രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററില്‍ പൊങ്കാലയിട്ട് സ്മൃതി ഇറാനി..മോദിയെ തൊട്ടാല്‍ അടങ്ങിയിരിക്കുമോ..

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യക്ഷമതയെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചുട്ട മറുപടി നല്‍കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിന്റെ മോദിക്കെതിരായ വിമര്‍ശനങ്ങള്‍ക്കാണ് സ്മൃതി ഇറാനി എണ്ണിയെണ്ണി പകരം ചോദിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഭരണകാലത്തെ രാഹുലിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു സ്മൃതി ഇറാനിയുടെ മറുപടികള്‍. പ്രധാന മന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ച രാഹുലിന് മുന്നില്‍ മുന്ന് ചോദ്യങ്ങളാണ് സ്മൃതി ഇറാനി ചോദിച്ചിരിക്കുന്നത്.

മൻമോഹനും കിട്ടി

ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇത്രയേറെ അപഹസിക്കപ്പെടുന്നത് എന്നായിരുന്നു രാഹുലിന്റെ ഒരു വിമര്‍ശനം. ഇതിന് സ്മൃതി മറുപടി നല്‍കിയത് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിച്ച മന്‍മോഹന്‍ സിംഗിനെ ട്വീറ്റില്‍ ടാഗ് ചെയ്ത് കൊണ്ടാണ്.

മോദിയേക്കാള്‍ അപമാനിക്കപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് എന്നാണ് സ്മൃതി പറയാതെ പറഞ്ഞുവെച്ചത്. മന്‍മോഹന്‍ സിംഗിന് നിരുപദ്രവകാരിയായ ഒരു ട്വീറ്റ് എന്ന സന്ദേശത്തോടു കൂടിയാണ് ട്വീറ്റില്‍ അദ്ദേഹത്തെ ടാഗ് ചെയ്തിരിക്കുന്നത്.

അഴിമതിയുടെ കണക്കെടുക്കൂ

നോട്ട് അസാധുവാക്കിയ മോദിയുടെ നടപടി കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തിയാണെന്നായിരുന്നു രാഹുലിന്റെ മറ്റൊരു പരാമര്‍ശം. ഈ ആരോപണത്തിന് സ്മൃതി ഇറാനി മറുപടി നല്‍കിയത് കോണ്‍ഗ്രസ് ഭരണ കാലത്തെ അഴിമതികള്‍ അക്കമിട്ട് നിരത്തിയാണ്.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന അഞ്ച് കൊല്ലം നിരവധി വന്‍ അഴിമതിക്കേസുകളാണ് ഉണ്ടായിരുന്നത്. ടുജി കേസ്, കല്‍ക്കരി അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴി
മതി, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി എന്നിവയാണോ നിങ്ങളുടെ കാര്യക്ഷമതയ്ക്ക് തെളിവെന്ന് സ്മൃതി ഇറാനി ചോദിക്കുന്നു.

2019ല്‍ കോണ്‍ഗ്രസ് ഭരണം ഏറ്റെടുക്കുമ്പോള്‍ ഇന്ത്യയില്‍ അച്ഛാ ദിന്‍ വരുമെന്ന രാഹുലിന്റെ പരാമര്‍ശത്തെയും സ്മൃതി ഇറാനി വെറുതെ വിട്ടില്ല. ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ വര്‍ഷങ്ങള്‍ നീണ്ട ഭരണം പരാജയമായിരുന്നു എന്ന് അംഗീകരിക്കുകയാണോ എന്നായിരുന്ന സ്മൃതിയുടെ ട്വീറ്റ്.

രാഹുലിന് ഭയം

രാഹുലിന്റെ വിമര്‍ശനങ്ങള്‍ക്ക് കാരണം മോദിയുടെ വര്‍ധിച്ച് വരുന്ന ജനപ്രീതിയിലുള്ള ഭയമാണെന്നും കഴിഞ്ഞ ദിവസം സ്മൃതി ഇറാനി പരിഹസിച്ചിരുന്നു. താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് മറുപടി ആവശ്യപ്പെട്ട രാഹുല്‍ പക്ഷേ സ്മൃതി ഇറാനിയുടെ ചോദ്യങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Smiti Irani attacks Rahul Gandhi In Twitter for calling Modi incompetent.
Please Wait while comments are loading...