Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് തവണ വെടിയേറ്റു, രണ്ട് ബുള്ളറ്റ് ഇപ്പോഴും ശരീരത്തില്‍; ജാര്‍ഖണ്ഡ് വെടിവയ്പ്പില്‍ രക്ഷപ്പെട്ട യുവാവ്

റാഞ്ചി: മുന്‍ ബി ജെ പി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകന്‍ മുഹമ്മദ് നബിക്കും ഇസ്ലാമിനും എതിരായ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ ജാര്‍ഖണ്ഡിലെ റാഞ്ചിയുടെ ചില ഭാഗങ്ങളില്‍ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലില്‍ ഇരുപതോളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. നുപൂര്‍ ശര്‍മ്മയുടെ അറസ്റ്റ് ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാകുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ പൊലീസിന്റെ വെടിയേറ്റ യുവാവും ഉള്‍പ്പെടുന്നു.

1

രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (റിംസ്) ചികിത്സയില്‍ കഴിയുന്ന അബ്‌സാര്‍ എന്ന യുവാവിനാണ് വെടിയേറ്റത്. മാര്‍ക്കറ്റില്‍ നിന്ന് മടങ്ങുമ്പോവാണ് തനിക്ക് വെടിയേറ്റതെന്ന് യുവാവ് പറയുന്നു. താന്‍ മാര്‍ക്കറ്റില്‍ നിന്ന് മടങ്ങുകയായിരുന്നെന്നും ഒരു സംഘം ആളുകള്‍ കല്ലെറിയുന്നതും പോലീസ് വെടിവയ്ക്കുന്നതും കണ്ടെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തില്ലെന്നും യുവാവ് പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റ് നിലത്തുവീഴുകയായിരുന്നെന്ന് യുവാവ് പറഞ്ഞു.

2

തനിക്ക് ആറ് തവണ വെടിയേറ്റെന്നും അതില്‍ നാല് ബുള്ളറ്റ് മാത്രമാണ് പുറത്തെടുത്തതെന്നും രണ്ടെണ്ണം ഇപ്പോഴും തന്റെ ശരീരത്തിലുണ്ടെന്നും യുവാവ് പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബാക്കി ബുള്ളറ്റുകള്‍ പുറത്തെടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. ആശുപത്രിയില്‍ മറ്റൊരാളും വെടിയേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ട്. പെട്ടെന്നുള്ള ബഹളം കണ്ട് താന്‍ ഓടാന്‍ തുടങ്ങിയെന്നും വെടിയേറ്റതാണെന്നും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തബാറക് എന്ന യുവാവ് പറഞ്ഞു. താന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

3

അതേസമയം, ജാര്‍ഖണ്ഡിലെ പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. റാഞ്ചിയില്‍ ഇന്നലെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാനും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കൗശലും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള സഞ്ജയ് ലതേകാറും അടങ്ങുന്നതാണ് സമിതി. ഏഴ് ദിവസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

4

പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച രണ്ട് പേര്‍ മരണത്തിന് കീഴടങ്ങിയതായി റിംസ് അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ 22 പേരില്‍ 10 പേര്‍ പോലീസുകാരും മറ്റുള്ളവര്‍ പ്രതിഷേധക്കാരുമാണ്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്നലെ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

5

കല്ലെറിയാന്‍ തുടങ്ങിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇന്നലെ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. റാഞ്ചിയിലെ മെയിന്‍ റോഡില്‍ തടിച്ചുകൂടിയ ജനക്കൂട്ടം നൂപുര്‍ ശര്‍മ്മയ്ക്കെതിരെയും ഡല്‍ഹി ബി ജെ പിയുടെ മുന്‍ മീഡിയ യൂണിറ്റ് മേധാവി നവീന്‍ ജിന്‍ഡാലിനെതിരെയും മുദ്രാവാക്യം വിളിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+