കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗരഭ് കൃപാൽ രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗ ജഡ്ജി; സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു

Google Oneindia Malayalam News

ദില്ലി: മുതിർന്ന അഭിഭാഷകൻ സൗരഭ് കൃപാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. നാല് വര്‍ഷത്തിന് ശേഷമാണ് സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചത്. ഇതോടെ രാജ്യത്തെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയായി ജഡ്ജിയാകും സൗരഭ് കൃപാല്‍. ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ അധ്യക്ഷതയിലുള്ള കൊളീജിയത്തിന്റേതാണ് തീരുമാനം

1

സുപ്രീം കോടതി സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ രണ്ട് സുപ്രധാന കേസുകളില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകനായിരുന്നു കൃപാല്‍. 2018ലാണ് സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശുപാര്‍ശ കൊളീജിയത്തിന്റെ മുന്നിലെത്തുന്നത്. 2019 ജനുവരിയിലും അതേ വര്‍ഷം ഏപ്രിലിലും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും കൊളീജിയത്തിന് മുന്നില്‍ ശുപാര്‍ശ എത്തിയെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഇപ്പോള്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതിയലുള്ള കൊളീജിയമാണ് തീരുമാനമെടുത്തിരിക്കുന്നത്.

2

മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതിയിലെ 31 ജഡ്ജിമാരും ഏകകണ്ഠമായി അദ്ദേഹത്തിന്റെ പദവി അംഗീകരിച്ചതിനെത്തുടര്‍ന്ന് കൃപാലിനെ മുതിര്‍ന്ന അഭിഭാഷകനായി ഡല്‍ഹി ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകനായി ഡല്‍ഹി ഹൈക്കോടതി നിയമിച്ചിരുന്നു. ഓക്സ്ഫഡ്, കാംബ്രിഡ്ജ് സർവകലാശാലകളിൽ നിന്നാണ് സൗരഭ് കൃപാൽ നിയമപഠനം പൂർത്തീകരിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ബി.എൻ.കൃപാൽ 2002-ൽ ആറു മാസക്കാലം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നു.

3

സുപ്രീം കോടതി സ്വവർഗരതി കുറ്റകരമല്ലാതാക്കിയ രണ്ട് സുപ്രധാന കേസുകളിൽ ഹർജിക്കാരുടെ അഭിഭാഷകനായിരുന്നു കൃപാൽ. കേന്ദ്ര സർക്കാരിന്റെ എതിർപ്പുകൾ അവഗണിച്ചാണ് സുപ്രീംകോടതി കൊളീജിയം ഒടുവിൽ അദ്ദേഹത്തെ ജഡ്ജിയാക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.

സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്സർലൻഡ് എംബസിയിൽ ജോലി ചെയ്യുന്ന വിദേശ പൗരനാണെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. തന്റെ പങ്കാളി വിദേശ പൗരനായത് കൊണ്ടല്ല തന്നോടുള്ള ലൈംഗിക വിവേചനമാണ് അവഗണനക്ക് കാരണമെന്നായിരുന്നു ഒരു അഭിമുഖത്തിൽ സൗരഭ് കൃപാൽ പറഞ്ഞിരുന്നത്.

4

2021 മാർച്ചിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ കൃപാലിന്റെ നിയമനം സംബന്ധിച്ച് കൂടുതൽ വിവരങ്ങളും വ്യക്തതയും തേടി കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ പങ്കാളിയെ കുറിച്ചുള്ള ആശങ്കകൾ ആവർത്തിച്ചുകൊണ്ട് കേന്ദ്രം മറുപടി നൽകുകയുണ്ടായി. ബോബ്ഡെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തില്ല. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എൻവി രമണയടക്കമുള്ള നാല് മുതിർന്ന ജഡ്ജിമാരെ ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കാൻ അദ്ദേഹം നിയോഗിക്കുകയായിരുന്നു.

അനു മോളെ.. എന്തൊരു പുഞ്ചിരിയാണിത്; ക്യൂട്ട് ലുക്കിലാണല്ലോ എന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
The Supreme Court has recommended senior advocate Saurabh Kirpal as a Delhi High Court judge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X