കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദമ്പതികളുടെ സെക്‌സ് ബലാല്‍സംഗമല്ല; ബലം പ്രയോഗിച്ചാലും... വ്യത്യസ്ത വിധിയുമായി ഹൈക്കോടതി

Google Oneindia Malayalam News

റായ്പൂര്‍: വളരെ വ്യത്യസ്തമായ ഒരു വിധിയാണ് ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ നിന്ന് ഇന്നുണ്ടായിരിക്കുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ലൈംഗിക വേഴ്ച ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരില്ല എന്നാണ് ഹൈക്കോടതി വിധി. ബലം പ്രയോഗിച്ചാണ് സെക്‌സിലേര്‍പ്പെടുന്നതെങ്കിലും അത് ബലാല്‍സംഗമാണ് എന്ന് പറയാന്‍ സാധിക്കില്ല എന്ന് കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട കേസില്‍ യുവാവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.

നിയമപരമായി വിവാഹം ചെയ്ത ഭാര്യയെ നിര്‍ബന്ധിച്ച് സംഭോഗത്തില്‍ ഏര്‍പ്പെട്ടാലും തെറ്റില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഭാര്യ 18 വയസില്‍ താഴെയുള്ള വ്യക്തിയാണെങ്കില്‍ മാത്രമേ ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരൂ എന്നും കോടതി നിരീക്ഷിക്കുന്നു. കോടതി ഈ ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യങ്ങള്‍ വിശദീകരിക്കാം....

ഒരു രക്ഷയുമില്ലെന്ന് ആരാധകർ.. മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ

12

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ദമ്പതികളുടെ വിവാഹം. ഭര്‍ത്താവും ഭാര്യയും തമ്മില്‍ സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ കുടുംബം തന്നെ പീഡിപ്പിക്കുന്നുവെന്നും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെടുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴാണ് യുവതി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. തനിക്ക് താല്‍പ്പര്യമില്ലാതിരുന്നിട്ടും ഭര്‍ത്താവ് നിര്‍ബന്ധിച്ച് ലൈംഗിക വേഴ്ച നടത്തുന്നു എന്നായിരുന്നു പരാതി. ഇത് ബലാല്‍സംഗമാണെന്നും യുവതി ആരോപിച്ചു.

വിവാഹത്തിന് ശേഷം ദമ്പതികള്‍ മുംബൈക്കടുത്ത മഹാബലേശ്വറിലേക്ക് പോയിരുന്നു. അവിടെ വച്ചും ഭര്‍ത്താവ് യുവതിയുമായി സെക്‌സിലേര്‍പ്പെട്ടു. യുവതിയുടെ സമ്മതത്തോടെയല്ലായിരുന്നു ഇത്. ഇക്കാര്യം യുവതി പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഈ സംഭവത്തിന് ശേഷം യുവതിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായി. അരയ്ക്ക് താഴെ തളര്‍ന്നുപോകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും യുവതി ബോധിപ്പിക്കുന്നു. മുംബൈയില്‍ തന്നെ യുവതി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതിപ്പെട്ടു.

ഹരിതയെ 'ഒതുക്കി' മുസ്ലിം ലീഗ്; എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ല, വനിതകള്‍ പിന്മാറുമോ?ഹരിതയെ 'ഒതുക്കി' മുസ്ലിം ലീഗ്; എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ല, വനിതകള്‍ പിന്മാറുമോ?

ഭര്‍ത്താവും വീട്ടുകാരും ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. യുവതിയുടെ വാദങ്ങള്‍ തള്ളുകയാണ് മുംബൈ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജശ്രീ ജെ ഗരട്ട് ചെയ്തത്. ഛത്തീസ്ഗഡ് ഹൈക്കോടതി ഭര്‍ത്താവിനെ കേസില്‍ കുറ്റവിമുക്തനാക്കുകയും ചെയ്തു. പരാതിക്കാരി ഭാര്യയാണ്. പ്രതി ഭര്‍ത്താവും. ഇരുവരും നിയമപരമായി വിവാഹിതരാണ്. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരാണ്. അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമാണ് എന്ന് കരുതാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ശരീര ഭാരം കുറച്ച് അര്‍ച്ചന കവി; നടിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

ഭര്‍ത്താവ് ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുന്നത് അവസാനിക്കണമെങ്കില്‍ മാരിറ്റല്‍ റേപ്പ് കുറ്റകരമാക്കണം എന്ന് നേരത്തെ ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ ബലാല്‍സംഗ പരാതിയിലായിരുന്നു കോടതി നിരീക്ഷണം. വൈവാഹിക ജീവിതത്തിലെ ബലാല്‍സംഗവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ഗുജറാത്ത് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

Recommended Video

cmsvideo
How To Deal With Sexual Problems In A Stressful Life | Oneindia Malayalam

English summary
Sexual Act Between Husband and Wife Even If by Force Not Rape: Chhattisgarh High Court Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X