കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി റാലിയില്‍ ബിജെപിയുടെ അത്ഭുത ഇരട്ടകള്‍.. ഫോട്ടോഷോപ്പ് വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ!

  • By Muralidharan
Google Oneindia Malayalam News

ഇന്ത്യയിലെ അല്ല ലോകത്തെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി തങ്ങളാണ് എന്നാണ് ബി ജെ പി സ്വയം പറയുന്നത്. കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ മാത്രം സീറ്റുകള്‍ സ്വന്തമായുള്ള ബി ജെ പി അത്ര മോശം പാര്‍ട്ടിയാണെന്ന് ആരും പറയില്ല എന്നതാണ് വസ്തുത. എന്നാല്‍ ഉള്ളതില്‍ കൂടുതല്‍ പെരുപ്പിച്ച് കാണിക്കുന്ന സ്വഭാവം കൊണ്ട് ബി ജെ പിക്ക് ഇടക്കിടെ നല്ല പണികളും കിട്ടാറുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയില്‍ ഫോട്ടോ വെട്ടിയൊട്ടിച്ച് ആള്‍ക്കൂട്ടമുണ്ടാക്കിയാണ് ബി ജെ പി ഏറ്റവും ഒടുവില്‍ പണി വാങ്ങിയിരിക്കുന്നത്. പഞ്ചാബിലെ ജലന്ധറിലെ റാലിയാണ് ബി ജെ പി രണ്ട് ഫോട്ടോ വെട്ടിയൊട്ടിച്ച് ട്വിറ്ററിലിട്ടത്. ഫോട്ടോ വെട്ടിയൊട്ടിച്ചപ്പോള്‍ അടുത്തടുത്തായിപ്പോയി. ഫലമോ ഒരേ പോലിരിക്കുന്ന ആളുകളെ സോഷ്യല്‍ മീഡിയ കണ്ട് പിടിച്ചു. നല്ല പണിയും കൊടുത്തു.

ഷെയര്‍ ചെയ്തത് ബിജെപി

ഷെയര്‍ ചെയ്തത് ബിജെപി

ബി ജെ പിയുടെ ഓഫിഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലാണ് ഈ ഫോട്ടോഷോപ്പ് ഇമേജ് ഷെയര്‍ ചെയ്തത്. മോദി പങ്കെടുത്ത റാലിയില്‍ കസേരകള്‍ ഒഴിഞ്ഞുകിടന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇത്. 41 ലക്ഷത്തിലധികം ഫോളേവേഴ്‌സുളള പേജില്‍ ബി ജെ പി ഇങ്ങനെ ഒരു മണ്ടത്തരം ചെയ്തു എന്നത് ആര്‍ക്കും വിശ്വസിക്കാന്‍ പോലും പറ്റിയില്ല.

പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

എന്നാല്‍ സോഷ്യല്‍ മീഡിയ ഈ ഫോട്ടോഷോപ്പ് പരിപാടി പൊളിച്ചടുക്കി. ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടു. അത്ഭുത ഇരട്ടകളെ പങ്കെടുപ്പിച്ച ബി ജെ പി ഇലക്ഷന്‍ റാലി എന്നാണ് ആളുകള്‍ ഈ ഫോട്ടോയെ കളിയാക്കുന്നത്. ഒരേ ആളുകള്‍ തന്നെ ചിത്രത്തില്‍ അടുത്തടുത്ത് നില്‍ക്കുന്നതായി കാണാം. ഇതാണ് ബി ജെ പി ക്ക് പണികൊടുത്തത്.

രണ്ട് ഫോട്ടോയാണല്ലോ

രണ്ട് ഫോട്ടോയാണല്ലോ

അതേസമയം, ഇത് രണ്ട് ഫോട്ടോയാണ് എന്നും ഒരൊറ്റ ഫോട്ടോയാണ് എന്ന് ആരും പറഞ്ഞിട്ടില്ല എന്നും പറഞ്ഞ് ബി ജെ പി അനുകൂലികളും രംഗത്ത് വന്നിട്ടുണ്ട്. ഒരു ഇലക്ഷന്‍ റാലിയിലുള്ള രണ്ട് ചിത്രങ്ങള്‍ അടുത്തടുത്ത് വെച്ചു എന്ന് മാത്രം. പക്ഷേ ഇതൊക്കെ പറഞ്ഞാലുണ്ടോ സോഷ്യല്‍ മീഡിയയിലെ ബി ജെ പി വിരോധികള്‍ വിടുന്നു.

മോദി റാലിക്കും ആളില്ലേ

മോദി റാലിക്കും ആളില്ലേ

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലും ഗോവയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലികള്‍ക്ക് പോലും ആളെത്തുന്നില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ മോദി പങ്കെടുത്ത റാലിയില്‍ ആളുകള്‍ കുറവായിരുന്നു. പനാജിയിലെ റാലിയിലും ജനസാന്നിധ്യം കുറഞ്ഞു. മോദി പ്രസംഗിക്കുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് പോകുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

English summary
Social media troll BJP Election rally in twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X