Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിംകളല്ല, ബ്രിട്ടീഷുകാരാണ് എല്ലാം ചെയ്തത്; മോദിക്കെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

തിംഫു: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഭൂട്ടാനിലെ മൗണ്ടൈന്‍ ഇക്കോസ് സാഹിത്യോല്‍സവത്തില്‍ സംസാരിക്കവെയാണ് തരൂര്‍ മോദിയുടെ ധാരണകള്‍ തെറ്റാണെന്ന് തുറന്നടിച്ചത്.

Shashitharoor

മോദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ ഏറെ കാലം ഭരണം നടത്തിയ മുസ്ലിംകളാണ് രാജ്യത്തെ നശിപ്പിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇന്ത്യയെ നശിപ്പിച്ചത് ബ്രിട്ടീഷുകാരും ബ്രിട്ടീഷ് അധിനിവേശവുമാണെന്നും ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യയിലുണ്ടായിരുന്ന ബ്രിട്ടീഷ് ആധിപത്യവും ദുര്‍ഭരണവുമാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ അധിനിവേശം. പ്രധാനമന്ത്രി മറിച്ചാണ് കരുതുന്നത്. ചരിത്രം ആയുധമാക്കിയുള്ള രാഷ്ട്രീയ അജണ്ടയാണ് ബിജെപി നടപ്പാക്കുന്നതെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയ പോരിന് വേണ്ടി ചരിത്രം മാറ്റിയിരിക്കുന്നു. രാമജന്മഭൂമി പ്രശ്‌നം മുതല്‍ നമ്മള്‍ ഇതു കാണുന്നു. ചരിത്രത്തോട് നടത്തിയ പ്രതികാരമാണ് രാമജന്മഭൂമി പ്രശ്‌നം. പഴയ തെറ്റുകളോടുള്ള പ്രതികാരമായി നിഷ്‌കളങ്കരായ മനുഷ്യരോട് അനീതി കാണിക്കരുതെന്നും ശശി തരൂര്‍ പറഞ്ഞു.

200 വര്‍ഷം മുമ്പുള്ള വിദേശ ഭരണത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. എന്നാല്‍ പ്രധാനമന്ത്രിയാകട്ടെ 1200 വര്‍ഷം മുമ്പുള്ള ഭരണത്തെ കുറിച്ചാണ് സംസാരിക്കുക. ബ്രിട്ടീഷുകാര്‍ ഇവിടെ കൊള്ളയടിക്കുകയായിരുന്നു. പണം അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി. മുസ്ലിം ഭരണാധികാരികള്‍ ഇന്ത്യയില്‍ തന്നെയാണ് പണം ചെലവഴിച്ചതെന്നും ശശി തരൂര്‍ ഓര്‍മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+