ശശി തരൂര്‍ ഉപരാഷ്ട്രപതി? ധന്‍ഘറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം ഇതോ? അണിയറയില്‍ വന്‍നീക്കങ്ങള്‍
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി ജഗ്ദീപ് ധന്‍ഘര്‍ രാജിവെച്ചതിന് പിന്നാലെ പകരം ആരായിരിക്കും ഉപരാഷ്ട്രപതിയാകുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളമനം ആരംഭിച്ച ദിവസം തന്നെയാണ് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ജഗ്ദീപ് ധന്‍ഘര്‍ സ്ഥാനം രാജി വെച്ചത്. ഇത് എല്ലാവരേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു.
അതേസമയം പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ശ്രമം എന്‍ഡിഎ ആരംഭിച്ചതായാണ് വിവരം. പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. അതിനിടെ അടുത്ത ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ ഡി എ സര്‍പ്രൈസ് പേരുകള്‍ പരിഗണിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് എം പിയും പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂരിന്റെ പേരാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ശശി തരൂര്‍. എന്നാല്‍ തരൂരിനെ പരമാവധി ചേര്‍ത്ത് പിടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് കേന്ദ്രം വിദേശത്തേക്ക് അയച്ച ഒരു പ്രതിനിധി സംഘത്തിന്റെ തലവനും തരൂര്‍ ആയിരുന്നു.
കോണ്‍ഗ്രസ് നല്‍കിയ പേരുകള്‍ തള്ളിയാണ് തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ തരൂരുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് അസ്വാരസ്യത്തിലാണ്. എന്നാല്‍ പരസ്യ പ്രതികരണം നല്‍കി തരൂരിന് വേണ്ടത്ര ശ്രദ്ധ കൊടുക്കേണ്ടതില്ല എന്നും തരൂര്‍ പാര്‍ട്ടി വിടണമെങ്കില്‍ വിടട്ടെ എന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ കൂടിയാണ് തരൂരിന് ഉപരാഷ്ട്രപതി പദത്തിലേക്ക് സാധ്യതയേറുന്നത്.
തരൂര്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വന്നാല്‍ കോണ്‍ഗ്രസിലെ മറ്റ് അതൃപ്തര്‍ക്ക് കൂടി ബി ജെ പി നല്‍കുന്ന സന്ദേശമായിരിക്കും ഇത്. ബി ജെ പിയിലേക്ക് വന്നാല്‍ ഉന്നത സ്ഥാനം കാത്തിരിക്കുന്നു എന്ന വ്യക്തമായ സന്ദേശമാണ് തരൂരിന്റെ ഉപരാഷ്ട്രപതി സ്ഥാനം കോണ്‍ഗ്രസിലെ മറ്റ് അതൃപ്തര്‍ക്ക് നല്‍കുക. അതേസമയം തരൂരിനെ കൂടാതെ ലിസ്റ്റിലുള്ള മറ്റ് പേരുകളും മലയാളി ബന്ധമുള്ളതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
മുന്‍ കേരള ബി ജെ പി അധ്യക്ഷനും മുന്‍ ഗോവ ഗവര്‍ണറുമായ അഡ്വ പി എസ് ശ്രീധരന്‍ പിള്ള, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരുടെ പേരുകളാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറിയ ശേഷമാണ് ജഗ്ദീപ് ധന്‍ഘറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് ജഗ്ദീപ് ധന്‍ഘര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്.
ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് നേരത്തെ അദ്ദേഹം ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയിരുന്നു. അതേസമയം കാലവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രാജിവെക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതികൂടിയാണ് ധന്‍ഘര്‍. നേരത്തെ ആര്‍. വെങ്കിട്ടരാമനും വി വി ഗിരിയും കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജി വെച്ചിരുന്നു. ജനതാദളിലൂടെയാണ് ധന്‍ഘര്‍ രാഷ്ട്രീയത്തിലെത്തുന്നത്.
1989-ല്‍ രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നിന്ന് ആദ്യമായി ലോക്സഭയിലെത്തി. 1990-ലെ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയായിരുന്നു. പിന്നീട് ജനതാദള്‍ വിട്ട് കോണ്‍ഗ്രസിലെത്തി. 2003 ല്‍ ആണ് കോണ്‍ഗ്രസില്‍ നിന്നും മാറി ബി ജെ പിയില്‍ എത്തുന്നത്. 2019 ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ഇക്കാലത്താണ് മമത സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടി ദേശീയ ശ്രദ്ധ നേടുന്നത്. 2022-ഓഗസ്റ്റില്‍ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന മാര്‍ഗരറ്റ് ആല്‍വയെ തോല്‍പ്പിച്ചാണ് ഉപരാഷ്ട്രപതിയായത്.












Click it and Unblock the Notifications