Get Updates
Get notified of breaking news, exclusive insights, and must-see stories!

52 ശതമാനം വോട്ട്, എസ്പിയും കോണ്‍ഗ്രസും ബിഎസ്പിയും ചേര്‍ന്നാല്‍.... ബിജെപി ഭയക്കുന്ന നീക്കം ഇങ്ങനെ

ലഖ്‌നൗ: ബിജെപി പഞ്ചായത്ത് തിരഞ്ഞെടുപ്പ് മികച്ച ജയം നേടിയതിന്റെ ആവേശത്തിലാണ്. എന്നാല്‍ ആവേശം അധികം വേണ്ടെന്ന് ബിജെപി ക്യാമ്പില്‍ നിന്ന് തന്നെ മുന്നറിയിപ്പ് ലഭിച്ചിരിക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രതിഫലനമല്ല എന്ന് ഉറപ്പാണ്. 2016ല്‍ ഇതേ പോലെ സമാജ് വാദി പാര്‍ട്ടി വിജയിച്ചിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ തോറ്റു. ഇത്തവണയും അതേപോലെ നടന്നാല്‍ ബിജെപി പടിക്ക് പുറത്താവും. അതിനുള്ള സാധ്യത പ്രതിപക്ഷ ക്യാമ്പില്‍ നിന്ന് വന്നേക്കും.

സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം

1

ബിജെപി വിജയിക്കാനുള്ള പ്രധാന കാരണം ബിഎസ്പി വിട്ടുനിന്നതാണ്. ആ വോട്ടുകള്‍ മുഴുവന്‍ പോയത് ബിജെപിക്കാണ്. ഇത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാതിരിക്കാന്‍ എസ്പിയും കോണ്‍ഗ്രസും ശ്രമിക്കേണ്ടതുണ്ട്. ബിജെപി വിജയിച്ച പകുതിയില്‍ അധികം സീറ്റുകളിലും വിജയിക്കേണ്ടിയിരുന്നത് ബിഎസ്പിയാണ്. മായാവതി മത്സരിക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ എസ്പിയാവുമായിരുന്നു ഏറ്റവും വലിയ നേട്ടമുണ്ടാക്കുന്ന പാര്‍ട്ടി. അവസാന നിമിഷം ബിജെപിയെ സഹായിക്കാന്‍ കൂടിയാണ് മായാവതി ഇങ്ങനൊരു ചതി ചെയ്തത്.

2

ഏതെങ്കിലുമൊരു സഖ്യം യുപിയിലുണ്ടായാല്‍ ബിജെപി തകര്‍ന്നടിയുമെന്ന് ഉറപ്പാണ്. സമീപകാലത്ത് ബിജെപിയെ ഞെട്ടിച്ച മൂന്ന് വിജയങ്ങള്‍ അങ്ങനെയുള്ളതാണ്. 2015ലെ ബീഹാര്‍ തിരഞ്ഞെടുപ്പായിരുന്നു അതില്‍ അമ്പരിപ്പിച്ചത്. മറ്റൊന്ന് മഹാരാഷ്ട്രയില്‍ ശിവസേനയടക്കം കോണ്‍ഗ്രസും എന്‍സിപിയുമായി കൈകോര്‍ത്താണ്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ജെഎംഎമ്മും ചേര്‍ന്നപ്പോഴും വലിയൊരു നേട്ടമുണ്ടായിരുന്നു. ബീഹാറില്‍ സഖ്യമുണ്ടാക്കിയപ്പോള്‍ ആര്‍ജെഡി 80 സീറ്റും ജെഡിയു 71 സീറ്റും കോണ്‍ഗ്രസ് 27 സീറ്റും നേടിയിരുന്നു. വെറും 53 സീറ്റില്‍ ബിജെപി ഒതുങ്ങി.

3

ബിഎസ്പിക്ക് ഒറ്റയ്ക്ക് യുപിയില്‍ ജയിക്കാനാവില്ല. എന്നാല്‍ കോണ്‍ഗ്രസും എസ്പിയും ഉണ്ടെങ്കില്‍ ഉറപ്പായും വന്‍ ജയം നേടും. എസ്പിയുടെ വോട്ടുബാങ്ക് സ്‌ട്രോംഗാണ്. 2007ല്‍ ബിഎസ്പി 30.06 ശതമാനം വോട്ടാണ് നേടിയത്. എസ്പിക്ക് 25.43 ശതമാനം വോട്ടായിരുന്നു ഉള്ളത്. ഇത് രണ്ടും ചേര്‍ത്താല്‍ 55 ശതമാനത്തിന് മുകളിലുണ്ടാവും. 2012ല്‍ എസ്പിക്ക് 29.13 ശതമാനം വോട്ട് കിട്ടി. ബിഎസ്പിക്ക് അപ്പോഴും കാര്യമായ ഇടിവുണ്ടായിട്ടില്ല. 25.91 ശതമാനം വോട്ടും കിട്ടി. രണ്ട് സമയത്തും ബിജെപി ചിത്രത്തില്‍ ഇല്ലായിരുന്നു. 15 ശതമാനമായിരുന്നു 2012 ആകെ വോട്ട്.

4

2017 കണക്ക് പോലും ബിജെപിക്ക് അനുകൂലമല്ല. ബിജെപി ഒറ്റയ്ക്ക് 39.7 ശതമാനം വോട്ടാണ് നേടിയത്. എസ്പിക്ക് ലഭിച്ചത് 21.9 ശതമാനം വോട്ടാണ്. ബിഎസ്പിക്ക് കിട്ടിയത് 22.2 ശതമാനം സീറ്റും. ഇവര്‍ ഒരുമിച്ച് മത്സരിച്ചിരുന്നെങ്കില്‍ 43 ശതമാനം വോട്ടിന് മുകളിലുണ്ടാവുമായിരുന്നു. കോണ്‍ഗ്രസിന് അതേസമയം 6.25 ശതമാനം വോട്ടും കിട്ടിയിട്ടുണ്ട്. ഇവര്‍ ഒന്നിച്ചിരുന്നെങ്കില്‍ ബിജെപി മറികടക്കാന്‍ സാധിക്കുമായിരുന്നു. പല സീറ്റുകളിലും വിജയം നേരിയ തരത്തില്‍ പോയിരുന്നു. അതൊക്കെ സഖ്യമുണ്ടായാല്‍ നേടിയെടുക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് സാധിക്കുമായിരുന്നു.

5

ഇത്തവണ പ്രതിപക്ഷം നോട്ടമിടുന്നത് ആ 52.13 ശതമാനം വോട്ടിലാണ്. അതായത് ബിഎസ്പി, എസ്പി, കോണ്‍ഗ്രസ്, ആര്‍എല്‍ഡി പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ ബിജെപിയെ മൂക്കുകുത്തി വീഴ്ത്താന്‍ സാധിക്കും. ബിജെപിയുടെ ആശങ്കയും ഇത് തന്നെയാണ്. ഇവര്‍ അനൗദ്യോഗിക സഖ്യം ഉണ്ടാക്കിയാല്‍ വരെ അത് ബിജെപിക്ക് വലിയ ഭീഷണിയാണ്. കോണ്‍ഗ്രസ് ഇതിനുള്ള ഒരു ശ്രമത്തിലാണ്. ചെറുപാര്‍ട്ടികളായ സുഹല്‍ദേവ് പാര്‍ട്ടിയെയും ആംആദ്മി പാര്‍ട്ടിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒപ്പം ചേര്‍ക്കാനുള്ള തന്ത്രവും കോണ്‍ഗ്രസിന് മുന്നിലുണ്ട്.

6

കോണ്‍ഗ്രസ് അതിനുള്ള ഒരുക്കവും തുടങ്ങി കഴിഞ്ഞു. ജില്ലാ-നഗര തലങ്ങളില്‍ പുതിയ അധ്യക്ഷന്‍മാരെയും പാര്‍ട്ടി കമ്മിറ്റികളെയും നിയമിച്ച് കഴിഞ്ഞു. കനൗജ് ജില്ലയില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ദിനേഷ് പലിവാള്‍ എത്തും. മൊറാദാബാദ് ജില്ലയുടെ ചുമതല അസ്ലം ഖുര്‍ഷിദിനാണ്. പ്രതാപ്ഗഡില്‍ ഡോ ലാല്‍ജി ത്രിപാഠിയും മഥുരയില്‍ ഭഗവാന്‍ സിംഗും, ബാന്ധയില്‍ പ്രദ്യുമന്‍ ദുബെയും ബാന്ധ സിറ്റിയില്‍ സഞ്ജയ് ഗുപ്തയും കോണ്‍ഗ്രസിനെ നയിക്കും. പ്രിയങ്ക ഗാന്ധിയാണ് ഈ മാറ്റങ്ങള്‍ നിര്‍ദേശിച്ചത്.

Recommended Video

cmsvideo
    WHO's warning about delta plus virus
    7

    ബിഎസ്പിയെ അനുനയിപ്പിക്കുകയാണ് ഇതില്‍ ഏറ്റവും വലിയ പ്രശ്‌നം. 2019ലെ സഖ്യം പൊളിഞ്ഞതാണ് മായാവതി കലിപ്പില്‍ നില്‍ക്കാന്‍ കാരണം. എന്നാല്‍ പത്ത് ശതമാനം വോട്ട് പോലും ബിഎസ്പിക്ക് കിട്ടിയാല്‍ അത് വലിയ നേട്ടമാകും. ബിജെപിയുടെ തട്ടകത്തില്‍ എല്ലാം വേരുകള്‍ ഇളകി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷം ചിതറി കിടക്കുകയാണ്. അനൗദ്യോഗിക സഖ്യം നിലവില്‍ വരുമെന്ന കാര്യമാണ് ബിജെപിയെ ഞെട്ടിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം അധികവും പ്രതീക്ഷകള്‍ നല്‍കി തിരിച്ചടിക്കുന്നതാണെന്ന് മുമ്പ് പലപ്പോഴും തെളിഞ്ഞതാണ്.

    ക്യൂട്ട് ലുക്കില്‍ സാമന്ത അക്കിനേനി-ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+