Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് കരുതുന്നു, പേടിച്ചോടരുത്; രാഹുലിനോട് സ്മൃതി ഇറാനി

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ നിന്ന് തന്നെ രാഹുല്‍ മത്സരിക്കുമെന്ന് കരുതുന്നതെന്ന് അവര്‍ പറഞ്ഞു. സ്മൃതി അമേഠിയില്‍ വരുന്നത് നൃത്തച്ചുവടുകള്‍ മാത്രം കാണിച്ച് ജനങ്ങളെ വഞ്ചിക്കാനാണെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നു. ഇത് വിവാദമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് രാഹുലിനെതിരെ അവര്‍ രംഗത്തെത്തി. രാഹുല്‍ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് കേട്ടിരുന്നുവെന്നും, ആ തീരുമാനം മാറ്റരുതെന്നും സ്മൃതി പറഞ്ഞു. സ്മൃതിയെ വളരെ മോശം ഭാഷയിലായിരുന്നു കോണ്‍ഗ്രസ് നേതാവ് അധിക്ഷേപിച്ചത്. അവര്‍ മണ്ഡലത്തില്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നുവെന്നായിരുന്നു പരിഹാസം.

1

ഈ അധിക്ഷേപത്തിനാണ് രാഹുലിനെ പരിഹസിച്ച് സ്മൃതി രംഗത്ത് വന്നു. രാഹുല്‍, നിങ്ങളുടെ ഒരു പ്രാദേശിക നേതാവ് വളരെ മാന്യതയില്ലാതെ, താങ്കള്‍ 2024ല്‍ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അപ്പോള്‍ അമേഠിയില്‍ നിന്ന് താങ്കള്‍ മത്സരിക്കുമെന്ന് ഉറപ്പിച്ചോ? നിങ്ങള്‍ മറ്റൊരു സീറ്റിലേക്ക് ഓടിപ്പോകില്ലെന്ന് കരുതുന്നു. നിങ്ങള്‍ ഭയപ്പെടില്ലെന്നും കരുതുന്നുവെന്നും സ്മൃതി പറഞ്ഞു.

എന്തായാലും നിങ്ങളും അമ്മയും ചേര്‍ന്ന് പാര്‍ട്ടിയിലെ സ്ത്രീവിരുദ്ധ ഗുണ്ടകള്‍ക്ക് പ്രസംഗം എഴുതി കൊടുക്കാന്‍ പുതിയ ഒരാളെ ഏര്‍പ്പാടാക്കി കൊടുക്കണണെന്നും സ്മൃതി ആവശ്യപ്പെട്ടു.

യുപിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് റായിയെയാണ് സ്മൃതി പോസ്റ്റില്‍ പരാമര്‍ശിച്ചത്. നൃത്തചുവടുകളെ സൂചിപ്പിക്കാനെന്ന രീതിയില്‍ ലട്കാസ്, ജറ്റ്കാസ് എന്ന പ്രയോഗമാണ് സ്മൃതി ഇറാനിയുടെ വരവിനെ വിശേഷിപ്പിക്കാന്‍ അജയ് റായ് പ്രയോഗിച്ചത്. ഇത് വന്‍ വിവാദമാവുകയും ചെയ്തു.

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും

സ്ത്രീവിരുദ്ധ പരാമര്‍ശമാണ് റായ് നടത്തിയതെന്നായിരുന്നു വിമര്‍ശനം. നേരത്തെ രാഹുല്‍ അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് ഇയാള്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. അത് ഗാന്ധി കുടുംബത്തിന്റെ സീറ്റാണ്. രാഹുല്‍ ഗാന്ധിയും, രാജീവ് ഗാന്ധിയും അവിടെ നിന്നുള്ള എംപിമാരായിരുന്നു. സഞ്ജയ് ഗാന്ധിയും വിജയിച്ചിട്ടുണ്ടെന്നും റായ് ഓര്‍മിപ്പിച്ചു.

അമേഠിയിലെ ഫാക്ടറികളില്‍ നല്ലൊരു ഭാഗവും പൂട്ടിക്കൊണ്ടിരിക്കുഗകയാണ്. ജഗദീഷ്പൂരിലെ ഫാക്ടറികളില്‍ പകുതിയും അടഞ്ഞിരിക്കുകയാണ.് സ്മൃതി ഇറാനി അവിടെ വന്ന് നൃത്തച്ചുവടുകള്‍ കാണിച്ച് മടങ്ങുകയാണെന്നും റായ് പരിഹസിച്ചു. ബിജെപി രൂക്ഷമായിട്ടാണ് ഇതിനെ വിമര്‍ശിച്ചത്. രാജ്യത്തിന് ആദ്യ വനിതാ പ്രധാനമന്ത്രിയെ നല്‍കിയ പാര്‍ട്ടിയില്‍ നിന്ന് ഇങ്ങനൊരു പരാമര്‍ശം വന്നത് നാണക്കേടാണ്.

അവരുടെ പാര്‍ട്ടിയെ നയിച്ചിരുന്നത് ഒരു വനിതയായിരുന്നുവെന്നെങ്കിലും ആലോചിക്കണമായിരുന്നുവെന്ന് ബിജെപി പറഞ്ഞു. കോണ്‍ഗ്രസ് ഉപയോഗിക്കുന്ന ഭാഷകള്‍ എപ്പോഴും സ്ത്രീ വിരുദ്ധമാണ്. അത് അവരുടെ സംസ്‌കാരത്തെയും മനോനിലയെയും കാണിക്കുന്നതാണെന്ന് യുപിയിലെ ബിജെപി വക്താവ് ആനന്ദ് ദുബെ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+