‍കുകയാണ് എന്ന് ഒരു ടി വി ചര്‍ച്ചയില്‍ റാണ പ്രഖ്യാപിച്ചിരുന്നു.

modi

മോദി തന്നെ ക്ഷണിക്കുകയാണെങ്കില്‍ താന്‍ മോദിയെ കാണാന്‍ പോകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ മോദിയെ കാണാന്‍ കഴിഞ്ഞില്ല. കൂടിക്കാഴ്ചയുടെ സ്ഥലവും സമയവും മാറ്റിവെക്കണമെന്ന് താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒരു കവി എന്ന നിലയില്‍ താന്‍ പ്രധാനമന്ത്രിയെ കാണും. രാജ്യത്തെ സംഭവങ്ങളിലുള്ള ആശങ്കകള്‍ അറിയിക്കും.

മോദി എനിക്ക് മൂത്ത സഹോദരനെ പോലെയാണ്. മൂത്ത സഹോദരനെ പോലെയാണ് ഞാന്‍ മോദിയെ സ്‌നേഹിക്കുന്നതെന്ന് ഒരു കവിതയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് - ഉര്‍ദു കവിതാരംഗത്തെ പ്രമുഖനായ മുനാവര്‍ റാണ പറഞ്ഞു. ഉത്തര്‍ പ്രദേശിലെ റായ്ബറേലി സ്വദേശിയാണ് 62 കാരനായ മുനാവര്‍ റാണ.

English summary
Urdu poet Munawwar Rana who recently announced to give up his Sahitya Akademi award over rising cases of religious intolerance within the country, said that he would be happy to carry Prime Minister Narendra Modi's shoe if latter invite him as an elder brother.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X