കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ തന്ത്രം! തൃണമൂല്‍ എംപി ബിജെപിയില്‍! അഞ്ച് എംപിമാര്‍ ഉടന്‍ ബിജെപിയിലേക്ക്

  • By Aami Madhu
Google Oneindia Malayalam News

പ്രതിപക്ഷ ഐക്യം രൂപീകരിച്ച് ബിജെപിയെ തറപറ്റിക്കാമെന്ന കോണ്‍ഗ്രസ് നിലപാടിന് ആദ്യം തുരങ്കം വെച്ചത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന മമതയ്ക്ക് കോണ്‍ഗ്രസിന്‍റെ വല്യേട്ടന്‍ മനോഭാവത്തെ അംഗീകരിക്കാന്‍ കഴിയാതിരുന്നതോടെയാണ് വിശാല പ്രതിപക്ഷ ഐക്യത്തിന്‍റെ ഭാഗമാകാതെ മമത പിന്നോട്ടടിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസും ബിജെപിയും നിലംതൊടില്ലെന്നും അതുവഴി തന്‍റെ സ്വാധീനം ഉറപ്പാക്കാമെന്നുമൊക്കെ മമതാ കരുതിയിരുന്നു.

എന്നാല്‍ മമതയുടെ ആഗ്രഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളടക്കം ബംഗാളില്‍ മറുകണ്ടം ചാടുകയാണ്. 2000ത്തിലധികം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും ചേക്കേറിയ പിന്നാലെ പാര്‍ട്ടിയുടെ പ്രബലനായ എംപിയും മറുപക്ഷത്ത് എത്തി. ബിഷനാപൂരില്‍ നിന്നുള്ള സൗമിത്ര ഖാനാണ് ബിജെപിയില്‍ ചേര്‍ന്നത്.

 പ്രധാനമന്ത്രി മോഹം

പ്രധാനമന്ത്രി മോഹം

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഒരുപാട് പ്രതീക്ഷകളാണ് മമതാ ബാനര്‍ജി വെച്ച് പുലര്‍ത്തിയത്. ബിജെപിയേയും കോണ്‍ഗ്രസിനേയും സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കി പ്രധാനമന്ത്രി പദത്തിലെത്താമെന്ന സ്വപ്നവും മമതയ്ക്കുണ്ട്. കോണ്‍ഗ്രസുമായി സഖ്യം ചേരാതിരുന്നതും പ്രധാനമന്ത്രി മോഹം കൊണ്ടാണെന്ന വിലയിരുത്തലും ഉണ്ട്.

 മൂവായിരത്തിലധികം

മൂവായിരത്തിലധികം

എന്നാല്‍ ഈ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി കൊണ്ടാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃണമൂലില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ മറുകണ്ടം ചാടി തുടങ്ങിയത്. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ മുതിര്‍ന്ന് നേതാക്കളടക്കം മൂവായിരത്തിലേറെ പ്രവര്‍ത്തകരാണ് തൃണമൂല്‍ വിട്ട് കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും ചേക്കേറിയത്.

 മുസ്ലീം ഭൂരിപക്ഷ മേഖല

മുസ്ലീം ഭൂരിപക്ഷ മേഖല

തൃണമൂല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ വൈസ്പ്രസിഡന്റ് ഷക്കീല്‍ അന്‍സാരിയുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ നേരത്തെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. ബംഗാളിലെ പ്രധാന മുസ്ലിം ഭൂരിപക്ഷ മേഖലകളായ മുമാള്‍ഡ, മുര്‍ഷിദാബാദ്, വടക്കന്‍ ദിന്‍ജാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുളള പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിലേക്ക് പോയത്.

 പ്രമുഖ എംപിയും

പ്രമുഖ എംപിയും

ബിജെപിയിലേക്കും നിരവധി നേതാക്കള്‍ പോയിട്ടുണ്ട്. ഇപ്പോള്‍ മമതയെ ഞെട്ടിച്ച് ബിജെപിയില്‍ എത്തിയിരിക്കുന്നത് പാര്‍ട്ടിയുടെ പ്രമുഖനായ എംപിയാണ്.ബംഗാളിലെ ബിഷ്നുപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ സംമിത്ര ഖാനാണ് ബിജെപിയില്‍ ചേര്‍ന്നത്.

 മമതയ്ക്കെതിരെ വിമര്‍ശനം

മമതയ്ക്കെതിരെ വിമര്‍ശനം

തൃണമൂല്‍ വിട്ട ഖാന്‍ പാര്‍ട്ടിക്കും മമതയ്ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ബംഗാളില്‍ പോലീസ് രാജും സിന്‍റിക്കേറ്റ് രാജുമാണ് നടക്കുന്നതെന്ന് സൗമിത്ര ഖാന്‍ പറഞ്ഞു.ദിവസം കഴിയുന്തോറും സംസ്ഥാനത്തിലെ ക്രമസമാധാന നില നശിക്കുകയാണെന്നും ഖാന്‍ ആരോപിച്ചു.

 മോദിയുടെ ബിജെപിയില്‍

മോദിയുടെ ബിജെപിയില്‍

ഇനി മുതല്‍ താന്‍ മോദിയും അമിത് ഷായും നേതൃത്വം നല്‍കുന്ന ബിജെപിയുടെ ഭാഗമാകുമെന്നും ഖാന്‍ പറഞ്ഞു.അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ മറ്റ് അഞ്ച് തൃണമൂല്‍ എംപിമാര്‍ കൂടി ബിജെപിയില്‍ എത്തുമെന്ന് മുന്‍ തൃണമൂല്‍ നേതാവും നിലവിലെ ബിജെപി അംഗവുമായ മുകുള്‍ റോയ് പറഞ്ഞു.

 അഞ്ച് എംപിമാര്‍

അഞ്ച് എംപിമാര്‍

അഞ്ച് പേരുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അവര്‍ അമിത് ഷായുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഉടന്‍ തന്നെ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നും റോയ് പറഞ്ഞു. തൃണമൂല്‍ നേതൃത്വത്തിലെ രണ്ടാമനും മമതയുടെ വലംകൈയ്യുമായിരുന്ന നേതാവായിരുന്നു മുകള്‍ റോയ്.

 അമിത് ഷായുടെ തന്ത്രം

അമിത് ഷായുടെ തന്ത്രം

മുകുള്‍ റോയിയുടെ രാജിക്ക് പിന്നാലെ മറ്റൊരു പ്രമുഖന്‍ കൂടി ബിജെപിയില്‍ എത്തിയത് ബംഗാള്‍ പിടിക്കാന്‍ ഉള്ള അമിത് ഷായുടെ തന്ത്രങ്ങളുടെ ഭാഗമായാണെന്നാണ് വിലയിരുത്തുന്നത്.

 ബിജെപിയുടെ പ്രവര്‍ത്തനം

ബിജെപിയുടെ പ്രവര്‍ത്തനം

ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തകര്‍ന്നപ്പോള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 42 ലോക്സഭാ സീറ്റുകളില്‍ 2 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഇപ്പോള്‍ ഉള്ളത്.

 ഗുണം ചെയ്യും

ഗുണം ചെയ്യും

ഇത്തവണ പാര്‍ട്ടി ബംഗാളില്‍ ലക്ഷ്യം വെയ്ക്കുന്നത് 15 ന് അടുത്ത സീറ്റാണ്. നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ചാട്ടം തുടരുകയാണെങ്കില്‍ അത് ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലപാട് മാറ്റി കോണ്‍ഗ്രസ്

നിലപാട് മാറ്റി കോണ്‍ഗ്രസ്

അതേസമയം നേതാക്കളുടെ കൂട്ടപലായനം കോണ്‍ഗ്രസിന്‍റെ നിലപാടുകള്‍ തിരുത്താനും കാരണമായിട്ടുണ്ട്. നേരത്തേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിഎംസിയുമായി സഖ്യത്തില്‍ ഏര്‍പ്പെടാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു.

 സഖ്യം വേണ്ട

സഖ്യം വേണ്ട

എന്നാല്‍ കൊഴിഞ്ഞ് പോക്ക് തുടരുമ്പോള്‍ തൃണമൂലിനെ ഒപ്പം കൂട്ടുന്നത് സഖ്യത്തിന് ഗുണം ചെയ്യില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി. ഈ സമയത്ത് ഒറ്റയ്ക്ക് മത്സരിക്കുന്നത് തന്നെയാകും പാര്‍ട്ടിക്ക് ഗുണം ചെയ്യുകയെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിഗമനം.

 പ്രതിപക്ഷ പാര്‍ട്ടി റാലി

പ്രതിപക്ഷ പാര്‍ട്ടി റാലി

ജനുവരി 19 ന് കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കരുതെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

English summary
Setback for Mamata Banerjee: TMC MP Soumitra Khan joins BJP, ‘more TMC leaders likely to follow suit'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X