സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒരേ റാങ്കും ഒരേ റോള്‍ നമ്പറും; അവകാശവാദവുമായി രണ്ട് ആയിഷമാര്‍
ഭോപ്പാല്‍: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒരേ റാങ്കിന് അവകാശവാദവുമായി രണ്ട് പേര്‍ രംഗത്ത്. 184ാം റാങ്കിനാണ് ഇപ്പോള്‍ അവകാശവാദവുമായി രണ്ട് പേര്‍ രംഗത്തെത്തിയത്. ഇവരുടെ രണ്ട് പേരുടെയും റോള്‍ നമ്പറും ആദ്യ പേരും ഒന്ന് തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. മധ്യപ്രദേശിലാണ് ഈ അപൂര്‍വ സംഭവം നടന്നിരിക്കുന്നത്.
ദേവാസ് ജില്ലയില്‍ നിന്നുള്ള അയിഷ ഫാത്തിമ (23), അലിരാജ്പൂര്‍ ജില്ലയില്‍ നിന്നുള്ള അയിഷ മക്രാനി (26) എന്നിവര്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 184-ാം റാങ്ക് നേടിയതായി പറയുന്നു. 200 കിലോമീറ്റര്‍ അകലെ താമസിക്കുന്ന രണ്ട് പേകരും തങ്ങളുടെ അവകാശവാദങ്ങള്‍ക്ക് സാധൂകരിക്കുന്നതിനായി ഒരേ റോള്‍ നമ്പറുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഹാജരാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് രണ്ട് പേരും പൊലീസിലും യു പി എസ് സയിലും പരാതി നല്‍കിയിട്ടുണ്ട്.

രണ്ട് വര്‍ഷം കഷ്ടപ്പെട്ട് പഠിച്ചാണ് ഞാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇത് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ആയിഷ മക്രാനി എന്‍ ഡി ടി വിയോട് പറഞ്ഞു. എനിക്ക് യു പി എസ് സിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കണമെന്നും അവര്‍ വ്യക്തമാക്കി. തന്റെ റോള്‍ നമ്പര്‍ മറ്റൊരാള്‍ക്കുണ്ടെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ആയിഷ ഫാത്തിമയും പ്രതികരിച്ചു.
അതേസമയം, പെണ്‍കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന റോള്‍ നമ്പറും ക്യൂആര്‍ കോഡും ഒരേ പോലെയാണ്. തങ്ങള്‍ പരീക്ഷ എഴുതിയെന്നും ഇന്റര്‍വ്യൂന് ഹാജരായെന്നുമാണ് പെണ്‍കുട്ടികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഏതാണ് കൃത്യമായി എന്നുള്ളത് കണ്ടെത്താനായിട്ടില്ല. ആയിഷ മക്രാനിയുടെ അഡ്മിറ്റ് കാര്‍ഡില്‍ വ്യക്തിത്വ പരീക്ഷയുടെ തീയതി ഏപ്രില്‍ 25 വ്യാഴം എന്നും ആയിഷ ഫാത്തിമയുടെ കാര്‍ഡില്‍ 25 ചൊവ്വയെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഒരേ നമ്പറും ഒരേ ക്യൂആര്‍ കോഡും വരാന്‍ സാധ്യതയില്ലെന്നും സിസ്റ്റത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതില്‍ ഏതെങ്കിലും ഒന്ന് വ്യാജമായിരിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാ്ല്‍ ഇങ്ങനെ ഒരു പ്രശ്‌നം നിലനില്‍ക്കുമ്പോഴും രണ്ട് കുടുംബങ്ങളും മക്കള്‍ക്ക് സിവില്‍ സര്‍വീസ് ലഭിച്ചതിന്റെ ആഘോഷത്തിലാണ്.












Click it and Unblock the Notifications