കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,000 ആയി!24 മണിക്കൂറിനിടെ 2,644 പേർക്ക് രോഗം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് ബാധിതരുടെ 40,000 ആയി. 2,644 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇത്രയും പേർക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. 71 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള മരണ സംഘ്യ 1223 ആയി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആയിരത്തിലധികം പേർക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 12296 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലും രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 333 പേർക്കാണ് ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ചത്. 896 പേർക്ക് രോഗം ബേധമായി.

 corona-1584594383-1584933269-1588474218.jpg -Properties

തമിഴ്നാട്ടിൽ 231 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ചെന്നൈയിൽ ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധിതർ 2757 ആയി. ചെന്നൈയിൽ മാത്രം 174 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 1257 പേർക്കാണ് ഇവിടെ രോഗം റിപ്പോർട്ട് ചെയ്തത്. അതേസമയം രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതുവരെ 29 പേരാണ് തമിഴ്നാട്ടിൽ മരിച്ചത്. 2757 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ ശനിയാഴ്ച മാത്രം 384 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ ദല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4122 ആയി.രാജ്യത്ത് രോഗം ഭേദപ്പെടുന്നവരുടെ ശതമാനം 26.64 ആണ്. ഇതുവരെ 10,018 പേരുടെ രോഗം മാറി.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,28,652 ആയി. 2,40,624 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ മാത്രം 65,938 പേർക്ക് ഇതിനോടകം ജീവഹാന സംഭവിച്ചു. 11,34,819 പേർക്കാണ് യുഎസിൽ രോഗം ബാധിച്ചത്. പുതുതായി 185ൽ അധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സ്പെയിനിൽ 25,100 പേരും ഇറ്റലിയിൽ 28, 236 പേരും രോഗം ബാധിച്ച് മരിച്ചു.

English summary
Sharp spike in covid cases in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X