കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിലും ത്രിപുര തന്ത്രം... കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആറ് തവണ അഫ്സൽപൂർ എംഎൽഎയായ മല്ലികയ വെങ്കയ്യ ഗട്ടർ കോൺഗ്രസിൽ നിന്നും രാജിവെച്ചു. കൂടാതെ ബിജെപിയിൽ ചേരുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. കോൺഗ്രസിൽ നിന്നും രാജിവെക്കുമ്പോൾ ഏത് പാർട്ടിയിൽ ചേരുമെന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നു. എന്നാൽ അവസാനം അതിനുള്ള ഉത്തരം കണ്ടെത്തി. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മാർച്ച് 30, 31 തീയ്യതികളിൽ മൈസൂർ സന്ദർശിക്കുന്നുണ്ട്. ആ സന്ദർഭത്തിലാണ് ബിജെപിയിൽ ചേരുകയെന്നും ഖട്ടർ പറഞ്ഞു. കർണാടകയിലെ 224 നിയമസഭ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 12നാണ് നടക്കുക. മെയ് 15ന് ഫലവും അറിയാം. ഈ സന്ദർഭത്തിലാണ് ഖട്ടറിന്റെ കാലുമാറ്റം. തൃപുരയിൽ നിരവധി കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കാലുമാറിയിരുന്നു. ഇതേ തന്ത്രമാണ് ഇപ്പോൾ ബിജെപി കർണാടകയിലും നടപ്പാക്കുന്നത്.

ഇരുമുന്നണിക്കും നിർണായകം

ഇരുമുന്നണിക്കും നിർണായകം

ബിജെപിക്കും കോൺഗ്രസിനും നിർണാടയകമാണ് ജാതി-രാഷ്ട്രീയം വാഴുന്ന കർണാടകയിൽ അതേ അടവുനയം തന്നെയാണ് ബിജെപി ഈ പ്രാവശ്യവും സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധ ജാതി നേതാക്കളെ ചാക്കിട്ടു പിടിക്കാൻ അവർക്കു കഴിഞ്ഞു. ഇത്രയും കാലം കോൺഗ്രസിന് വോട്ടു ചെയ്ത വൊക്കലിംഗക്കാരുടെ വോട്ടുകൾ ഈ തിരഞ്ഞെടുപ്പിൽ സ്പ്ലീറ്റാകുമെന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. എസ്.എം കൃഷ്ണ ബിജെപിയിൽ കാല് കുത്തിയതാണ് കാരണം. എന്നാൽ വൊക്കലിംഗയുടെ ഏറ്റവും മുതിർന്ന നേതാവ് ദേവഗൗഡ ആയതിനാൽ നല്ലൊരു ശതമാനം വോട്ടും ജെഡിഎസിനു തന്നെ പോകും. അതുകൊണ്ടുതന്നെ ജെഡിഎസ് ആരെ സപ്പോർട്ടു ചെയ്യും എന്നത് നിർണായകമാണ്.

വികസനം

വികസനം

കർണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയത്തിൽ മുഖ്യമായും കടന്നു വരുന്നത് സിദ്ധരാമയ്യ കൊണ്ടുവന്ന വികസനങ്ങളും കാലികപ്രശ്നങ്ങളോട് സംവദിച്ച രീതിയും തന്നെയാണ്. അന്നഭാഗ്യ, ക്ഷീരഭാഗ്യ, ,കൃഷിഭാഗ്യ, ഇന്ദിരാ കാന്റീൻ, ലാപ്ടോപ്പ് ഭാഗ്യ, ശാദിഭാഗ്യ തുടങ്ങിയ പദ്ധതികൾ കൊണ്ടുവന്നതിനു പുറമെ കന്നഡിക എന്ന ഐഡന്റിറ്റി നിർമിച്ചുകൊണ്ടു കര്ണാടകക്കാരെ പ്രാദേശിക ബോധമുള്ളവരാക്കി, കന്നഡക്കൊടിക്ക് കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞത് തിരഞ്ഞെടുപ്പ് വിധി തങ്ങൾക്കനുകൂലമാകാൻ സഹായകമാണ്. ഗുജറാത്തിൽ സീറ്റുറപ്പിക്കാൻ മോഡി പ്രയോഗിച്ച പ്രദേശിക വാദം എന്ന അടവ് തന്നെയാണ് സിദ്ധാരാമയ്യയും പ്രയുയോഗിക്കുന്നത്. കർണാടകയുടെ നിഖില മേഖലകളിലും കന്നഡ ഭാഷ നിര്ബന്ധമാക്കിയും കന്നഡ ധ്വജം നിർമിഷും മൈസൂർ സംസ്ഥാനത്തെ കന്നഡ വത്കരിക്കാനുള്ള തന്റെ ശ്രമങ്ങൾ ഇതുവരേക്കും വിജയകരം തന്നെയാണ്.

സീറ്റിനായി സമ്മർദ്ദം

സീറ്റിനായി സമ്മർദ്ദം

തിരഞ്ഞെടുപ്പിന് മുമ്പായി കോഗ്രസിൽ സീറ്റിന് കടിപിടിയെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. കർണ്ണാടകയിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലേറുമെന്ന് സർവേ റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ പാർട്ടി ടിക്കറ്റിനായി നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് അങ്കത്തട്ട് ചൂടുപിടിച്ചിരിക്കെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ നേതാക്കൾ വിയർക്കുമ്പോൾ സ്വന്തം മണ്ഡലം തന്നെ മകന് മത്സരിക്കാൻ വിട്ടുനൽകിയിരിക്കുകയാണ് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ നിലവിൽ ജയിച്ചു കയറിയ വരുണ മണ്ഡലം മകനായി ഒഴിഞ്ഞു കൊടുക്കാനാണ് സിദ്ധരാമയ്യയുടെ നീക്കം.

എൻഡിഎക്കുള്ളിലും പൊട്ടിത്തെറി

എൻഡിഎക്കുള്ളിലും പൊട്ടിത്തെറി

2013 ൽ അദ്ദേഹം മത്സരിച്ചത് വരുണ മണ്ഡലത്തിൽ നിന്നായിരുന്നു. മകൻ യതീന്ദ്രയ്ക്ക് വരുണ മണ്ഡലം കൈമാറാനാണ് സിദ്ധരാമയ്യ നീക്കം നടത്തുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരിൽ അഞ്ചു ദിവസത്തെ പ്രചരണ പരിപാടിക്ക് സിദ്ധരാമയ്യ എത്തിയിട്ടുണ്ട്. ബിജെപി അധ്യക്ഷൻ അമിത് ഷായും പ്രചരണത്തിനായി വെള്ളിയാഴ്ച മൈസൂരിലെത്തും. ഉത്തരേന്ത്യയിൽ അടുത്തിടെ നടന്ന ലോക്‌സഭ ഉപ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയിൽ നിന്ന് ബിജെപി നേതൃത്വത്തിന് ഇതുവരെ മുക്തമാവാൻ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിലെ തിരിച്ചടി വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സൂചനകളായി വ്യാഖ്യാനിക്കപ്പെട്ടതോടെ എൻഡിഎയ്ക്ക് ഉള്ളിലും പൊട്ടിത്തെറികൾക്ക് വഴിവെച്ചിട്ടുണ്ട്.

English summary
Ahead of the state assembly elections, Congress leader and six-time MLA from Afzalpur, Karnataka, Malikayya Venkayya Guttedar has quit the Congress party and announced that he would join the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X