Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ: പ്രതിഷേധങ്ങള്‍ക്ക് അനുമതിയില്ല, കര്‍ണാടകത്തില്‍ 21 വരെ 144!!

ലഖ്നൊ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം കത്തിപ്പടരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ. സംസ്ഥാനത്ത് എല്ലായിടത്തും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കില്ലെന്ന് യുപി പോലീസ് വ്യക്തമാക്കി. ഡിസംബര്‍ 19ന് സംസ്ഥാനത്ത് ഒരു പരിപാടികള്‍ക്കും അനുമതി നല്‍കില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് രക്ഷിതാക്കളോട് യുപി ഡിജിപി ഒപി സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാഴാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ പുറപ്പെടുവിച്ചതോടെ ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൊവില്‍ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടത്താനിരുന്ന പ്രതിഷേധത്തിനും തിരിച്ചടിയായിട്ടുണ്ട്.

up11-157673223

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഡിസംബര്‍ 19 മുതല്‍ 21വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. ഡിസംബര്‍ 19ന് വിവിധ സംഘടനകള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതോടെ ഇതുവരെ നടത്താനിരുന്ന പ്രതിഷേധങ്ങള്‍ക്ക് അനുമതി നിഷേധിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അടുത്ത മൂന്ന് ദിവസം നിരോധനാജ്ഞ നിലവിലുണ്ടെന്ന കാര്യം ഉറപ്പാക്കണമെന്നും സ്ഥിതിഗതികള്‍ക്കനുസരിച്ചായിരിക്കും അടുത്ത മൂന്ന് ദിവസത്തെ കാര്യങ്ങളെന്നും പോലീസ് വ്യക്തമാക്കി.

നിരവധി സംഘങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ട് പോലീസിനെ സമീപിച്ചിട്ടുള്ളത്. എന്നാല്‍ ഒരു റാലിക്കും അനുമതി നല്‍കാന്‍ കഴിയില്ല. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവു വ്യക്തമാക്കി. ബിസിനസ്, വിദ്യാഭ്യാസം, നിക്ഷേപം എന്നിവയുടെ കേന്ദ്രമായതിനാല്‍ ക്രമസമാധാന നിലയിലുണ്ടാകുന്ന പ്രതിസന്ധി അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ മെസേജുകള്‍ അയക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ ഐടി സെല്‍ സോഷ്യല്‍ മീഡ‍ിയ നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
    Section 144 Imposed Near Red Fort Ahead Of Anti-CAA Protest | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+