കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വർഗീയ ബുൾഡോസറിനെ തടയിടാൻ ഒന്നിക്കണം; യെച്ചൂരി

Google Oneindia Malayalam News

ദില്ലി; നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്കൊപ്പം നരേന്ദ്ര മോദിയുടെ വർഗീയ, വിദ്വേഷ ബുൾഡോസറിനെ തടയിടാൻ തൊഴിലാളികളും ബഹുജനങ്ങളും ഒന്നിക്കണമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനെതിരായി രാഷ്‌ട്രീയ ബദലുകൾ ഉയരണം. കേരളം മികച്ച ബദലാണ്‌. സമരങ്ങൾ ഉയരുമ്പോൾ വംശീയത, വർഗീയ വിഭജനം, വിദ്വേഷം എന്നീ കാർഡുകളിറക്കി ഭിന്നിപ്പിക്കും. പലപ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കും. ചിലപ്പോൾ ആസൂത്രിതമായി ആളിക്കത്തിച്ച്‌ മുതലെടുക്കും. സാമ്രാജ്യത്വത്തിന്റെ ജൂനിയർ പങ്കാളിയായി ഇന്ത്യ ചുരുങ്ങിയതോടെ അയൽ ബന്ധം താറുമാറായെന്നും അദ്ദേഹം പറഞ്ഞു.

 sitaram-yechury

നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി രാജ്യത്ത്‌ കോർപറേറ്റുകളും ഭരണാധികാരികളും കൈകോർക്കുകയാണ്‌. കോർപറേറ്റുകൾക്ക്‌ ലാഭം കൊയ്യാൻ സർക്കാർ അവസരം ഒരുക്കുന്നു. കയറ്റുമതിയും ഇറക്കുമതിയും അവരാണ്‌ നിയന്ത്രിക്കുന്നത്‌. കൽക്കരി ഇറക്കുമതിയിൽ അദാനിയുടെ ഇടപെടൽ പ്രകടമായി. കോവിഡ്‌ കാലത്ത്‌ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളെല്ലാം കോർപറേറ്റുകൾക്ക്‌ അനുകൂലമായിരുന്നു. തൊഴിലാളികളുടെ ചെറുത്തുനിൽപ്പും ഐക്യവും രാഷ്‌ട്രീയ സമരങ്ങളായി വളരുന്നത്‌ തടയിടാൻ കോർപറേറ്റുകൾ ശ്രമിക്കും. അതിന്‌ വംശീയതയും അപരനാമവുമെല്ലാം പ്രയോഗിക്കും.

തെരഞ്ഞെടുപ്പുകളിൽ വർഗീയ ധ്രുവീകരണം വഴിയാണ്‌ മോദിക്ക്‌ ജയിക്കാനായത്. യു എ പി എ കേസുകൾ 76 ശതമാനം വർധിപ്പിച്ചു. ശിക്ഷാനിരക്ക് രണ്ട് ശതമാനം മാത്രമാണ്. ഭരണഘടന സൃഷ്ടിച്ച നിയമങ്ങൾ എല്ലാ മേഖലകളിലും ലംഘിക്കപ്പെടുന്നു. സംസ്ഥാനങ്ങളുടെയും സാമ്പത്തികം വെട്ടിക്കുറയ്ക്കുന്നു. ഇ ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ എതിർ രാഷ്ട്രീയകക്ഷി നേതാക്കളെ വേട്ടയാടുകയാണ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്കു പിന്നില്‍ ബിജെപിയാണ്. ബി ജെ പി ഇതര സർക്കാരുകളെ ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗിക്കുകയാണ്. ഇത് പകല്‍പോലെ വ്യക്തമാണ്.

രാഹുല്‍ ഗാന്ധിയെ ബിജെപി വേട്ടയാടുന്നത് എന്തുകൊണ്ട്: കാരണങ്ങള്‍ നിരത്തി രൺദീപ് സിംഗ് സുർജേവാലരാഹുല്‍ ഗാന്ധിയെ ബിജെപി വേട്ടയാടുന്നത് എന്തുകൊണ്ട്: കാരണങ്ങള്‍ നിരത്തി രൺദീപ് സിംഗ് സുർജേവാല

ഇടതു സർക്കാരിനെ അട്ടിമറിക്കാൻ ആസൂത്രണം ചെയ്തിട്ടുള്ള വിവാദമാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത വസ്ത്രമോ മാസ്കോ ധരിക്കുന്നത് തടയാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയിട്ടില്ല. അങ്ങിനെയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നു. പ്രതിപക്ഷത്തിന്‍റെ നിലപാട് അപലനീയമാണ്. സിൽവർ ലൈൻ കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ്. അനുമതി ലഭിക്കുന്ന മുറക്ക് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ക്യൂട്ട് ലൈനൊക്കെ മാറ്റി പിടിച്ച് നസ്രിയ..നടിയുടെ പുത്തൻലുക്ക് ഞെട്ടിച്ചെന്ന് ആരാധകർ...വൈറൽ

Recommended Video

cmsvideo
PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India

English summary
Sitharam yechury says everyone should stand against Modi's Buldosar politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X