Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗ പരാമര്‍ശം; ഹാജരാകാന്‍ സല്‍മാന്‍ ഖാന് വനിതാ കമ്മീഷന്റെ നോട്ടീസ്

മുംബൈ: സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന ആരോപണവിധേയനായ ബോളിവുഡ് താരം സല്‍മാന്‍ ഖാന് മഹാരാഷ്ട്ര വനിതാ കമ്മിഷന്റെ നോട്ടീസ്. ഈ മാസം 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് കമ്മിഷനു മുന്‍പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് നോട്ടീസ്. സല്‍മാന്‍ ഖാന്‍ ഏഴു ദിവസത്തിനകം മാപ്പുപറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മഹാരാഷ്ട്ര വനിതാ കമ്മിഷന്റെ നോട്ടീസ്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് സല്‍മാനെ പ്രതിരോധത്തിലാക്കിയത്. ഗുസ്തിക്കാരുടെ കഥപറയുന്ന സുല്‍ത്താന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം. സിനിമയില്‍ ചില ഷോട്ടുകള്‍ അഭിനയിച്ചു കഴിയുമ്പോഴേക്കും ബലാത്സംഗത്തിനിരയായ സ്ത്രീയെപ്പോലെ നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയില്ലെന്നായിരുന്നു സല്‍മാന്റെ പരാമര്‍ശം.

salmankhan

സ്ത്രീകളെ തിന്മയോട് ഉപമിച്ചും സല്‍മാന്‍ വിമര്‍ശനമേറ്റുവാങ്ങി. ജീവിതത്തിലെ തിന്മകളില്‍ രണ്ടാമതുള്ളതിനെ ഉപേക്ഷിക്കുന്നയാളാണ് താനെന്ന് സല്‍മാന്‍ പറയുന്നു. കാപ്പിയും സിഗരറ്റും വന്നപ്പോള്‍ കാപ്പി ഉപേക്ഷിച്ചു. സിഗരറ്റും മദ്യവും വന്നപ്പോള്‍ സിഗരറ്റ് ഉപേക്ഷിച്ചു. മദ്യവും സ്ത്രീകളും വന്നപ്പോള്‍ സ്ത്രീകളെ ഉപേക്ഷിച്ചെന്നായിരുന്നു സല്‍മാന്റെ പരാമര്‍ശം.

സംഭവത്തില്‍ സല്‍മാന്‍ ക്ഷമ ചോദിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും നടന്റെ പിതാവ് ക്ഷമ ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും വന്‍ വിമര്‍ശനമാണ് നടനെതിരെ ഉയര്‍ന്നുവരുന്നത്. വിവിധ വനിതാ സംഘടനകള്‍ സല്‍മാനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+