മാനഹാനി; കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ല, ദാരുണാന്ത്യം

  • Posted By:
Subscribe to Oneindia Malayalam

അമൃത്സര്‍: പഞ്ചാബില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. പഞ്ചാബിലെ ഫസിക ഗ്രാമത്തിലാണ് സംഭവം. വീട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത്. തുടര്‍ന്ന് രക്തം വാര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത്.

പ്രകോപിപ്പിച്ചാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് ഇന്ത്യ... പാകിസ്താന് ശക്തമായ താക്കീത്

17കാരിയായ പെണ്‍കുട്ടിയാണ് കൂട്ട മാനഭംഗത്തിന് ഇരയായത്. ഒക്ടോബര്‍ 25നായിരുന്നു സംഭവം നടന്നത്. മൂന്നു യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സ്‌കൂളിലേക്ക് പോകും വഴിയാണ് പീഡനം നടന്നത്. 11ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്.

rape

അമലാ പോളിന് കഷ്ടകാലം! 20 ലക്ഷം ലാഭിക്കാന്‍ നോക്കി, അതിലേറെ പിഴ നല്‍കേണ്ടി വരുമോ? ഏഴു ദിവസം മാത്രം...

എന്നാല്‍ മാനഹാനി ഭയന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ അറിയിക്കുകയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്തില്ല. വീട്ടില്‍ തന്നെയാണ് ചികിത്സ നല്‍കിയത്. എന്നാല്‍ രക്ത സ്രാവം ക്രമാതീതമായതോടെയാണ് പെണ്‍കുട്ടി മരിച്ചത്്.

തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം വഴിയരികില്‍ ഉപേക്ഷിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചത്. ഗ്രാമവാസികളിലൊരാള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പോലീസ് എത്തിയപ്പോഴേക്കും പെണ്‍കുട്ടി മരിച്ചു. പീഡിപ്പിച്ചവരില്‍ ഒരാള്‍ പെണ്‍കുട്ടിക്ക് ഒപ്പം പഠിക്കുന്ന ആളാണെന്നാണ് വിവരം. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
school girl gangraped to death after family denies her medical help

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്