കര്‍ണാടക തിരഞ്ഞെടുപ്പിന് ഉവൈസിയുടെ പാര്‍ട്ടിയും; 100 സീറ്റില്‍ ജനവിധി തേടാന്‍ എസ്ഡിപിഐ
മുസ്ലിം വോട്ടുകളില്‍ സ്വാധീനമുള്ള പാര്‍ട്ടികള്‍ മല്‍സരിക്കുന്നത് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി. മജ്‌ലിസ് പാര്‍ട്ടിക്ക് വേണ്ടി മല്‍സരിക്കുന്ന മൂന്ന് പേരുടെ പട്ടികയാണ് ആദ്യമായി പുറത്തുവിട്ടിരിക്കുന്നത്. ബെലഗാവി നോര്‍ത്ത്, ഹൂബ്ലി ധദ്വാഡ് ഈസ്റ്റ്, ബസവന ഭഗവതി തുടങ്ങി മൂന്ന് മണ്ഡലങ്ങളിലാണ് മജ്‌ലിസ് പാര്‍ട്ടി മല്‍സരിക്കുക.
അതേസമയം, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറ് സീറ്റുകളില്‍ മല്‍സരിക്കുമെന്ന് എസ്ഡിപിഐ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പാര്‍ട്ടി കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ എട്ട് വീതം സീറ്റുകളാണ് പാര്‍ട്ടി മല്‍സരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി അഫ്‌സര്‍ കോഡ്‌ലിപേട്ട് പറഞ്ഞു.
നിലവിലെ ബിജെപി സര്‍ക്കാരും മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരും തീര്‍ത്തും പരാജയമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും അഫ്‌സര്‍ ആരോപിച്ചു. അതേസമയം, മജ്‌ലിസ് പാര്‍ട്ടിയുടെയും എസ്ഡിപിഐയുടെയും തിരഞ്ഞെടുപ്പിലെ സാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

എസ്ഡിപിഐയുടെ രണ്ടാം സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഷാഫി ബെല്ലാരി ഉള്‍പ്പെടെയുള്ളവരാണ് രണ്ടാം ഘട്ട പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷാഫി. രണ്ടാം ഘട്ടത്തില്‍ ഒമ്പത് പേരുടെ സ്ഥാനാര്‍ഥി പട്ടികയാണ് എസ്ഡിപിഐ പുറത്തിറക്കിയിരിക്കുന്നത്. പുത്തൂര്‍ മണ്ഡലത്തിലാണ് ഷാഫി മല്‍സരിക്കുക.
പ്രവീണ്‍ നെട്ടാരു കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്നാണ് ആരോപണം. ബെല്ലാരി സ്വദേശിയായ പ്രവീണ്‍ നെട്ടാരു യുവമോര്‍ച്ച ജില്ലാ നേതാവായിരുന്നു. ഈ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഷാഫിയെ മല്‍സരിപ്പിക്കുന്നതിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തുവന്നു.












Click it and Unblock the Notifications