ബിജെപി എംഎല്‍എ അടിച്ചൊടിച്ച കുതിരയുടെ കാല്‍ മുറിച്ചുമാറ്റി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നയിക്കുന്ന ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ പ്രക്ഷോഭത്തിനിടെ എംഎല്‍എ ഗണേഷ് ജോഷി അടിച്ചൊടിച്ച കുതിരയുടെ കാല്‍ മുറിച്ചുമാറ്റി. കാലില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ നടത്തിയിട്ടും വിജയിക്കാത്തതിനെ തുടര്‍ന്ന് കുതിരയുടെ ജീവന്‍ രക്ഷിക്കാനായാണ് കാല്‍ മുറിച്ചുമാറ്റിയതെന്ന് മൃഗഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതിഷേധ പരിപാടിക്കിടെ കുറുവടികൊണ്ട് മാരകമായാണ് എംഎല്‍എ ശക്തിമാന്‍ എന്ന പോലീസ് കുതിരയുടെ കാല്‍ അടിച്ചൊടിച്ചത്. ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് കുതിര അല്‍പസമയത്തിനുള്ളില്‍ തളര്‍ന്നുവീണു. പിന്നീട് ഡോക്ടര്‍മാര്‍ 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയെങ്കിലും കാലിലേക്കുള്ള രക്തയോട്ടം നിലച്ചതോടെ കാല്‍ മുറിച്ചുമാറ്റുകയായിരുന്നു.

കുതിരയ്ക്ക് കൃത്രിമക്കാല്‍ ഘടിപ്പിക്കുന്നതിനെക്കുറിച്ചു പരിശോധിക്കുമെന്ന് ഡെറാഡൂണ്‍ എസ്എസ്പി സദാനന്ദ ദത്തേ പറഞ്ഞു. കുതിരയെ പരിപാലിക്കാന്‍ വന്‍ സംഘം തന്നെ സ്ഥലത്തുണ്ട്. മുംബൈയില്‍ നിന്ന് രണ്ടു മൃഗഡോക്ടര്‍മാരും ഭൂട്ടാന്‍ സന്ദര്‍ശിക്കാനെത്തിയ യുഎസ് വെറ്ററിനറി ഡോക്ടറും കുതിരയെ പരിശോധിച്ചിരുന്നു.
അതേസമയം, കുതിരയെ താന്‍ ആക്രമിച്ചിട്ടില്ലെന്നാണ് എംഎല്‍എയുടെ വാദം. എന്നാല്‍, എംഎല്‍എ കുതിരയെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിരുന്നു. കുതിരയുടെ കാല്‍ മുറിച്ചുമാറ്റിയതോടെ എംഎല്‍എയ്‌ക്കെതിരായ പ്രതിഷേധം വ്യാപകമാകും.












Click it and Unblock the Notifications