കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിയേറ്ററിനകത്ത് ദേശീയ ഗാനത്തെ അപമാനിച്ച ആദ്യ കേസ് ചെന്നൈയില്‍; വില്ലനായത് സെല്‍ഫി

സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കുന്നതിനിടെ ശ്രീല എന്ന സ്ത്രീയടക്കമുളള ഏഴംഗ സംഘം സെല്‍ഫിയെടുത്തു. ഇത് ചോദ്യം ചെയ്ത് ഒരു വിഭാഗം എത്തുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.

  • By Akshay
Google Oneindia Malayalam News

ചെന്നൈ: തീയേറ്ററുകശളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കികൊണ്ടുള്ള സുപ്രീം കോടതി പരാമര്‍ശഷത്തിന് ശേഷമുള്ള ആദ്യ കേസ് ചെന്നൈയില്‍. ഏഴ് യുവതികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചെന്നൈ അശോക് നഗറിലെ കാശി തിയറ്ററിലാണ് സംഭവം.

സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കുന്നതിനിടെ ശ്രീല എന്ന സ്ത്രീയടക്കമുളള ഏഴംഗ സംഘം സെല്‍ഫിയെടുത്തു. ഇത് ചോദ്യം ചെയ്ത് ഒരു വിഭാഗം എത്തുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗത്തെയും സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

 വിജയകുമാര്‍

വിജയകുമാര്‍

കാണികളുടെ കൂട്ടത്തിലുണ്ടായിരുന്ന വിജയകുമാര്‍ എന്ന വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്ന് ദേശീയഗാനത്തെ അപമാനിച്ചതിന് ശ്രീലയുള്‍പ്പെടുന്ന ഏഴംഗ സംഘത്തിനെതിരെ ദേശീയഗാനത്തെ അപമാനിച്ചതിനെതിരെ കേസെടുക്കുകയായിരുന്നു.

 സെല്‍ഫിയെടുത്തു

സെല്‍ഫിയെടുത്തു

ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ സ്ത്രീ ഉള്‍പ്പെടുന്ന സംഘം എഴുന്നേറ്റ് നിന്നില്ലെന്നും അനാദരിച്ചെന്നും സെല്‍ഫിയെടുക്കുകയായിരുന്നെന്നുമാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുളളത്.

 അശോക് നഗര്‍ പോലീസ്

അശോക് നഗര്‍ പോലീസ്

ഇവരുടെ മൊബൈലില്‍ നിന്നും സെല്‍ഫി കണ്ടെടുത്തതായി അശോക്‌നഗര്‍ പൊലീസ് അറിയിച്ചു.

 ഭീഷണിപ്പെടു്തതി

ഭീഷണിപ്പെടു്തതി

തിയറ്റേറിലുണ്ടായിരുന്ന വിജയകുമാര്‍ ഉള്‍പ്പെടുന്ന ഒരു സംഘം കാണികള്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ശ്രീലയും പരാതി നല്‍കിയിട്ടുണ്ട് .

English summary
The Chennai police on Sunday registered a case against seven persons, including a woman, for disrespecting the national anthem at a cinema in the city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X