കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ പ്രവേശനം:ദേശീയ തലത്തില്‍ ഏകീകൃത പൊതു പ്രവേശന പരീക്ഷ

Google Oneindia Malayalam News

ദില്ലി: മെഡിക്കല്‍ പ്രവേശത്തിന് ദേശീയ തലത്തില്‍ ഏകീകൃത പൊതു പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീകോടതി ഉത്തരവ്.നിലവില്‍ സംസ്ഥാന സര്‍ക്കാറുകള്‍ പ്രവേശന പരീക്ഷ നടത്തിയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്.ഇതോടൊപ്പം ഓരോ കോളേജുകളും പ്രത്യേക പ്രവേശന പരീക്ഷകളും നടത്തിയിരുന്നു.സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍,സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനത്തിന് ഇനി ഏകീകൃത പൊതുപ്രവേശന പരീക്ഷ ബാധകമാവും.

suprem-court

മെഡിക്കല്‍ ,ഡെന്റല്‍, പി.ജി കോഴ്‌സുകളിലേക്കുളള പ്രവേശനത്തിന് ഏകീകൃത പൊതു പ്രവേശന പരീക്ഷ വേണ്ടെന്ന 2013 ലെ ഉത്തരവ് റദ്ദുചെയ്താണ് സുപ്രീ കോടതിയുടെ പുതിയ തീരുമാനം. അതേ സമയം പരീക്ഷയുടെ മാനദണ്ഡമുള്‍പ്പെടെയുളള കാര്യങ്ങള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് തീരുമാനിക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ചില സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജുകളില്‍ മുന്‍ ഗണന ക്രമം അട്ടിമറിച്ച് സംവരണ സീറ്റുകള്‍ തട്ടിയെടുത്തതു സംബന്ധിച്ച പരാതികള്‍ നിലനില്‍ക്കെ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ ഉത്തരവ്

English summary
SC allows common entrance test for medical courses, recalls its 2013 order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X