കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുർമീതിനു വീണ്ടും അടുത്ത പണി; പ്രത്യേക സംഘം ചോദ്യം ചെയ്യും, ഇത്തവണ വിഷയം...

ഗുർമീതിന്‍റെ വളർത്തുമകൾ ഹണിപ്രീത് സിംഗ്, ദേര നടത്തിപ്പു ചുമതലയിലുള്ള ആദിത്യ ഇൻസാൻ, പവൻ ഇൻസാൻ എന്നിവർക്കെതിരേയാണ് ഇന്റര്‍ നാഷണല്‍ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

പഞ്ച്ഗുള: പീഡനക്കേസിൽ ജയിലിലായ ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗിനെതിരെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. ഗുർമീത് ശിക്ഷിക്കപ്പെട്ടതിനെ തുടർന്നുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് പ്രത്യേക സംഘം ഗുർമീതിനെ ചോദ്യം ചെയ്യുക. ഹരിയാന ഡിഐജി ബ്എസ് സന്ധുവാണ് ഇതു സംബന്ധമായ വിവരം നൽകിയത്.

gurmeeth

ഗുർമീതിന്‍റെ വളർത്തുമകൾ ഹണിപ്രീത് സിംഗ്, ദേര നടത്തിപ്പു ചുമതലയിലുള്ള ആദിത്യ ഇൻസാൻ, പവൻ ഇൻസാൻ എന്നിവർക്കെതിരേയാണ് ഇന്റര്‍ നാഷണല്‍ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവർക്കെതിരെ വിവരം നൽകുന്നവർക്ക് പരിതോഷികം പ്രഖ്യാപിക്കാനും പദ്ധതിയുണ്ടെന്നു ഡിജിപി പറഞ്ഞു. മൂവരുടേയും സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

ഭീകരവാദത്തിന്റെ മാതവ് ഇന്ത്യ; കശ്മീരിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം, ആഞ്ഞടിച്ച് പാകിസ്താൻഭീകരവാദത്തിന്റെ മാതവ് ഇന്ത്യ; കശ്മീരിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം, ആഞ്ഞടിച്ച് പാകിസ്താൻ

കഴിഞ്ഞ മാസം 25നാണ് ഗുർമീതിനു കോടതി 20 വർഷം തടവുശിക്ഷ വിധിച്ചത്. അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് വിധി. ഗുർമീത് കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 38 പേർ മരിച്ചിരുന്നു.

English summary
The special investigation team (SIT) of the Haryana police is likely to question rape convict Dera Sacha Sauda head Gurmeet Ram Rahim Singh for cases related to the post-verdict violence+ and to ascertain the whereabouts of his key aides Honeypreet Insan, Aditya Insan and Pawan Insan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X