കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലെ സ്കൂളുകൾ തുറക്കും; പഠനം കൊവിഡ് നിയന്ത്രണങ്ങളോടെ മാത്രം

മഹാരാഷ്ട്രയിലെ സ്കൂളുകൾ തുറക്കും; പഠനം കൊവിഡ് നിയന്ത്രണങ്ങളോടെ മാത്രം

Google Oneindia Malayalam News

ഡൽഹി: മഹാരാഷ്ട്രയിലെ സ്കൂളുകൾ അടുത്ത ആഴ്ച മുതൽ തുറക്കുന്നു. ജനുവരി 24 മുതലാണ് സ്കൂളിൻറെ പ്രവർത്തനം ആരംഭിക്കുക. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ക്ലാസുകൾ നടപ്പിലാക്കും. മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ക്ലാസ്സുകളും തുറക്കുമെന്നും സ്കൂളുകളിൽ കൊവിഡ് മാനദണ്ഡം നിലവിലുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി വർഷ ഗെയ്‌ക്‌വാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ തുറക്കണമെന്ന് ഞങ്ങളുടെ ആവശ്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അംഗീകരിച്ചതായി ഗെയ്‌ക്‌വാദയെ ഉദ്ധരിച്ചു കൊണ്ട് വാർത്താ ഏജൻസിയായ എൻ ഐ എ റിപ്പോർട്ട് ചെയ്തു.

school

അതേ സമയം, സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കണം എന്ന ആവശ്യവുമായി കഴിഞ്ഞ ആഴ്ച സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ടോപെ വ്യക്തമാക്കിയിരുന്നു. കുട്ടികൾ വിദ്യാഭ്യാസം നഷ്ട്ടം അനുഭവിക്കുന്നതിനാൽ സ്കൂളുകൾ വീണ്ടും തുറക്കണമെന്ന് പല വിഭാഗങ്ങളിൽ നിന്നായി ആവശ്യം ഉയർന്നതായും - അദ്ദേഹം പറഞ്ഞു.

പുതിയ കൊറോണ വൈറസിന്റെ വകഭേദമായ ഒമൈക്രോൺ സാഹചര്യത്തിൽ ഡിസംബർ മുതൽ കേസുകളുടെ എണ്ണം ഉയരുവാൻ തുടങ്ങിയിരുന്നു. എന്നാൽ, ഫെബ്രുവരി 15 വരെ ഈ സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിടുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആയിരുന്നു സർക്കാറിന്റെ ഈ പ്രഖ്യാപനം. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ ഓഫ്‌ലൈൻ സെക്ഷനുകൾ തുടരേണ്ടതില്ലെന്ന് മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.

എന്നാൽ വിദഗ്ധരുമായി ചർച്ച ചെയ്തശേഷം നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തി. തുടർന്നാണ് സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചതെന്ന് വർഷ ഗെയ്‌ക്‌വാദ് പറഞ്ഞു. അതേ സമയം, മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 43,697 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയെ അപേക്ഷിച്ച് പത്തു ശതമാനം വർധനവാണ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. 214 ഒമൈക്രോൺ രോഗ ബാധയും റിപ്പോർട്ട് ചെയ്തു. 49 മരണങ്ങളാണ് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത് .

ഇതോടെ മഹാരാഷ്ട്രയിൽ ആകെ കോവിഡി ബാധിച്ചവരുടെ എണ്ണം 73,25,825 ആയി ഉയർന്നു. അതേ സമയം മരണസംഖ്യ 1,41,934 ആയി മാറി. എന്നാൽ ആകെ ഒരു ഒമൈക്രോൺ ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 1860 ആണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കേസുകളിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യ കുടുംബ മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരമാണ് ഈ റിപ്പോർട്ട്. ഇത് മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തെ ഉയർത്തുന്നതായി വ്യക്തമാക്കുന്നു.

രാജ്യത്ത് രോഗം ബാധിച്ച് 491 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 19,24,051 ആണ്. അതേസമയം, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,23,990 രോഗികൾ കൂടി രോഗമുക്തി നേടി. ഇതോടെ, രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,58,07,029.

ഹിജാബ് ധരിക്കാൻ അവിടെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം; കർണാടക മന്ത്രിയുടെ സമീപനം ഞെട്ടിക്കുന്നു...ഹിജാബ് ധരിക്കാൻ അവിടെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം; കർണാടക മന്ത്രിയുടെ സമീപനം ഞെട്ടിക്കുന്നു...

Recommended Video

cmsvideo
ഞായറാഴ്ച സമ്പൂര്‍ണ്ണ അടച്ചിടല്‍, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം | Oneindia Malayalam

എന്നാൽ, രാജ്യത്ത് ഒമൈക്രോൺ രോഗബാധയുടെ എണ്ണം 9,287 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 3.63% കുത്തനെയുളള വർദ്ധനവാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ഇതുവരെ 158.96 കോടിയിലധികം 1,58,96,34,485 കോവിഡ് വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 12.72 കോടിയിലധികം വാക്‌സിൻ ഡോസുകൾ ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

English summary
Schools in Maharashtra to reopen from Monday by following covid protocol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X