കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി നീതിക്ക് വേണ്ടി അലഞ്ഞത് 11 വര്‍ഷം!!

  • By അക്ഷയ്‌
Google Oneindia Malayalam News

ലക്‌നൗ: പതിമൂന്നാം വയസില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് പതിനൊന്ന് വര്‍ഷത്തിന് ശേഷം നീതി. ഓടികൊണ്ടിരിക്കുന്ന കാറില്‍ തട്ടികൊണ്ട് പോയി ഒരു സംഘം പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

അച്ഛന്‍ എന്നെ തൊട്ടിട്ട് പോലുമില്ല... എല്ലാം കള്ളമായിരുന്നു... ആ മകള്‍ പറഞ്ഞത് കേട്ടാല്‍ ഞെട്ടും!അച്ഛന്‍ എന്നെ തൊട്ടിട്ട് പോലുമില്ല... എല്ലാം കള്ളമായിരുന്നു... ആ മകള്‍ പറഞ്ഞത് കേട്ടാല്‍ ഞെട്ടും!

ഉത്തര്‍പ്രദേശിലെ ഉന്നത സ്വാധീനമുള്ള കുടുംബത്തിലെ അംഗം പ്രതിയായതോടെയാണ് കേസ് ഇഴഞ്ഞ് നീങ്ങാന്‍ തുടങ്ങിയത്. വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പതിനൊന്ന് വര്‍ഷത്തിനിടയില്‍ ആറ് തവണ പ്രത്യേക വിചാരണ നേരിട്ടു. 36 തവണ നേരിട്ട് കോടതിയില്‍ ഹാജരായി. കഴിഞ്ഞ ഏപ്രിലില്‍ അവസാന പ്രതിയേയും പത്ത് വര്‍ഷം ശിക്ഷിച്ചതോടെയാണ് നിയമപോരാട്ടം അവസാനിച്ചത്.

Rape

എന്നാല്‍ സാമൂഹികമായി ഉന്നതരായ പ്രതികളുടെ കുടുംബം അപകടപ്പെടുത്തുമെന്ന് കരുതി ഇപ്പോഴും പോലീസ് സംരക്ഷണയിലാണ് പെണ്‍കുട്ടിയുടെ ജീവിതം. ഗൗരവ് ശുക്ല എന്ന രാഷ്ട്രീയ സ്വാധീനമുള്ള കുടുംബാംഗമാണ് കേസിലെ പ്രധാന പ്രതി. ഇയാളുടെ വര്‍ക്ക് ഷോപ്പ് കെട്ടിടത്തിലെത്തിച്ച് പെണ്‍കുട്ടിയെ മണിക്കൂറുകളോളം പീഡിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തു.

53കാരന്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി53കാരന്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി

പിന്നീട് ശരീരം മുഴുവന്‍ സിഗരറ്റ് വച്ച് പൊള്ളിച്ച നിലയിലാണ് നാട്ടുകാര്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിചാരണക്കിടയില്‍ തന്നെ പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഓടിപോകുന്ന പെണ്‍കുട്ടികളെ താമസിക്കുന്ന റസ്‌ക്യൂം ഹോമിലായിരുന്നു ജീവിതം.

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ നിയമം കടുപ്പിക്കുന്നുണ്ടെങ്കിലും നീതിക്കുവേണ്ടിയുള്ള കാലതാമസം പല കേസുകളേയും ബാധിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട വിചാരണകള്‍ ഇരയുടെ അവകാശങ്ങള്‍ സംഘിക്കുകയാണെന്ന വാദം ശക്തമാകുന്നുമുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
She was still a teenager when a pack of young men pulled her into a car, tortured her and gang-raped her.The young woman, now a poised student, endured more than three dozen court appearances, six separate trials and endless legal wrangling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X