റേപ്പിസ്റ്റുകൾക്ക് ഷോക്ക് ട്രീറ്റ്മെന്റ്: ഇലക്ട്രോ ഷൂ നിങ്ങൾക്ക് പണി തരും, റേപ്പിസ്റ്റുകൾ ജാ​ഗ്രതൈ!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: രാജ്യത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ലൈം​ഗിക അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുത്തൻ ആശയവുമായി 17കാരന്റെ കടന്നുവരവ്. റേപ്പിസ്റ്റുകളെ പ്രതിരോധിക്കുന്നതിനായി ഇലക്ട്രോ ഷൂ വികസിപ്പിച്ചെടുത്താണ് സിദ്ധാർത്ഥ് മണ്ഡല എന്ന സ്കൂൾ വിദ്യാർത്ഥി ശ്രദ്ധാകേന്ദ്രമായിടുള്ളത്. സ്ത്രീകളെ ആക്രമിക്കുന്ന ലൈം​ഗിക കുറ്റവാളികൾക്ക് ഷോക്കേൽക്കുന്ന തരത്തിലാണ് ഷൂ രൂപകൽപ്പന ചെയ്തിട്ടുള്ളത്. സ്ത്രീകൾക്കെതിരെയുള്ള പീഡനശ്രമങ്ങൾ ചെറുക്കാൻ ഷൂ ഉപയോ​ഗിക്കുന്നത് വഴി കഴിയുമെന്നാണ് മണ്ഡലിന്റെ സാക്ഷ്യപ്പെടുത്തൽ.

ഷൂവിൽ ഘടിപ്പിച്ചിട്ടുള്ള 0.1 എംഎപി വൈദ്യുതി പോലീസിനെയോ കുടുംബാംങ്ങളെയോ വിവരമറിയിക്കാൻ കഴിവുള്ളതാണ്. പീസോ ഇല്ക്ട്രിക് ഇഫക്ട് എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രോ ഷൂവിൽ ഉപയോ​ഗിച്ചിട്ടുള്ള സർക്യൂട്ട് കാലടി വെയ്ക്കുമ്പോഴാണ് ചാർജായി പ്രവർത്തിക്കുന്നത്. ഷൂ ധരിച്ചിട്ടുള്ള ആൾ നടക്കുന്നതിന് അനുസരിച്ച് ഊർജ്ജം ഉൽപ്പാദിപ്പിച്ച് ചെരിപ്പിൽ ഘടിപ്പിച്ചിട്ടുള്ള റീച്ചാർജ്ജബിൾ ബാറ്ററിയിൽ ശേഖരിച്ചുവെയ്ക്കും. ഇലക്ട്രോ ഷൂ വികസിപ്പിച്ചെടുത്തിട്ടുള്ള മണ്ഡൽ പാറ്റന്റിന് അപേക്ഷിക്കാനും മറന്നിട്ടില്ല. പേറ്റന്റ് ലഭിക്കുന്നതോടെ ഷൂ വിപണിയിലിറക്കാനും മണ്ഡൽ ആലോചിക്കുന്നുണ്ട്.

 download

പാറ്റന്റ് ലഭിക്കുന്നതോടെ സ്റ്റാർട്ട് അപ്പ് കമ്പനികളെ സമീപിച്ച് ഉടൻ ഷൂവിപണിയിലിറക്കാനാണ് നീക്കം. വിപണിയിലിറക്കാൻ ആകർഷകമായ മോഡലുകൾ വികസിപ്പിച്ചെടുക്കേണ്ടതും അനിവാ​ര്യമാണെന്നും മണ്ഡൽ ചൂണ്ടിക്കാണിക്കുന്നു. 2012ലെ ദില്ലി കൂട്ടബലാത്സം​ഗത്തെ തുടർന്നാണ് ഇത്തരമൊരു ഉൽപ്പന്നം വികസിപ്പിച്ചെടുക്കാനുള്ള ആശയം മനസ്സിലുണ്ടാകുന്നതെന്നും താൻ വികസിപ്പിച്ചെടുത്തിട്ടുള്ള ഉപകരണം സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുനൽകുമെന്ന് വിശ്വസിക്കുന്നുവെന്നും മണ്ഡൽ ചൂണ്ടിക്കാണിക്കുന്നു.

2015ലെ കണക്ക് പ്രകാരം രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈം​ഗിക അതിക്രമങ്ങളിൽ തെലങ്കാനയാണ് മൂന്നാം സ്ഥാനത്ത്. 2015ൽ 83.1 ശതമാനം കുറ്റകൃത്യങ്ങളാണ് സ്ത്രീകൾക്കെതിരെ ഉണ്ടായിട്ടുള്ളത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. ദില്ലിയിലാണ് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് (184. 3 ശതമാനം). രണ്ടാം സ്ഥാനത്ത് ആസാമാണുള്ളത് (148.2).

English summary
Using only the concepts of physics he learnt in school and a few basic coding skills, a 17-year-old city-based high school graduate Siddharth Mandala has designed 'ElectroShoe' - a product for women, which when used allows them to electrocute perpetrators of crimes.
Please Wait while comments are loading...