Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയാഗാന്ധിക്കെതിരെ സ്മൃതി ഇറാനി; ഈ നീക്കം മുന്നില്‍ കണ്ടതെങ്കിലും ഞെട്ടിപ്പിച്ചു;അപലപനീയം

ദില്ലി: കോണ്‍ഗ്രസിന്റെ സ്പീക്ക് അപ് ക്യാമ്പയിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. സ്പീക്ക് അപ് ക്യാമ്പയിനില്‍ സോണിയാ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് സ്മൃതി ഇറാനി രംഗത്തെത്തിയത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികളുടേയും ചെറുകിട വ്യാപാരികളുടേയും ജനങ്ങളുടേയും പ്രതിസന്ധികള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് സ്പീക്കഅപ് ക്യാമ്പയിന്‍ നടത്തിയത്. എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാന് വലിയ വെല്ലുവിളിയായിരുന്നു.

 നേട്ടമുണ്ടാക്കാനുള്ള ശ്രമം

നേട്ടമുണ്ടാക്കാനുള്ള ശ്രമം

കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിലടക്കം കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. എല്ലവാവരും അവരുടെ സങ്കടം കാണുന്നു. അവരുടെ കരച്ചില്‍ കേള്‍ക്കുന്നു, എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ മാത്രം ഒന്നും കാണുന്നില്ല- കേന്ദ്രസര്‍ക്കാനിനുള്ള വീഡിയോ സന്ദേശത്തില്‍ സോണിയാ ഗാന്ധിയുടെ പ്രറഞ്ഞു. എന്നാല്‍ രാജ്യം ഒരു വലിയ വെല്ലുവിളി നേരിടുന്ന സമയത്തും ചില രാഷ്ട്രീയ കക്ഷികള്‍ അതില്‍ നിന്നും നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് സ്മൃതി ഇറാനി തുറന്നടിച്ചു.

പൊളിറ്റിക്കല്‍ മൈലേജ്

പൊളിറ്റിക്കല്‍ മൈലേജ്

ഇന്ത്യ കൊവിഡ് പ്രതിസന്ധിക്കെതിരെ ഒറ്റ കെട്ടായി നിലകൊള്ളേണ്ട സമയത്ത് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പ്രതിസന്ധിയുടെ പേരില്‍ പൊളിറ്റിക്കല്‍ മൈലേജ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.

ഇത് പ്രതീക്ഷിച്ചത്

ഇത് പ്രതീക്ഷിച്ചത്

ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ജില്ലാ അതോറിറ്റികളും അവരുടെതായ രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസ് ഈ സമയത്ത് രാഷ്ട്രീയം കളിക്കുന്നത് ദൗര്‍ഭാഗ്യകരമാമെന്നും അതേ സമയം താന്‍ ഇത് പ്രതീക്ഷിച്ചതായിരുന്നുവെന്നും സ്മൃതി ഇറാനി കൂട്ടി ചേര്‍ത്തു. നിലവാരം കുറഞ്ഞ കോണ്‍ഗ്രസ് രാഷ്ട്രീയം അപലപനീയമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

 കേന്ദ്രത്തിനെതിരെ പ്രതിരോധം

കേന്ദ്രത്തിനെതിരെ പ്രതിരോധം

കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തുടക്കം മുതല്‍ ആരോപിക്കുന്നുണ്ട്. അതിനിടെയാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് സ്പീക്ക് അപ് ക്യാമ്പയില്‍ സംഘടിപ്പിക്കുന്നത്. 50 ലക്ഷം പേരെ അണിനിരത്തിയുള്ള സ്പീക്ക് അപ് ക്യാമ്പയില്‍ സര്‍ക്കാരിന് വലിയ വെല്ലുവിളിയായിരുന്നു.

ആവശ്യങ്ങള്‍

ആവശ്യങ്ങള്‍

കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധിക്ക് പുറമേ രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും അവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി അടുത്ത ആറ് മാസത്തേക്കായി 7500 രൂപ വീതം നല്‍കണം. 10000 രൂപ അടിയന്തരമായി നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതരായി വീടുകളില്‍ എ്ത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തണമെന്നും ചെറുകിട വ്യാപാരികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    Rahul Gandhi Speaks With Maharashtra CM Uddhav Thackeray | Oneindia Malayalam
    ഗരീബ് കല്യാണ്‍ യോജന

    ഗരീബ് കല്യാണ്‍ യോജന

    കോണ്‍ഗ്രസിനെതിരായ ആക്രമണത്തില്‍ സൗമൃതി ഇറാനി പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയെ കുറിച്ചും പരാമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുള്‍പ്പെടെ രാജ്യത്തുടനീളമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഗരീബ് കല്യാണ്‍ യോജനയിലൂടെ 1.76 ലക്ഷം കോടി രൂപ ലഭിച്ചിരുന്നുവെന്നായിരുന്നു സ്മൃതി ഇറാനിയുടെ വാദം. സമൂഹത്തിലെ ദുര്‍ബലമായ വിഭാങ്ങള്‍ക്ക് ഈ പദ്ധതി വലിയ സഹായമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+