തിരിച്ചുവരവ്..സ്മൃതി ഇറാനിക്ക് വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അധികചുമതല

Subscribe to Oneindia Malayalam

ദില്ലി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എം വെങ്കയ്യനായിഡു രാജി വെച്ചതിനു പിന്നാലെ കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അധികചുമതല ലഭിച്ചു. ഗ്രാമവികസമ മന്ത്രാലയത്തിന്റെ ചുമതല നരേന്ദ്ര തോമാറിനാണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ഗോപാലകൃഷ്ണ ഗാന്ധിയാണ് വെങ്കയ്യനായിഡുവിന്റെ പ്രധാന എതിരാളി.

വിവാദങ്ങളുടെ തോഴിയായ സ്മൃതി ഇറാനി വലിയ തിരിച്ചുവരവ് തന്നെയാണ് വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തുകൊണ്ടു നടത്തിയിരിക്കുന്നത്. ഒന്നിനു പിറകേ ഒന്നായി വിവാദങ്ങള്‍ വിട്ടൊഴിയാതെ വന്നപ്പോള്‍ മുന്‍പ് കൈകാര്യം ചെയ്തിരുന്ന മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്ന് സ്മൃതി ഇറാനി പുറത്താക്കപ്പെടുകയായിരുന്നു. താരതമ്യേന ചെറിയ വകുപ്പായ ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ ചുമതലയാണ് സമൃതി ഇറാനിക്ക് ലഭിച്ചത്.

smriti-irani

ദില്ലിയിലെ മദ്ധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ച സ്മൃതി ഇറാനി സ്‌കൂള്‍ പഠനത്തിന ശേഷം മുംബൈയിലെത്തുകയായിരുന്നു. അഭിനയരംഗത്ത് തിളങ്ങിയ സ്മൃതി സീരിയലുകളില്‍ അഭിനയിച്ച് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി. 2003 ല്‍ ബിജെപിയില്‍ ചേര്‍ന്നു. അധികം താമസിക്കാതെ പാര്‍ട്ടി വക്താവും രാജ്യസഭാ അംഗവുമായി. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടാണ് 2014 ലെ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി മത്സരിച്ച് പരാജയപ്പെട്ടത്.

English summary
Smriti Irani makes grand comeback, gets I&B ministry
Please Wait while comments are loading...