തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ചു, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി, 10 വര്‍ഷം അവള്‍ അനുഭവിച്ചത്
ദില്ലി: പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദില്ലിയില്‍ 12 കാരിയെ തട്ടിക്കൊണ്ടു പോയ പരാതി കഴിഞ്ഞ ദിവസത്തില്‍ മാതാപിതാക്കള്‍ എത്തി പിന്‍ വലിച്ചു. 12ാം വയസ്സിൽ കാണാതപോയ മകൾ തിരിച്ചെത്തിയത് കഴിഞ്ഞ ദിവസത്തിലാണ്.
ഇന്ന് സനയ്ക്ക് 22 വയസാണ് പ്രായം. നീണ്ട 10 വര്‍ഷങ്ങള്‍ വീട്ടുകാർ അവള്‍ക്ക് വേണ്ടി കാത്തിരുന്നെങ്കിലും തിരിച്ചെത്തിയില്ല. പോലീസിനും കണ്ടെത്താന്‍ സാധിച്ചില്ല. 10 വര്‍ഷം സന അനുഭവിച്ചത് തുടര്‍ന്ന് വായിക്കൂ...

തട്ടിക്കൊണ്ടു പോകല്‍
12ാം വയസ്സിലാണ് സനയെ തട്ടിക്കൊണ്ടു പോകുന്നത്. ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്ന വഴിയ്ക്കാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കാറിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു.

വില്‍പന
ദമ്പതികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇവര്‍ ഗുജറാത്തിലെ കര്‍ഷകന് സനയെ വില്‍ക്കുകയായിരുന്നു.

പീഡനം
പകല്‍ മുഴുവന്‍ തോട്ടത്തില്‍ പണിയും രാത്രി ക്രൂരമായ പീഡനവുമായിരുന്നു രണ്ട് വര്‍ഷത്തോളം. ഭക്ഷണമില്ലാത്തെ ദിവസങ്ങള്‍ തള്ളി നീക്കിയിട്ടുണ്ട്. ഓടി പോകാതിരിക്കാന്‍ കെട്ടിയിടുകയായിരുന്നു പതിവ്.
വിവാഹം നടന്നു
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെ വില്‍പന നടത്തിയ ദമ്പതികള്‍ തിരിച്ചെത്തി പഞ്ചാബിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇവിടെ വെച്ച് പ്രായമായ ഡ്രൈവറെ കൊണ്ട് വിവാഹം കഴിപ്പിച്ചു.

രണ്ട് കുട്ടികളുടെ അമ്മയായി
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇയാളുടെ രണ്ട് കുട്ടികളെ പ്രസവിച്ചു. മൂന്നാമത്തെ വര്‍ഷത്തില്‍ ഇയാള്‍ മരിച്ചു. കുട്ടികളില്‍ അവകാശം സ്ഥാപിച്ച് സനയെ ഇയാളുടെ വീട്ടുകാർ ഉപേക്ഷിച്ചു.
ഡാന്‍സ് ബാറിലേക്ക്
ജോലി വാഗ്ദാനം ചെയ്ത യുവതിക്കൊപ്പം എത്തിപ്പെട്ടത് ഡാന്‍സ് ബാറിലേക്കാണ്. ദില്ലിയില്‍ തിരിച്ചെത്തിയ സന പിന്നീട് വീട്ടുകാരെ അന്വേഷിച്ച് യാത്രയായി.

വീട്ടിലേക്ക്
താമസിച്ചിരുന്ന ഗ്രാമത്തില്‍ നിന്നും വീടു വിറ്റു പോയ കുടുംബത്തെ കണ്ടെത്താന്‍ അയ്യല്‍ക്കാര്‍ സഹായിച്ചു. അമ്മയ്ക്ക് മുന്നിലെത്തിയ സന തന്നെ സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് അവര്‍ക്ക് മനസ്സിലായത്.












Click it and Unblock the Notifications