ഭക്തരുടെ കാലടിയില്‍ നിന്നും വൈദ്യുതി!!!പുതിയ ഊര്‍ജ്ജോത്പാദന രീതിയുമായി സായിബാബ ആശ്രമം..

Subscribe to Oneindia Malayalam

മുംബൈ: പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി സായിബാബ ആശ്രമത്തിന്റെ പടി കയറുന്ന ഭക്തര്‍ അവരറിയാതെ തന്നെ മറ്റൊരു പുണ്യകര്‍മ്മം കൂടി ഇനി ചെയ്യും. പ്രകാശം പരത്തുക എന്ന ധര്‍മ്മം. വൈദ്യുതി ഉത്പാദിച്ചുകൊണ്ടാണ് ഈ പ്രകാശം പരത്തല്‍. ഭക്തരുടെ കാലടികളില്‍ നിന്നും വൈദ്യുതി ഉത്പാദനം എന്ന നവീന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈയിലെ സായിബാബ ആശ്രമം.

ഒരു ദിവസം ശരാശരി 50,000 ഭക്തര്‍ ഷിര്‍ദി ആശ്രമം സന്ദര്‍ശിക്കാനെത്തുന്നുണ്ടെന്നാണ് കണക്കുകള്‍. ഭക്തര്‍ നടക്കുന്ന വഴികളില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ശക്തിയുള്ള ചവിട്ടുപടികള്‍ വെക്കാനാണ് പദ്ധതി. നടക്കുമ്പോള്‍ കാലടികളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറ്റപ്പെടും. ആശ്രമത്തിലെ ബള്‍ബുകളും ഫാനുകളും ഇത്തരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക എന്ന് ആശ്രമം അധികാരികള്‍ പറയുന്നു.

power-lines

ആശ്രമത്തിന്റെ നടത്തിപ്പു ചുമതലയുള്ള ഷിര്‍ദി ട്രസ്റ്റ് ആണ് ഈ പുത്തന്‍ ആശയവുമായി രംഗത്തു വന്നിരിക്കുന്നത്. സായിബാബ സമാധിയുടെ നൂറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് അടുത്ത വര്‍ഷം നടത്താനിരിക്കുന്ന പദ്ധതികളില്‍ പെട്ടതാണ് പുതിയ ആശയമെന്ന് മുംബൈയിലെ ശ്രീ സത്യസായിബാബ സന്‍സ്ഥന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് ഹവെയര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഗോത്രവിഭാഗത്തില്‍പെട്ട ആളുകള്‍ക്കായി ഒരു സിവില്‍ സവ്വീസ് പരിശീലന അക്കാദമിയും സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി ക്യാന്‍സര്‍ ചികിത്സക്കുള്ള ആശുപത്രി തുടങ്ങാനും ആശ്രമം ആലോചിക്കുന്നതായി സുരേഷ് ഹവെയര്‍ പറഞ്ഞു.

English summary
Shirdi Trust will use foot energy of visitors to generate electricity
Please Wait while comments are loading...