കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറന്‍സി നിരോധിച്ചശേഷം ബാങ്കുകളില്‍ നിക്ഷേപമായി എത്തിയത് 53,000 കോടി രൂപ

14 ലക്ഷം കോടി പഴയ നോട്ടുകളാണ് ഇപ്പോള്‍ ജനങ്ങളുടെ കൈയ്യിലുള്ളത്. ഇവയെല്ലാം ഡിസംബര്‍ 30 ആകുമ്പോഴേക്കും ബാങ്കുകളില്‍ തിരിച്ചെത്തും.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ 500, 1,000 രൂപയുടെ കറന്‍സി നോട്ടുകള്‍ നിരോധിച്ചതിനുശേഷം രാജ്യത്തെ ബാങ്കുകളില്‍ 53,000 കോടിരൂപയുടെ നിക്ഷേപമെത്തിയെന്ന് റിസര്‍വ് ബാങ്ക്. നിരോധിച്ച നോട്ടുകള്‍ ഡിസംബര്‍ 30 മുമ്പായി മാറ്റി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി പണം ബാങ്കുകളില്‍ നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

എത്രയും പെട്ടെന്ന് തങ്ങളുടെ കൈയ്യിലുള്ള പഴയ നോട്ടുകള്‍ ഒഴിവാക്കാന്‍ ബാങ്കുകളിലെത്തുകയാണ് രാജ്യത്തെ ജനങ്ങള്‍. നിലവില്‍ 4,000 രൂപമാത്രമേ ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാനായി അനുവദിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇപ്പോള്‍ നിക്ഷേപിച്ചതിലും എത്രയോ ഇരട്ടി നോട്ടുകള്‍ വരും ദിവസങ്ങളില്‍ ബാങ്കുകളിലെത്തുമെന്നാണ് പ്രതീക്ഷ.

currency-3

14 ലക്ഷം കോടി പഴയ നോട്ടുകളാണ് ഇപ്പോള്‍ ജനങ്ങളുടെ കൈയ്യിലുള്ളത്. ഇവയെല്ലാം ഡിസംബര്‍ 30 ആകുമ്പോഴേക്കും ബാങ്കുകളില്‍ തിരിച്ചെത്തും. ഇതുവരെയായി 3.7 ശതമാനം നോട്ടുകളാണ് ബാങ്കുകളിലെത്തിയതെന്ന് ആര്‍ബിഐ പറയുന്നു. സര്‍ക്കാര്‍ പണം കൈമാറാനും പിന്‍വലിക്കാനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ അനധികൃതമായി സൂക്ഷിച്ച പണം നശിപ്പിക്കപ്പെട്ടേക്കാമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.

അതേസമയം, തങ്ങളുടെ കൈയ്യിലുള്ള പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും 2.5 ലക്ഷത്തില്‍ കൂടുതലുള്ള നിക്ഷേപത്തിന് 200 ശതമാനം പിഴ നല്‍കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. പണം നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധനയും നടത്തുന്നുണ്ട്.

English summary
SBI says Rs 53,000 crore received in deposits after demonetisation move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X