പശുക്കളെ ദേശീയ മാതാവാക്കണം; കശാപ്പ് ചെയ്യുന്നവരുടെ തലവെട്ടണം; വിവാദ പ്രസ്താവനയുമായി സ്വാമി

  • Written By:
Subscribe to Oneindia Malayalam

കാഞ്ചി: പശുക്കളെ ദേശീയ മാതാവായി പ്രഖ്യാപിക്കണമെന്ന് കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി. പശുക്കളെ ദേശീയ മാതാവായി പ്രഖ്യാപിക്കുകയും പശുക്കളെ അറുക്കുന്നവരുടെ തല വെട്ടണമെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ചി ശങ്കരാചാര്യ സ്വാമിയുടെ വാക്കുകള്‍ വിവാദമായിട്ടുണ്ട്. രാജ്യത്തുടനീളം പശു വധവുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കുന്നതിനിടെയാണ് സ്വാമിയുടെ പ്രതികരണം.

Cow

പശുക്കളെ കൊല്ലുന്നവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണം. വിചാരണ ചെയ്ത ശേഷം അവരുടെ തല വെട്ടണം. പശുക്കളെ സംരക്ഷിക്കേണ്ടത് ഇവിടുത്തെ സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും കാഞ്ചി ശങ്കരാചാര്യ പറഞ്ഞു.

അറവ് മാടുകളുടെ വില്‍പ്പനയും വാങ്ങലും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം വിവാദമായിരുന്നു. തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ദക്ഷിണേന്ത്യയില്‍ അരങ്ങേറിയത്. ഒടുവില്‍ വിജ്ഞാപനത്തില്‍ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്വാമിയുടെ വിവാദ പ്രസ്താവന.

English summary
Should behead who kill cow says Kanchi Sankaracharya
Please Wait while comments are loading...