പഞ്ചാബില്‍ പോലീസ് എന്‍കൗണ്ടര്‍; സിദ്ദു മൂസെ വാലയുടെ ഘാതകന്‍ കൊല്ലപ്പെട്ടു? ഏറ്റുമുട്ടല്‍ തുടരുന്നു
ദില്ലി: പഞ്ചാബില്‍ ക്രമസമാധാന നില നേരെയെക്കാന്‍ രണ്ടും കല്‍പ്പിച്ച് പോലീസ്. സിദ്ദു മൂസെ വാലയുടെ ഘാതകരെന്ന് സംശയിക്കുന്നവരുമായി എന്‍കൗണ്ടര്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരാള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ മൂസെ വാലയുടെ ഘാതകനാണെന്ന് റിപ്പോര്‍ട്ടുണ്ട്. അമൃത്സറിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പഞ്ചാബ് പോലീസും രണ്ട് ഗ്യാങ്‌സ്റ്ററുകളും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.
ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മന്‍പ്രീത് സിംഗ് എന്ന മന്നു കുസ, ജാഗ്രൂപ് സിംഗ് രൂപ എന്നിവരാണ് ഈ അക്രമികള്‍ എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. രണ്ട് പേരും കൊല്ലപ്പെട്ടതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ന് രാവിലെയോടെയാണ് അമൃത്സറില്‍ പോലീസും രണ്ട് ഗ്യാങ്‌സ്റ്ററുകളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. അത്താരി അതിര്‍ത്തിക്കടുത്തായി ഹോഷിയാര്‍ നഗര്‍ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍. ഇവര്‍ രണ്ട് പേരും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഇവിടെ നിന്ന് വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ഈ രണ്ട് പ്രതികളും ഇവിടെയുള്ള കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. വന്‍ പോലീസ് സന്നാഹം എത്തി ഈ ഗ്രാമം വളയുകയായിരുന്നു. നാട്ടുകാരോട് പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിരുന്നു.

ഒരു സ്വകാര്യ. ചാനലിലെ വീഡിയോ ജേണലിസ്റ്റായ സിക്കന്ദര്‍ മട്ടുവിന് അക്രമികളുടെ വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. പ്രതികളെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരെ കുറേ കാലമായി പോലീസ് തേടിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ ലഭിച്ച ഒരു സിസിടിവി ദൃശ്യത്തില്‍ ഇവര്‍ രണ്ടുപേരും കൂടി ബൈക്കില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. മോഗ ജില്ലയിലെ സമല്‍സറില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. ജൂണ്‍ 21നായിരുന്നു ഇവര്‍ അതുവഴി യാത്ര ചെയ്തത്.

മെയ് 29ന് സിദ്ദു മൂസെവാല കൊല്ലപ്പെടുന്നത്. എഎപി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്. മൂസെവാലയുടെ ബന്ധവും സുഹൃത്തും ആ സമയം കൂടെയുണ്ടായിരുന്നു. ഇവര്‍ക്കും ആക്രമത്തില്‍ പരിക്കേറ്റിരുന്നു. സിദ്ദു മൂസെവാല നേരത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാനസയില്‍ നിന്ന് മത്സരിച്ചതാണ്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡി ബ്രാര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പഞ്ചാബിലെ യൂത്ത് ഐക്കണായി അറിയപ്പെട്ടിരുന്നയാളാണ് മൂസെവാല.

പോലീസും അക്രമികളും തമ്മില്‍ അതിശക്തമായ ഏറ്റുമുട്ടലാണ് നടന്നതെന്ന് പഞ്ചാബ് എഡിജിപി പ്രമോദ് ബന്‍ പറഞ്ഞു. രണ്ട് പേരും കൊല്ലപ്പെട്ടതായി ബന്‍ സ്ഥിരീകരിച്ചു. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കുള്ളത്. സിദ്ദു മൂസെവാലയുടെ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഇവര്‍ ഒളിച്ചിരുന്ന മേഖല അന്വേഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. പഞ്ചാബ് ഡിജിപി സ്ഥലത്തെത്തിയിട്ടുണ്ട്. ആ സമയം എന്‍കൗണ്ടര്‍ തുടരുന്നുണ്ടായിരുന്നു.

പ്രതികള്‍ വലിയൊരു കൊട്ടാരം പോലെയുള്ള ഇടത്ത് ഒളിച്ച് താമസിക്കുകയായിരുന്നു. ഇവിടേക്കാണ് പോലീസ് എത്തിയത്. അതേസമയം രണ്ട് പേര്‍ കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത് ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന് നേട്ടമാണ്. ഉപതിരഞ്ഞെടുപ്പില്‍ അടക്കം എഎപിക്ക് ഇത് ദോഷം ചെയ്തിരുന്നു. വലിയ പ്രതിഷേധങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടായിരുന്നു. ഭഗവന്ത് മന്നിനെതിരെ നേരത്തെ വലിയ പ്രതിഷേധമുണ്ടായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതില്‍ മന്‍ വന്‍ പരാജയമായിരുന്നുവെന്നായിരുന്നു ആരോപണം.












Click it and Unblock the Notifications