കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദു മൂസെവാലയുടെ കൊലയാളികള്‍ സല്‍മാന്‍ ഖാനേയും ലക്ഷ്യമിട്ടു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

Google Oneindia Malayalam News

അമൃത്സര്‍: ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയാളികള്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനേയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പഞ്ചാബ് ഡി ജി പി. സിദ്ദു മൂസെവാല വധക്കേസിലെ പ്രതി കപില്‍ പണ്ഡിറ്റിന്റെ പ്രാഥമിക ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത് എന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. കാനഡ ആസ്ഥാനമായുള്ള ഒളിവില്‍ കഴിയുന്ന ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്ണോയ്, സമ്പത്ത് നെഹ്റ എന്നിവരിലൂടെ സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ട് പണ്ഡിറ്റിനെ സമീപിച്ചതായി പൊലീസ് പറഞ്ഞു.

മൂസെവാല കൊലക്കേസില്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സന്തോഷ് ജാദവും കേസിലെ മറ്റൊരു പ്രതിയും അസര്‍ബൈജാനില്‍ കസ്റ്റഡിയിലുള്ള സച്ചിന്‍ ബിഷ്ണോയിയും സല്‍മാന്‍ ഖാനെ ലക്ഷ്യമാക്കിയുള്ള മൊഡ്യൂളിന്റെ ഭാഗമാണെന്ന് ഗൗരവ് യാദവ് ചണ്ഡീഗഢില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവര്‍ വിപുലമായ പദ്ധതി തയ്യാറാക്കി. മുംബൈയില്‍ ധാരാളം സമയം ചെലവഴിച്ചു, അന്വേഷണത്തില്‍ ഈ കോണും ഞങ്ങള്‍ പരിശോധിക്കും,' യാദവ് പറഞ്ഞു.

1

ദിവസങ്ങളോളം മുംബൈയില്‍ താമസിച്ച് സല്‍മാന്‍ ഖാന്റെ വീടും പരിസരവും നിരീക്ഷിച്ചതായും പ്രതികളായ സച്ചിന്‍ ബിഷ്‌ണോയി, സന്തോഷ് യാദവ് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായും കപില്‍ മൊഴി നല്‍കിയിട്ടുണ്ട്. അജ്ഞാതരില്‍ നിന്ന് വധഭീഷണി ഉയരുന്ന സാഹചര്യത്തില്‍ സല്‍മാന്‍ ഖാന് തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് മുംബൈ പൊലീസ് നല്‍കിയിട്ടുണ്ട്.

മൂന്ന് മാസത്തിനിടെ ഇഡി പിടിച്ചെടുത്തത് 100 കോടിയോളം രൂപ! ആ പണമെല്ലാം എവിടെ? എന്തുചെയ്തു?മൂന്ന് മാസത്തിനിടെ ഇഡി പിടിച്ചെടുത്തത് 100 കോടിയോളം രൂപ! ആ പണമെല്ലാം എവിടെ? എന്തുചെയ്തു?

2

ജൂണിലാണ് സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണി ഉണ്ടായിരുന്നത്. മൂസെവാലയുടെ ഗതി സല്‍മാനും ഉണ്ടാകും എന്നാണ് ഭീഷണി. അതേസമയം സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ടുള്ള വെളിപ്പെടുത്തലുകള്‍ പ്രാഥമികമാണെന്നും ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു. ആവശ്യമെങ്കില്‍ മുംബൈയിലേക്ക് ഒരു ടീമിനെ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അന്ന് കാണിക്കുന്നതിന് എതിരായിരുന്നു.. ഇന്ന് കാണിക്കാനാണ് താല്‍പര്യം'; വസ്ത്രധാരണത്തെ കുറിച്ച് ടിനി ടോം'അന്ന് കാണിക്കുന്നതിന് എതിരായിരുന്നു.. ഇന്ന് കാണിക്കാനാണ് താല്‍പര്യം'; വസ്ത്രധാരണത്തെ കുറിച്ച് ടിനി ടോം

3

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ പാനിടാങ്കി ചെക്ക് പോസ്റ്റില്‍ നിന്ന് പഞ്ചാബ് പോലീസ് ശനിയാഴ്ച രാത്രിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂസെവാല കൊലക്കേസിലെ ആറാമത്തെ ഷൂട്ടര്‍ ദീപക് മുണ്ടിക്കും മറ്റൊരു പ്രതി രജീന്ദര്‍ ജോക്കറിനുമൊപ്പം കപില്‍ പണ്ഡിറ്റിനെയും പഞ്ചാബിലേക്ക് കൊണ്ടുവന്നു.

4

കേന്ദ്ര ഏജന്‍സികളും ഡല്‍ഹി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസിലെ ആകെ 35 പ്രതികളില്‍ 23 പേര്‍ അറസ്റ്റിലായതായി ഡിജിപി അറിയിച്ചു. മന്‍പ്രീത് സിംഗ്, ജഗ്രൂപ് സിംഗ് രൂപ എന്നീ രണ്ട് ഷൂട്ടര്‍മാര്‍ പഞ്ചാബ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെ

5

പ്രിയവ്രത് ഫൗജി, കാശിഷ്, അങ്കിത് സെര്‍സ എന്നീ മൂന്ന് ഷൂട്ടര്‍മാരെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തിരുന്നു. ഫൗജി, കാശിഷ്, സെര്‍സ എന്നിവരുള്‍പ്പെട്ട മൊഡ്യൂളിന്റെ ഭാഗമാണ് ദീപക് മുണ്ടിയെന്ന് പഞ്ചാബ് ഡിജിപി പറഞ്ഞു. രജീന്ദര്‍ ജോക്കര്‍ നേപ്പാളില്‍ നിലയുറപ്പിച്ചെന്നും കൊലപാതകത്തിന്റെ സൂത്രധാരന്‍ ഗോള്‍ഡി ബ്രാറുമായി ബന്ധപ്പെട്ടിരുന്നതായും ഡിജിപി പറഞ്ഞു.

ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ

6

മുണ്ടിയും കപിലും ഒരുമിച്ചാണെന്നും ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പശ്ചിമ ബംഗാളിലെത്തുന്നതിന് മുമ്പ് തങ്ങളുടെ താവളം മാറ്റിക്കൊണ്ടിരിക്കുകയായിരുന്നെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. ഭൂട്ടാന്‍, മ്യാന്‍മര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന കരമാര്‍ഗം വഴിയോ അല്ലെങ്കില്‍ വ്യാജ പാസ്പോര്‍ട്ടുകള്‍ കാഠ്മണ്ഡുവില്‍ നിന്ന് ദുബായിലേക്കുള്ള വിമാനം വഴിയോ നേപ്പാള്‍ വഴി ദുബായില്‍ സ്ഥിരതാമസമാക്കാമെന്നായിരുന്നു വാഗ്ദാനം.

7

ശാസ്ത്രീയമായ രീതിയിലാണ് പോലീസ് അന്വേഷണം നടത്തിയതെന്ന് ഡിജിപി പറഞ്ഞു. കേസില്‍ നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എല്ലാ പ്രതികളെയും പഴുതടച്ച അന്വേഷണത്തിലൂടെ നിയമത്തിന് മുന്നില്‍ എത്തിക്കും, ഡി ജി പി പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെ പ്രിയവ്രതിനെ തിരിച്ചറിഞ്ഞുവെന്നും പ്രതികളായ മന്‍പ്രീത് ഭാവുവിനെയും കാര്‍ ഏര്‍പ്പാടാക്കിയ മന്‍പ്രീത് മന്നയെയും അറസ്റ്റ് ചെയ്തതോടെയാണ് ആദ്യത്തെ പ്രധാന വഴിത്തിരിവ് ഉണ്ടായതെന്ന് ഡിജിപി പറഞ്ഞു.

8

വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഗോള്‍ഡി ബ്രാറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടാന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ട് എന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും കേസ് നിരീക്ഷിക്കാറുണ്ടെന്നും ഡിജിപി പറഞ്ഞു.

English summary
Singer Sidhu Moosewala's killers target Bollywood star Salman Khan too, says Punjab DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X