ശമ്പളം മാത്രമല്ല, അവധിയും കൂട്ടണം.. ബോണസ് വര്‍ധിപ്പിക്കണം; ശമ്പള കമ്മീഷനോട് പ്രതിരോധ സംഘടന

എട്ടാമത് കേന്ദ്ര ശമ്പള കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, അലവന്‍സുകള്‍, സേവന ആനുകൂല്യങ്ങള്‍ എന്നിവയില്‍ വിവിധ മാറ്റങ്ങള്‍ നിര്‍ദേശിക്കാനിരിക്കുകയാണ്. 2025 ജനുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട എട്ടാം ശമ്പള കമ്മീഷന്‍, 2025 നവംബര്‍ 3-നാണ് ഔദ്യോഗികമായി രൂപീകരിച്ചത്. ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന് 18 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം തൊട്ട് ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട... കാത്തിരിക്കുന്നത് അപൂര്‍വ സൗഭാഗ്യം!
അടുത്ത വര്‍ഷം തൊട്ട് ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട... കാത്തിരിക്കുന്നത് അപൂര്‍വ സൗഭാഗ്യം!

പരിഷ്‌കരിച്ച ശമ്പള ഘടന 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇത് നടപ്പിലാക്കുന്ന കൃത്യമായ തീയതി പിന്നീട് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള പ്രതിരോധ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ ഭാരതീയ പ്രതിരക്ഷ മസ്ദൂര്‍ സംഘ് നവംബര്‍ 18-ന് നടന്ന രണ്ടാം ഘട്ട ചര്‍ച്ചയില്‍ എട്ടാമത് ശമ്പള കമ്മീഷന്‍ ചെയര്‍മാന് പുതിയ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു.

Salary Hike

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും, പ്രത്യേകിച്ച് പ്രതിരോധ വകുപ്പിലെ സിവിലിയന്‍ ജീവനക്കാരുടെയും പ്രതീക്ഷകളും ആശങ്കകളും ഈ നിര്‍ദ്ദേശങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. നിലവിലുള്ള ശമ്പള, പെന്‍ഷന്‍ ഘടനയില്‍ നിരവധി മാറ്റങ്ങള്‍ വരുത്താന്‍ ബിപിഎംഎസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവിലെ വിലനിലവാരം കണക്കിലെടുത്ത്, ഒരു കുടുംബത്തിന്റെ യഥാര്‍ത്ഥ ഉപഭോഗ ആവശ്യങ്ങള്‍, ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് മാനദണ്ഡങ്ങള്‍ അയ്ക്രോയ്ഡ് ഫോര്‍മുല എന്നിവ അടിസ്ഥാനമാക്കി കുറഞ്ഞ ശമ്പളം നിശ്ചയിക്കണം എന്നാണ് ഇതിലൊന്ന്.

പണപ്പെരുപ്പത്തെ നേരിടാനും വാങ്ങല്‍ ശേഷി സംരക്ഷിക്കാനും ഉതകുന്ന ഒരു ഫിറ്റ്മെന്റ് ഫാക്ടര്‍ ശുപാര്‍ശ ചെയ്യണം എന്നും വിവിധ ശമ്പള നിലവാരങ്ങള്‍ തമ്മിലുള്ള അന്തരം ന്യായമായ രീതിയില്‍ നിലനിര്‍ത്തുകയും, ഏറ്റവും ഉയര്‍ന്ന ശമ്പളവും ഏറ്റവും കുറഞ്ഞ ശമ്പളവും തമ്മിലുള്ള അനുപാതം 1:10 എന്ന പരിധിയില്‍ നിര്‍ത്തുകയും ചെയ്യണം എന്നും സംഘടന നിര്‍ദേശിക്കുന്നു.

14 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം; ജ്വല്ലറികളില്‍ ബുക്കിംഗിന് തിരക്ക്.. വാങ്ങാത്തതിന് കാരണമിത്
14 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം; ജ്വല്ലറികളില്‍ ബുക്കിംഗിന് തിരക്ക്.. വാങ്ങാത്തതിന് കാരണമിത്

നിലവിലുള്ള വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെ 3 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി ഉയര്‍ത്തുക, ശമ്പള ഘടന പരിഷ്‌കരിക്കുന്നതിന് മുന്‍പായി, നിലവിലുള്ള ക്ഷാമബത്തയുടെ 50 ശതമാനം അടിസ്ഥാന ശമ്പളത്തോടും പെന്‍ഷനോടും ലയിപ്പിക്കുക, എന്‍പിഎസ്, യുപിഎസ് എന്നിവ ഒഴിവാക്കി, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും താല്‍ക്കാലിക ബോണസും ഉല്‍പ്പാദനക്ഷമതയെ അടിസ്ഥാനമാക്കിയുള്ള ബോണസും ലഭ്യമാക്കണം എന്നും ഇതില്‍ കുറഞ്ഞത് 30 ദിവസത്തെ ശമ്പളവും ഡിഎയും ചേര്‍ന്ന തുകയെങ്കിലും ലഭിക്കണം എന്നും സംഘടന കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പരിരക്ഷ 30,000 രൂപയില്‍ നിന്ന് കുറഞ്ഞത് 15 ലക്ഷമായും നിക്ഷേപ ബന്ധിത ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ 10 ലക്ഷമായും ഉയര്‍ത്തുക, ജിപിഎഫ് പലിശ, ഇപിഎഫ് പലിശയേക്കാള്‍ കുറവല്ലെന്ന് ഉറപ്പാക്കുക, നിര്‍ത്തലാക്കിയതോ നിയന്ത്രിതമോ ആയ പലിശരഹിത അഡ്വാന്‍സുകള്‍ പുനഃസ്ഥാപിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

ബെംഗളൂരുവിലെ ബ്ലോക്കിന് ശാശ്വത പരിഹാരം; റോഡ് ഗ്രിഡ് സംവിധാനവുമായി സര്‍ക്കാര്‍
ബെംഗളൂരുവിലെ ബ്ലോക്കിന് ശാശ്വത പരിഹാരം; റോഡ് ഗ്രിഡ് സംവിധാനവുമായി സര്‍ക്കാര്‍

വാര്‍ഷികമായി കാഷ്വല്‍ ലീവ് 12 ദിവസമായി വര്‍ധിപ്പിക്കുക, യോഗ്യതയുള്ള ഓരോ എല്‍ടിസി അവസരത്തിലും 20 ദിവസത്തെ ലീവ് എന്‍ക്യാഷ്മെന്റ് അനുവദിക്കുക, എല്‍ടിസി സ്‌പെഷ്യല്‍ ക്യാഷ് പാക്കേജ് വീണ്ടും അവതരിപ്പിക്കുക, ദത്തെടുക്കല്‍ കേസുകള്‍ ഉള്‍പ്പെടെ പിതൃത്വ അവധി 45 ദിവസമായി വര്‍ധിപ്പിക്കുക, കുട്ടികളുടെ പരിചരണ അവധി രണ്ട് വര്‍ഷത്തേക്ക് പൂര്‍ണ വേതനത്തോടെ നീട്ടുക എന്നിവയാണ് അവധി സംബന്ധിച്ച നിര്‍ദേശങ്ങള്‍.

മുന്‍ സൈനിക സേവനത്തില്‍ നിന്ന് എന്‍ക്യാഷ്മെന്റ് കുറയ്ക്കാതെ വീണ്ടും ജോലി ചെയ്യുന്ന മുന്‍ സൈനികരുടെ അവധി എന്‍ക്യാഷ്മെന്റ് 300 ദിവസത്തേക്ക് അനുവദിക്കുക, പ്രതിമാസം ഒരു ദിവസത്തെ ആര്‍ത്തവ അവധി അവതരിപ്പിക്കുക, ഓഫീസ് ഭാരവാഹികള്‍ക്ക് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക കാഷ്വല്‍ ലീവ് 60 ദിവസമായും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് 30 ദിവസമായും വര്‍ധിപ്പിക്കുക, എംപ്ലോയീസ് കോമ്പന്‍സേഷന്‍ ആക്ടിന് കീഴിലുള്ള നഷ്ടപരിഹാരത്തോടൊപ്പം, ജോലി സംബന്ധമായ അസുഖ, പരിക്ക് ലീവ് പൂര്‍ണ്ണ അവധി ശമ്പളത്തോടൊപ്പം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

ഒഴിവുകള്‍ അടിസ്ഥാനമാക്കിയുള്ള പ്രമോഷനുകള്‍ മാറ്റിസ്ഥാപിക്കുന്ന ഒരു ഡൈനാമിക് പ്രമോഷന്‍ സംവിധാനം, മോഡിഫൈഡ് അഷ്വേര്‍ഡ് കരിയര്‍ പ്രോഗ്രഷന്‍ പ്രകാരം 30 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് അഞ്ച് സാമ്പത്തിക അപ്ഗ്രേഡുകള്‍ എന്നിവ ഫെഡറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വൈകിയ ഡിപിസി ശുപാര്‍ശകള്‍ക്ക് മുന്‍കാല പ്രാബല്യം, ഫീഡര്‍ ഗ്രേഡുകളില്‍ പരമാവധി അഞ്ച് വര്‍ഷത്തെ റെസിഡന്‍സി കാലയളവ്, പൊതുവായ റിക്രൂട്ട്മെന്റ് നിയമങ്ങള്‍, ഒരേ സ്റ്റേഷനുള്ളിലെ ഗ്രൂപ്പ് സി ജീവനക്കാരുടെ റൊട്ടേഷന്‍, സെന്‍സിറ്റീവ് തസ്തികകള്‍ തിരിച്ചറിയുന്നതിന് മുമ്പ് ജെസിഎം പ്രതിനിധികളുമായി കൂടിയാലോചിക്കല്‍ എന്നിവയും സംഘടന ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma