• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശത്രുഘ്‌നന്‍ സിന്‍ഹ ആര്‍ജെഡിയിലേക്കില്ല, അഖിലേഷിനൊപ്പം യുപിയിലേക്ക്, ലഖ്‌നൗവില്‍ മത്സരിക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് പറഞ്ഞത് പോലെ ബിജെപിയില്‍ നിന്ന് പ്രമുഖര്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് എത്തുകയാണ്. ബീഹാറിലെ പ്രമുഖ നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹയാണ് അപ്രതീക്ഷിതമായി എസ്പിയിലേക്ക് എത്തുന്നത്. യുപിയില്‍ നിന്ന് നിരവധി പേര്‍ ബിജെപിയില്‍ നിന്ന് എസ്പിയിലേക്ക് എത്തുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി പട്ടിക വരുന്നതോടെ ഇത് വര്‍ധിക്കുമെന്ന് വ്യക്തമാണ്.

അതേസമയം പുല്‍വാമയില്‍ ബിജെപിയുണ്ടാക്കിയ നേട്ടം ഇല്ലാതാക്കാന്‍ വിമത നേതാക്കളെ ഉപയോഗിച്ച് പൊളിക്കാനാണ് അഖിലേഷിന്റെ നീക്കം. ബീഹാറില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കളം മാറുന്നത് വലിയ നേട്ടങ്ങള്‍ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്കുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ബീഹാറിലെ ആര്‍ജെഡി നേതൃത്വുമായി അകല്‍ച്ചയിലാണ് എന്നും റിപ്പോര്‍ട്ടുണ്ട്.

കളം മാറ്റി ശത്രുഘ്‌നന്‍

കളം മാറ്റി ശത്രുഘ്‌നന്‍

ശത്രുഘ്‌നന്‍ സിന്‍ഹ ബീഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തിലാണ് മത്സരിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം അദ്ദേഹം കളം മാറിയിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് അദ്ദേഹം മത്സരിക്കുമെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ നേതാക്കള്‍ വ്യക്തമാക്കുന്നത്.

അഖിലേഷിന്റെ ചര്‍ച്ച

അഖിലേഷിന്റെ ചര്‍ച്ച

അഖിലേഷ് ശത്രുഘ്‌നന്‍ സിന്‍ഹയുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹം ബീഹാറിന് പുറത്ത് മത്സരിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പ്രധാനമായും ദില്ലിയിലാണ് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലഖ്‌നൗ അടക്കം മൂന്ന് മണ്ഡലങ്ങള്‍ അദ്ദേഹത്തിനായി ഒഴിച്ചിട്ടിരിക്കുകയാണ് അഖിലേഷ്. പാര്‍ട്ടിയുടെ 37 സീറ്റിലൊന്നില്‍ അദ്ദേഹം മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങളും പറയുന്നു.

ലഖ്‌നൗവില്‍ മത്സരിക്കുമോ?

ലഖ്‌നൗവില്‍ മത്സരിക്കുമോ?

നഗര മണ്ഡലമായ ലഖ്‌നൗവില്‍ മത്സരിപ്പിക്കാന്‍ സമാജ് വാദി പാര്‍ട്ടിക്ക് ആഗ്രഹമുണ്ട്. അതേസമയം ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് സീറ്റ് നല്‍കുന്നതിനോട് ബിഎസ്പിക്കോ ആര്‍എല്‍ഡിക്കോ യാതൊരു എതിര്‍പ്പുമില്ല. ആര്‍എല്‍ഡിക്ക് മഥുര, മുസഫര്‍നഗര്‍, ബാഗ്പത്ത് എന്നീ മണ്ഡലങ്ങള്‍ നല്‍കാമെന്ന് അറിയിച്ചാണ് അഖിലേഷ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. അതേസമയം സിന്‍ഹ വരുന്നതോടെ സംസ്ഥാന രാഷ്ട്രീയം കുറച്ച് കൂടി മാറും.

അനുകൂല തരംഗം

അനുകൂല തരംഗം

ശത്രുഘ്‌നന്‍ സിന്‍ഹയുടെ സിനിമകള്‍ ഏറ്റവും നന്നായി പ്രദര്‍ശിപ്പിച്ചിരുന്നത് ഉത്തര്‍പ്രദേശിലാണ്. സൂപ്പര്‍ താര ഇമേജ് സമാജ് വാദി പാര്‍ട്ടിക്ക് യുപിയില്‍ ഗുണം ചെയ്യും. വാരണാസി, ലഖ്‌നൗ, ഗാസിയാബാദ്, കാണ്‍പൂര്‍ എന്നീ മണ്ഡലങ്ങളിലെ പോരാട്ടം ഗ്ലാമര്‍ പോരാട്ടമായും ഇതോടെ മാറും. ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ഏറ്റവും സ്വാധീനമുള്ള മേഖലകളാണ് ഇത്. നരേന്ദ്ര മോദി, രാജ്‌നാഥ് സിംഗ്, വികെ സിംഗ്, മുരളീ മനോഹര്‍ ജോഷി എന്നിവരുടെ മണ്ഡലങ്ങളാണ് ഇത്.

സ്വാധീനം ഇങ്ങനെ

സ്വാധീനം ഇങ്ങനെ

2014ല്‍ ഒരു ലക്ഷത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശത്രുഘ്‌നന്‍ സിന്‍ഹ പട്‌ന സാഹിബില്‍ വിജയിച്ചത്. യുപിയിലേക്ക് കളം മാറുമ്പോള്‍ ഇത് വര്‍ധിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അദ്വാനി-വാജ്‌പേയ് സമയത്ത് പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്ന സിന്‍ഹ വിമതനായത് മോദി-ഷാ കൂട്ടുകെട്ട് മോശമായത് കൊണ്ടാണെന്ന് പൊതുമധ്യത്തില്‍ അവതരിപ്പിക്കാനും സമാജ് വാദി പാര്‍ട്ടിക്ക് സാധിക്കും. ഇതിനെ പ്രതിരോധിക്കുക ബിജെപിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്.

ലഖ്‌നൗവിലേക്കുള്ള വരവ്

ലഖ്‌നൗവിലേക്കുള്ള വരവ്

ശത്രുഘ്‌നന്‍ സിന്‍ഹ അഭ്യൂഹങ്ങള്‍ക്ക് അവസാനമിട്ട് കഴിഞ്ഞ ദിവസം ലഖ്‌നൗവിലെത്തിയിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ ആസ്ഥാനത്തെത്തി അഖിലേഷ് യാദവുമായി രഹസ്യ ചര്‍ച്ചകളും നടത്തി. എന്നാല്‍ സാധാരണ ചര്‍ച്ചയാണെന്ന് എസ്പി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞിരുന്നു. എന്നാല്‍ യുപിയിലെ രാഷ്ട്രീയ സാഹചര്യം കൃത്യമായ.ി മനസ്സിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്.

എസ്പിയുടെ പ്രചാരണത്തിലേക്ക്

എസ്പിയുടെ പ്രചാരണത്തിലേക്ക്

യുപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹ നിര്‍ണായകമാകും. പ്രിയങ്കയുടെ സാന്നിധ്യത്തോടെ മാറിയ യുപിയിലെ രാഷ്ട്രീയം എസ്പിക്ക് അനുകൂലമാകുകയാണ്. പ്രധാനമായും മോദിയുടെ മണ്ഡലത്തില്‍ അടക്കം സിന്‍ഹ പ്രചാരണത്തിന് ഒരുങ്ങുകയാണ്. കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം അദ്ദേഹം ഒഴിവാക്കിയേക്കും. അതേസമയം രാഹുലിനെ നേതാവായി അംഗീകരിച്ചുള്ള പ്രസ്താവനകള്‍ പ്രചാരണത്തില്‍ ഇടംപിടിക്കും.

ആംആദ്മി പാര്‍ട്ടിയെ വിടാതെ രാഹുല്‍ ഗാന്ധി....സഖ്യം വേണം, നിര്‍ദേശിച്ചത് ശരത് പവാര്‍!!

English summary
shatrughan sinha likely to join samajwadi party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X