കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനെ പാഠം പഠിപ്പിക്കണം; കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ജവാന്മാരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ പാക്കിസ്ഥാന്‍ സൈന്യത്തെ പാഠം പഠിപ്പിക്കണമെന്ന് ജവാന്മാരുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍, നായിബ് പരംജീത് സിങ് എന്നിവരാണ് വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികര്‍. 250 മീറ്ററോളം ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുചെന്നായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം.

പഞ്ചാബ് സ്വദേശിയായ പരംജീത് സിങ്ങിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഗ്രാമത്തില്‍ സംസ്‌കരിച്ചു. മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍, സിവില്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയിരുന്നു. പൂര്‍ണ സൈനീക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.

indian-army

പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കണമെന്ന് സൈനികന്റെ ഭാര്യ പരംജീത് കൗര്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ പ്രതികാരം ചെയ്യാന്‍ സര്‍ക്കാര്‍ തനിക്ക് അവസരം തരണമെന്നും അവര്‍ പറഞ്ഞു. മാതാപിതാക്കളും ഭാര്യയും കുടുംബവുമുള്‍പ്പെടെയുള്ളവരെ സംരക്ഷിച്ചുപോന്നിരുന്നത് പരംജീത് സിങ് ആയിരുന്നു.

പാക്കിസ്ഥാനെതിരെ തിരിച്ചടിക്കാത്തതില്‍ പരംജീത്തിന്റെ ഗ്രാമവും രോഷാകുലരാണ്. സര്‍ക്കാര്‍ വേണ്ട സമയത്ത് പ്രതികരിക്കാത്തതുകൊണ്ടാണ് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് അവര്‍ പറയുന്നു. അതേസമയം, പാക്കിസ്ഥാന് തക്കതായ തിരിച്ചടി നല്‍കുമെന്നാണ് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. ഇന്ത്യയുടെ തിരിച്ചടിയില്‍ ഏഴു ജവാന്മാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

English summary
Soldier beheaded in Poonch cremated, family says Pakistan should be taught a lesson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X