ഉയര്‍ന്ന ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തയാളുടെ വീട്ടുകാര്‍ക്ക്‌ നേരെ ആസിഡ് ആക്രമണം

  • Posted By:
Subscribe to Oneindia Malayalam

പറ്റ്‌ന: ബിഹാറിലെ അരാരിയ ജില്ലയില്‍ ഏഴുപേര്‍ക്ക് ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ പ്രഹ്‌ളാദ് കുമാര്‍, ഫേക്കന്‍ ചൗധരി, ബിന്ദേശ്വരി ചൗധരി, ബസന്തി ദേവി, മുഹമ്മദ് ആലം, ഷാനവാസ് ആലം, ബിനോദ് കുമാര്‍ എന്നിവര്‍ ചികിത്സയിലാണ്.

മകളെ വീട്ടിലേക്ക് കൊണ്ടുപോകാനെത്തിയ യുവതിയുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയത്. താന്‍ വീട്ടിലേക്ക് പോകാന്‍ തയ്യാറായിരുന്നില്ലെന്ന് പ്രിയങ്ക കുമാരി പറഞ്ഞു. എന്നാല്‍, വീട്ടുകാര്‍ ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇതിനിടയിലായിരുന്നു ആസിഡ് ആക്രമണമെന്ന് യുവതി പറഞ്ഞു.

acid0ok

മാര്‍ച്ച് 12ന് കീഴ്ജാതിയില്‍പ്പെട്ട ഡിപാല്‍ ചൗധരിക്കൊപ്പം പ്രിയങ്ക ഒളിച്ചോടിയിരുന്നു. ഇതേ തുടര്‍ന്ന് പ്രിയങ്കയുടെ പിതാവ് കോടതിയില്‍ കേസ് നല്‍കി. ഇതോടെ ഇവര്‍ കോടതിയില്‍ കീഴടങ്ങി തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും ഒന്നിച്ചുകഴിയാന്‍ അനുവദിക്കണമെന്നും അറിയിച്ചതോടെ കോടതി അനുമതി നല്‍കുകയായിരുന്നു.

ഇതിനുശേഷം പ്രിയങ്കയുടെ വീട്ടുകാരില്‍ നിന്നും നിരന്തരം ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞദിവസം ആസിഡ് ഉള്‍പ്പെടെയുള്ള സാമഗ്രികളുമായെത്തിയ ഇവര്‍ യുവാവിന്റെ വീട്ടുകാരെ ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ശ്യാം താക്കൂര്‍, ചന്ദന്‍ താക്കൂര്‍, ചിത്രജിത് താക്കൂര്‍ എന്നിവരാണ് അറസ്റ്റിലായത്.


English summary
Seven injured in Bihar acid attack over inter-caste marriage
Please Wait while comments are loading...