കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കുന്നില്ല, സല്‍മാന്റെ ശിക്ഷ റദ്ദാക്കിയതിനെതിരെ ശിവസേന

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ആളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വെറുതെ വിട്ട നടപടിക്കെതിരെ ശിവസേന രംഗത്തെത്തി. ബോംബെ ഹൈക്കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമായിപ്പോയെന്നാണ് ശിവസേന പറയുന്നത്. യഥാര്‍ത്ഥ സത്യങ്ങള്‍ പുറത്തു കൊണ്ടുവരാതെയുള്ള ഈ വിധി ശരിയായില്ലെന്നും ശിവസേന വക്താവ് അരവിന്ദ് ഭോസ്‌ലെ പറഞ്ഞു.

യാഥാര്‍ത്ഥ്യം വേറെയാണെന്ന് അരവിന്ദ് ഭോസ്‌ലെ പറയുന്നു. പ്രമുഖര്‍ തെറ്റു ചെയ്താല്‍ അതു കണ്ടില്ലെന്ന് വെക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. കോടതി ഇത്തരം നിലപാട് സ്വീകരിച്ചാല്‍ പാവപ്പെട്ടവര്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

shivasena-salman

വെറും സംശയത്തിന്റെ പേരില്‍ ഒരാളെ ശിക്ഷിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസില്‍ കീഴ്‌ക്കോടതി സല്‍മാനെ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചുന്നു. ഈ കോടതി വിധിയാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്.

2002ല്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം നടക്കുന്നത്. സല്‍മാന്‍ ഖാന്‍ ഓടിച്ചുവെന്ന് പറയുന്ന എസ്‌യുവി കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ മുകളില്‍ പാഞ്ഞ് കയറുകയും ഒരാള്‍ മരിക്കുകയുമായിരുന്നു.

English summary
Shiv Sena has termed the acquittance of actor Salman Khan in the hit-and-run case by Bombay High Court as unfortunate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X