ഞാന്‍ ചെറിയ കള്ളിയല്ല, പോലിസ് ജീപ്പിലും കയറില്ല!! പറഞ്ഞത് ശശികല, ജയിലില്‍ നടക്കുന്നത്...

  • Written By:
Subscribe to Oneindia Malayalam

ബംഗളൂരു: ഏറനാളുകള്‍ ആഗ്രഹിച്ച് മുഖ്യമന്ത്രിക്കസേര കൈവിട്ടു പോയത് എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ അസ്വസ്ഥയാക്കുന്നതായി പുതിയ വാര്‍ത്തകള്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായ ശശികല തന്റെ രോഷവും നിരാശയുമെല്ലാം പോലിസുകാര്‍ക്കു നേരെ പ്രയോഗിക്കുകയാണ്. താനൊരു ചെറിയ കള്ളിയല്ലെന്നും പോലിസ് ജീപ്പില്‍ കയറില്ലെന്നും ശശികല തുറന്നടിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍.

സെല്ലിലിരിക്കാം പക്ഷെ...

ഞാനൊരു നിസാരക്കാരിയായ കള്ളിയല്ല. അതുകൊണ്ടു തന്നെ പോലിസ് ജീപ്പില്‍ ഇരിക്കുകയുമില്ല. ജയിലിലെ സെല്ലില്‍ ഞാന്‍ ഇരിക്കും. പക്ഷെ ഒരു കുറ്റവാളിയെപ്പോലെ തുറന്ന ജീപ്പില്‍ ഇരിക്കില്ല. എത്ര ദൂരം വേണമെങ്കിലും നടക്കാന്‍ തയ്യാറാണെന്നും ശശികല പോലിസിനോട് പറഞ്ഞുവത്രെ.

ശശികല അസ്വസ്ഥ

മുഖ്യമന്ത്രി പദത്തിന് തൊട്ടരികില്‍ നിന്ന് ജയിലെന്ന ദുരന്തത്തിലേക്ക് വീണതില്‍ ശശികല അസ്വസ്ഥയാണെന്നാണ് ഈ വാക്കുകള്‍ തെളിയിക്കുന്നത്. പലപ്പോഴും കുപിതയായാണ് ശശികല ജയിലില്‍ പെരുമാറുന്നതെന്നും റിപോര്‍ട്ടുകളുണ്ട്.

ആവശ്യങ്ങള്‍ നിരസിക്കപ്പെട്ടു

സുപ്രീം കോടതി തടവുശിക്ഷ വിധിച്ച ശേഷം ജയിലില്‍ തന്റെ ചില ആവശ്യങ്ങള്‍ ശശികല മുന്നോട്ടു വച്ചിരുന്നു. പക്ഷെ ഇവയില്‍ ഒന്നുപോലും അംഗീകരിക്കപ്പെട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. നേരത്തേ മുന്‍ മുഖ്യമന്ത്രിയും തോഴിയുമായ ജയലളിതയ്‌ക്കൊപ്പം ജയിലില്‍ കഴിഞ്ഞപ്പോള്‍ എല്ലാ വിധ സൗകര്യങ്ങളും ശശികലയ്ക്കും ലഭിച്ചിരുന്നു. ജയലളിത അന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നതാണ് കാരണം.

ഉറങ്ങാതെ കഴിച്ചുകൂട്ടി

പരപ്പന അഗ്രഹാര ജയിലില്‍ 108ാം സെല്ലിലാണ് ശശികലയെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലിലെ ആദ്യദിനം തറയില്‍ കിടന്ന് ഉറങ്ങിയെങ്കിലും രണ്ടാമത്തെ ദിവസം ഇവര്‍ രാത്രി മുഴുവന്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

ഒപ്പമുള്ളത് ഇളവരശി

കൂട്ടുപ്രതിയും സഹോദരഭാര്യയുമായ ഇളവരശിയാണ് സെല്ലില്‍ ശശികലയ്ക്ക് കൂട്ട്. പക്ഷെ ഇരുവരും തമ്മില്‍ സെല്ലില്‍ അധികം സംസാരമൊന്നുമില്ല. പുറത്തുള്ളവരോടും ശശികല അധികം സംസാരിക്കുന്നില്ലെന്നും തമിഴ്‌നാട്ടിലെ പുതിയ വാര്‍ത്തകളെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും അധികൃതര്‍ പറയുന്നു.

സെല്ലില്‍ തന്നെ

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് സെല്ലില്‍ ചെറിയ കട്ടില്‍ ശശികലയ്ക്ക് അനുവദിച്ചിട്ടുണ്ട്. വെള്ള സാരി നല്‍കിയെങ്കിലും ബ്ലൗസ് യോജിക്കുന്നില്ലെന്ന് പറഞ്ഞ് അവര്‍ ഇതു നിരസിക്കുകയായിരുന്നു. അതിരാവിലെ പുളിസാദവും കാപ്പിയുമായിരുന്നു ശശികലയുടെ ഭക്ഷണം. സെല്ലില്‍ നിന്നു പുറത്തുവരാന്‍ പോലും താല്‍പര്യം കാണിക്കാതെ അകത്തു തന്നെ അവര്‍ കഴിച്ചുകൂട്ടുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ചെന്നൈയിലെയും ബംഗളൂരുവിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ശശികലയുമായി സംസാരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ആരെയും കാണാന്‍ താല്‍പ്പര്യമില്ലെന്ന് ശശികല അറിയിക്കുകയായിരുന്നു.

English summary
Sasikala said she will not sit like a criminal in an open police jeep. Despite being instructed to sit in police jeep, she chose to walk the distance
Please Wait while comments are loading...