കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എന്‍ഡിപിക്ക് പാര്‍ട്ടിയില്ല; ബിജെപി പിന്തുണയില്‍ സ്വതന്ത്രരായി മത്സരിക്കും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പാര്‍ട്ടി രൂപീകരണ വിഷയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും കളംമാറ്റി ചവിട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം എസ്എന്‍ഡിപിയുടെ പാര്‍ട്ടി രൂപീകരണം വെള്ളാപ്പള്ളി തള്ളിക്കളഞ്ഞു. മോദിയുമായുളള കൂടിക്കാഴ്ച ശുഭകരവും സന്തോഷകവുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനത്തിന് ക്ഷണിക്കാനായിരുന്നു വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത്. ഇതിനായി ഡിസംബറില്‍ പ്രധാനമന്ത്രി കേരളത്തിലെത്തും. കൂടിക്കാഴ്ചയില്‍ കേരളത്തിലെ രാഷ്ട്രീയ വിഷയവും ചര്‍ച്ചയായതായാണ് വിവരം. എന്നാല്‍ ഇക്കാര്യം വെള്ളാപ്പള്ളി നിഷേധിച്ചു. നിലവിലെ സംവരണ വ്യവസ്ഥ തുടരുമെന്ന് തനിക്ക് പ്രധാനമന്ത്രിയുടെ ഉറപ്പു ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

vellappally-natesan

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മന്ത്രിസ്ഥാനത്തേക്ക് ആര്‍ക്കെങ്കിലും ഓഫര്‍ ചെയ്താല്‍ സ്വീകരിക്കുമെന്ന പരോക്ഷ സൂചനയും അദ്ദേഹം നല്‍കി. കേരളത്തില്‍ ആരു മത്സരിക്കാന്‍ ക്ഷണിച്ചാലും എസ്എന്‍ഡിപി സ്വീകരിക്കുമെന്നു പറഞ്ഞ വെളളാപ്പള്ളി മൂന്നാംമുന്നണിയുടെ കാര്യം എടുത്ത പറഞ്ഞത് ശ്രദ്ധേയമാണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

ബിജെപി പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ എസ്എന്‍ഡിപി തിരഞ്ഞെടുപ്പില്‍ കളത്തിലിറക്കുമെന്നാണ് വെള്ളാപ്പള്ളി നല്‍കുന്ന സൂചനകള്‍. ഏതെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

English summary
sndp genrel secratary Vellappally natesan meets PM Modi in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X