അധികാര മോഹം കണ്ണീരിന് വഴിമാറി!! വിധികേട്ട് പൊട്ടിക്കരഞ്ഞ് ചിന്നമ്മ!! ശോകമൂകം ശശികല ക്യാംപ്

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീംകോടതി വിധികേട്ട് വികെ ശശികല പൊട്ടിക്കരഞ്ഞു. കീഴ്ക്കോടതി വിധി ശരിവച്ച കോടതി ശശികലയോടും മറ്റ് പ്രതികളോടും കോടതിയില്‍ കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. നാലു വര്‍ഷം തടവു ശി്ക്ഷയും പത്ത് കോടി രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ ശശികലയ്ക്ക് മത്സരിക്കാനുമാകില്ല.

കോടതി വിധി അനുകൂലമായിരിക്കുമെന്നാണ് ശശികല ക്യാംപ് പ്രതീക്ഷിച്ചിരുന്നത്. തിങ്കളാഴ്ച എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ എത്തിയ ശശികല ചൊവ്വാഴ്ച സന്തോഷത്തിന്റെ ദിനം ആയിരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ ആത്മവിശ്വാസം തകര്‍ത്തു കൊണ്ടായിരുന്നു സുപ്രീംകോടതി വിധി. അതേസമയം തനിക്ക് നീതി ലഭിക്കുമെന്ന് വിധികേട്ട ശേഷം ശശികല പറഞ്ഞു. അമ്മയുടെ പ്രതിസന്ധി ഘട്ടത്തില്‍ താനും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ശശികല പറഞ്ഞു.

മുഖ്യമന്ത്രിയാകില്ല

മുഖ്യമന്ത്രിയാകില്ല

ശശികലയുടെ അധികാര ദുര്‍മോഹങ്ങള്‍ക്കാണ് സുപ്രീംകോടതി വിധിയിലൂടെ തിരിച്ചടിയായിരിക്കുന്നത്. ജയലളിതയുടെ മരണത്തിനു പിന്നാലെ അധികാരത്തിലെത്താന്‍ ശശികല നടത്തിയ വൃത്തികെട്ട രാഷ്ട്രീയ കളിക്കുള്ള മറുപടികൂടിയാണ് വിധി. അധികാരത്തിലെത്താന്‍ ശസികല കാണിച്ച തിടുക്കവും തിരിച്ചടിയായിട്ടുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയില്ല. പത്ത് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.

 നീക്കങ്ങള്‍ പാളി

നീക്കങ്ങള്‍ പാളി

അധികാരത്തിലെത്താന്‍ ബുദ്ധിപൂര്‍വം ശശികല നടത്തിയ എല്ലാ നീക്കങ്ങളും പാളിയിരിക്കുകയാണ്. ആദ്യം എഐഎഡിഎംകെയുടെ അധ്യക്ഷയായും പിന്നാലെ കാവല്‍മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വത്തെ സ്ഥാനഭ്രഷ്ടനാക്കിയും അധികാരത്തിലെത്താന്‍ ശശികല നീക്കങ്ങള്‍ നടത്തി. എന്നാല്‍ നിര്‍ബന്ധിച്ചാണ് ശശികല മുഖ്യമന്ത്രി സ്ഥാനം രാജിവയ്പ്പിച്ചതെന്ന പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ശശികല പക്ഷത്തേക്കും പനീര്‍ശെല്‍വം പക്ഷത്തേക്കും അണികള്‍ നിരന്നു.

സ്വത്ത് കേസ് പണിയായി

സ്വത്ത് കേസ് പണിയായി

എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ ശശികല പല നീക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെയായിരുന്നു സ്വത്ത് കേസ് വിധി ഭീഷണിയായി വന്നത്. ഇതിനെ തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും നടന്നില്ല. ഗവര്‍ണറുടെ ഈ തീരുമാനം തന്നെയായിരുന്നു ശശികലയ്ക്ക് വിനയായതും. ഗവര്‍ണര്‍ വൈകിച്ചതോടെ എംഎല്‍എമാര്‍ കൂറുമാറി.

 ആഹ്ലാദപ്രകടനം

ആഹ്ലാദപ്രകടനം

ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപ്പെട്ടെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. വിധികേട്ട് ശശികല ക്യാംപ് കണ്ണീരണിഞ്ഞതോടെ പനീര്‍ശെല്‍വം ക്യംപ് ആഹ്ലാദ ഭരിതമായി. മുഖ്യമന്ത്രി പദത്തിനായുള്ള പോരാട്ടത്തില്‍ കോടതി വിധി പനീര്‍ശെല്‍വം ക്യാംപിന്റെ ആത്മവിശ്വാസവും വര്‍ധിപ്പിച്ചു. മുഖ്യപ്രതിബന്ധമായിരുന്ന ശശികല വീണതോടെ ശശികല ക്യാംപിന്റെ നട്ടെല്ല് തന്നെ തകര്‍ന്നിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ പനീര്‍ശെല്‍വത്തിന് മുഖ്യമന്ത്രായാകാന്‍ തടസമില്ല. 11 എംഎല്‍എമാരുടെ പിന്തുണ ഇപ്പോള്‍ പനീര്‍ശെല്‍വത്തിനുണ്ട്.

English summary
Sasikala's conviction in wealth case upheld by Supreme Court. sasikala hears supreme court verdict with tears.
Please Wait while comments are loading...