കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂച്ചക്കുട്ടിയെ കൊന്ന് പരീക്ഷണം നടത്താന്‍ പഠിപ്പിച്ച് പാഠപുസ്തകം!! പഠിപ്പിക്കുന്നത് നാലാം ക്ലാസുകാരെ

വായുവില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് പഠിപ്പിക്കുന്നതിനായി പെട്ടിക്കുള്ളില്‍ അടച്ചിടുന്ന പൂച്ചക്കുട്ടി ചത്തു പോകുന്നത് ചിത്രങ്ങളിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്.ഈ പരീക്ഷണം ചെയ്ത് നോക്കാനും ആവശ്യപ്പെടുന്നു

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പൂച്ചക്കുട്ടിയെ കൊന്ന് പരീക്ഷണം നടത്താന്‍ പറയുന്ന പാഠപുസ്തകത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നാലാം ക്ലാസ് വിദ്യാര്‍ഥികളുടെ പരിസ്ഥിതി പഠനം പുസ്തകത്തിലാണ് പൂച്ചക്കുട്ടിയെ കൊന്ന് പരീക്ഷണം നടത്താന്‍ പറയുന്നത്. ശ്വസിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പഠിപ്പിക്കുന്ന പാഠഭാഗത്താണ് ഇത്തരത്തിലൊരു പരീക്ഷണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വായുവില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് പഠിപ്പിക്കുന്നതിനായി പെട്ടിക്കുള്ളില്‍ അടച്ചിടുന്ന പൂച്ചക്കുട്ടി ചത്തു പോകുന്നത് ചിത്രങ്ങളിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ പരീക്ഷണം ചെയ്ത് നോക്കാനും കുട്ടികളോട് ആവശ്യപ്പെടുന്നുണ്ട്.

kitten

പരീക്ഷണം ചെയ്ത് നോക്കാനായി വിവരം നല്‍കിയിരിക്കുന്നതിങ്ങനെയാണ്: ജീവനുള്ള ഒന്നിനും വായുവില്ലാതെ കുറച്ചു സമയം പോലും പിടിച്ചു നില്‍ക്കാനാവില്ല. നിങ്ങള്‍ക്ക് ഇത് പരീക്ഷിച്ച് നോക്കാം. രണ്ട് മരപ്പെട്ടികള്‍ എടുക്കു. രണ്ടിലും ഓരോ പൂച്ചക്കുട്ടികളെ ഇടുക. എന്നിട്ട് പെട്ടികളുടെ വായ് ഭാഗം മൂടുക. ഒരു പെട്ടിയില്‍ വായു കടക്കുന്നതിനായി ദ്വാരം ഇടുക. കുറച്ച് കഴിഞ്ഞ് പെട്ടി തുറന്നു നോക്കുമ്പോള്‍ വായി കടക്കാത്ത പെട്ടിയിലെ പൂച്ചക്കുഞ്ഞ് ചത്തതായി കാണാനാകും.

പരിസ്ഥിതിയെ കുറിച്ചും അതിനെ സംരക്ഷിക്കുന്നതിനെ കുറിച്ചും പഠിപ്പിക്കുന്നതിനു പകരം മറ്റ് ജീവജാലങ്ങളെ കൊല്ലാനാണ് പഠിപ്പിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തന്നെ ഉയര്‍ന്നിട്ടുണ്ട്. പുസ്തകങ്ങള്‍ കുട്ടികളിലെത്തുന്നതിന് മുമ്പ് ആരും പരിശോധിക്കാറില്ലെന്നും പറയുന്നു.

സ്ത്രീധനത്തിന് കാരണം സ്ത്രീകളുടെ വൈരൂപ്യവും അംഗവൈകല്യവുമാണെന്ന് പറയുന്ന പാഠപുസ്തകം നേരത്തെ വിവാദമായിരുന്നു. മഹാരാഷ്ട്രയിലെ പ്ലസ്ടു പാഠ പുസ്തകത്തിലാണ് ഇത്തരത്തിലൊരു വാദം പ്രത്യക്ഷപ്പെട്ടത്. പാഠപുസ്തകങ്ങളിലെ ആശയം സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണമാവുകയാണ്.

English summary
A Class IV book for Environmental Studies titled Our Green World, while educating students on the importance of breathing, gives a practical example that shows how children can suffocate a cat to death!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X