നിർണ്ണായക വിധി വന്നു, 18 വയസ്സിൽ താഴെയുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം

 • Posted By: നിള
Subscribe to Oneindia Malayalam
cmsvideo
  'പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം' | Oneindia Malayalam

  ദില്ലി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം ആണെന്ന് സുപ്രീംകോടതി. 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായുള്ള നിര്‍ബന്ധിത ലൈംഗികബന്ധം കുറ്റകരമായി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി വിധിച്ചത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ഒരു വര്‍ഷത്തിനകം പരാതി നല്‍കാം.

  കിം ജോങ് ഉന്നിനെ വധിക്കാനുള്ള പദ്ധതിയും ദക്ഷിണകൊറിയന്‍ യുദ്ധരഹസ്യങ്ങളും ചോര്‍ന്നു! പിന്നില്‍..?

  സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയിന്‍മേലാണ് അപെക്‌സ് കോടതി വാദം കേട്ടത്. 18 ല്‍ വയസ്സില്‍ താഴെയുള്ള, വിവാഹിതരായ സ്ത്രീകള്‍ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരകളായാല്‍ അവര്‍ക്ക് പരാതി നല്‍കാനാകണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

  supreme-court

  വിധി പ്രസ്താവിക്കുന്നതിനിടെ ശൈശവവ വിവാഹത്തെ കുറിച്ചും കോടതി പരാമര്‍ശിച്ചു. നിയമങ്ങള്‍ പലതും നിലവിലുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം സംബന്ധിച്ച നിയമങ്ങള്‍ക്ക് ചില ഇളവുകള്‍ അനുവദിക്കുന്നത് വിവേജചനപരമാണെന്നും വസ്തുനിഷ്ഠമല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

  English summary
  Sex With Wife Who Is Below 18 Is Rape, Says Supreme Court

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്