വനിതാ പോലീസിന്റെ അവിഹിതബന്ധം; ഫേസ്ബുക്കില്‍ ലൈവ് സ്ട്രീമിങ് നടത്തി യുവാവിന്റെ ആത്മഹത്യ

  • Posted By:
Subscribe to Oneindia Malayalam

സോനീപത്: വനിതാ പോലീസും കാമുകനും ഭീഷണിപ്പെടുത്തുന്നെന്നുകാട്ടി യുവാവ് ആത്മഹത്യ ചെയ്തു. ഹരിയാണയിലെ സോനീപത് സ്വദേശിയായ ദീപക് എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ ആത്മഹത്യയുടെ ലൈവ് സ്ട്രീമിങ് നടത്തി ജീവനൊടുക്കിയത്. വിവാഹിതയായ പോലീസ് ഉദ്യോഗസ്ഥയും കാമുകനുമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും ദീപക് ആരോപിച്ചു.

ഹരിയാണ പോലീസ് ഉദ്യോഗസ്ഥനാണ് യുവതിയുടെ ഭര്‍ത്താവ്. യുവതി ദില്ലി പോലീസില്‍ എഎസ്‌ഐ യും. യുവതിയെയും കാമുകനായ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും മോശം സാഹചര്യത്തില്‍ ദീപക് കണ്ടിരുന്നു. ഇതേതുടര്‍ന്ന് അയല്‍ക്കാരനായ യുവതിയുടെ ഭര്‍ത്താവിനോട് ഇക്കാര്യം പറയുകയും ചെയ്തു. ഇതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് ദീപക് പറയുന്നു.

suicide

പോലീസ് ഉദ്യോഗസ്ഥയ്ക്കും കാമുകനുമെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. ദീപക് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇരുവരും ഒളിവിലാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. തന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ വിവരിക്കുന്ന ദീപക്കിന്റെ ഡയറി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

facebook

പിതാവിനെ സംരക്ഷിക്കണമെന്ന് പറഞ്ഞ് ദീപക് കഴിഞ്ഞദിവസം സഹോദരിയെ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട് ആത്മഹത്യ ലൈവ് സ്ട്രീമിങ് നടത്തിയത്. മാതാപിതാക്കളും ഭാര്യയും മകനും വീട്ടിലില്ലാത്തപ്പോഴായിരുന്നു ആത്മഹത്യ.

English summary
Sonepat man live-streams suicide on Facebook
Please Wait while comments are loading...