കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന അതിരുകടക്കരുത്!!! പ്രശ്നം ചർച്ച ചെയ്ത് പരഹരിക്കാമെന്ന് കേന്ദ്ര സഹമന്ത്രി!!!

അതിർത്തിയിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങണം

  • By Ankitha
Google Oneindia Malayalam News

ദില്ലി: സിക്കിമിലെ ചൈനയുമായുള്ള അതിർത്തിപ്രശ്നം നയതന്ത്ര ചർച്ചയിലൂടെ പരിഹരിക്കാമെന്ന് കേന്ദ്ര സഹമന്ത്രി സുഭാഷ് ഭാംറെ.കൂടാതെ മേഖലയിലെ സംഘർഷ സാധ്യത കുറയ്ക്കനായി ചൈനീസ് സൈനികർ അതിർത്തിയിൽ നിന്നും പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂട്ടാൻ -ചൈന പ്രശ്നം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം.

india- china

ചൈനീസ് സൈന്യം ഭൂട്ടാൻ അതിർത്തിയിലേക്ക് കടന്നു കയറുകയാണ് ഇതു വളരെ ആശങ്ക ഉണ്ടാക്കുന്നതാണെന്നും ഭംറെ അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി

ഭൂട്ടാൻ മേഖലയിലേക്ക് ചൈനീസ് സേന കടന്നു വരുകയാണ്. നേരത്തെ എവിടെയായിരുന്നോ അവിടെ നിൽക്കണമെന്നും കേന്ദ്ര സഹമന്ത്രിസുഭാഷ് ഭാംറെ പറഞ്ഞു.കൂടാതെ ചൈനീസ് സൈന്യത്തിന്റെ ഇത്തരം നിലപാട് ആശങ്ക ജനിപ്പിക്കുന്നതാണെന്നു ഭംറെ പറഞ്ഞു.

ചൈനീസ് സൈന്യത്തിനെതിരെ ഭൂട്ടാൻ രാജാവ്

ചൈനീസ് സൈന്യത്തിനെതിരെ ഭൂട്ടാൻ രാജാവ്

ഭൂട്ടാൻ അതിർത്തിയിലേക്ക് സൈന്യം അതിക്രമിച്ചു കയറുന്നുവെന്നു ഭൂട്ടാൻ രാജാവ് ആരോപണം ഉയർത്തിയിരുന്നു.

അതിർത്തിയിലേക്ക് ചൈനീസ് സൈന്യം

അതിർത്തിയിലേക്ക് ചൈനീസ് സൈന്യം

ഇന്ത്യ, ചൈന. ഭൂട്ടാൻ എന്നീ രാജ്യങ്ങൾ അതിർത്തി ചേരുന്ന പ്രദേശത്ത് നിർമ്മാണ പ്രവർത്തനവുമായി ചൈനീസ് സൈന്യം രംഗത്തുവന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ച ഭൂട്ടാനും ചൈനയും നടത്തി വരുകയാണ്.

ഇന്ത്യ പഞ്ചശീലതത്വം ലഘിച്ചെന്നു ചൈന

ഇന്ത്യ പഞ്ചശീലതത്വം ലഘിച്ചെന്നു ചൈന

ഇന്ത്യ -ചൈന അതിർത്തി തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കെതിരെ ആരോപണവുമായി ചൈന.. സിക്കിം സെക്ടറിൽ 1952 ൽ ഇന്ത്യയും ചൈനയും ഒപ്പിട്ട പഞ്ചശീലതത്വ കരാർ ലംഘിച്ചുവെന്നു ചൈന ആരോപിക്കുന്നു

ഡോക് ല മേഖലയിലെ ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം

ഡോക് ല മേഖലയിലെ ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം

കരാറിന്റെ ഭാഗമായി ഡോക് ല മേഖലയിൽ ഇന്ത്യ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ പിൻവലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ സൈന്യം ഡോക് ല പ്രദേശത്ത് അതിക്രമിച്ചു കടന്നുവെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം അവകാശപ്പെടുന്നത്

ഡോക് ല മേഖല

ഡോക് ല മേഖല


ഇന്ത്യ- ചൈന- ഭൂട്ടാൻ എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഡോക് ല മേഖല. എന്നാൽ ഇന്ത്യയുടെ വാദം ശരിയല്ലെന്നും അത് ചൈനയുടെ ആരോപണം

ഡോക് ല മേഖല നൽകിയാൽ സിലിഗുഡി വരെ ചൈനയ്ക്ക് ലഭിക്കും

ഡോക് ല മേഖല നൽകിയാൽ സിലിഗുഡി വരെ ചൈനയ്ക്ക് ലഭിക്കും

ഡോക് ല മേഖലയിൽ ഇന്ത്യക്ക് നിയന്ത്രണം നഷ്ടമായാൽ ബംഗാളിലെ സിലിഗുഡി വരെയുള്ള പ്രദേശം ചൈനക്ക് ലഭിക്കാനുള്ള സാഹചര്യമുണ്ട്.

English summary
The border standoff between armies of India and China at the Sikkim sector can be resolved diplomatically and Chinese soldiers should leave the Bhutanese territory to reduce tension in the area, Minister of State for Defence Subhash Bhamre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X