കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗഡ്കരിയെ അഭിനന്ദിച്ച് സോണിയാ ഗാന്ധി; പാര്‍ലമെന്റില്‍ അപൂര്‍വ നിമിഷം, അംഗങ്ങള്‍ കൈയ്യടിച്ചു

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ തലമുതിര്‍ന്ന നേതാവാണ് നിതിന്‍ ഗഡ്കരി. നരേന്ദ്ര മോദിക്കെതിരെ ഇടയ്ക്കിടെ ഒളിയമ്പ് തൊടുത്തുവിടുന്ന ഗഡ്കരിയെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ലമെന്റില്‍ അഭിനന്ദിച്ചിരിക്കുന്നു. സോണിയയുടെ അഭിനന്ദനം കണ്ട എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും ഗഡ്കരിയെ കൈയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചു. പാര്‍ലമെന്റില്‍ അപൂര്‍വമായ സംഭവമാണ് ഇന്ന് അരങ്ങേറിയത്.

ബിജെപിക്ക് സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പൊതുസമ്മതനായ പ്രധാനമന്ത്രിയായി നിതിന്‍ ഗഡ്കരി എത്തുമെന്ന് അടുത്തിടെ ചില സൂചനകള്‍ വന്നിരുന്നു. ഈയിടെ രാഹുല്‍ ഗാന്ധിയും ഗഡ്കരിയെ അഭിനന്ദിച്ചത് വാര്‍ത്തയായിരുന്നു. ബിജെപിയില്‍ മോദിക്ക് ബദലായ നേതാവായി നതിന്‍ ഗഡ്കരി മാറുമെന്ന് ശിവസേനയും സൂചിപ്പിച്ചിരുന്നു.....

സംഭവത്തിന്റെ തുടക്കം

സംഭവത്തിന്റെ തുടക്കം

കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയാണ് നിതിന്‍ ഗഡ്കരി. പാര്‍ലമെന്റില്‍ ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ഉയര്‍ന്നു. ഗഡ്കരി വിഷയത്തില്‍ വിശദമായ മറുപടിയും നല്‍കി. എല്ലാവര്‍ക്കും തൃപ്തികരമായിരുന്നു മറുപടി. ബിജെപി അംഗങ്ങള്‍ ഡെസ്‌കിലടിച്ച് അഭിനന്ദിച്ചു.

 ഗഡ്കരിയുടെ വാക്കുകള്‍

ഗഡ്കരിയുടെ വാക്കുകള്‍

രാജ്യത്തെ ഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നതില്‍ ഗഡ്കരിയുടെ മന്ത്രാലയം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പോലും, പ്രതിപക്ഷ എംപിമാര്‍ പോലും അവരുടെ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.

സഭ അനുമോദിക്കണമെന്ന് ആവശ്യം

സഭ അനുമോദിക്കണമെന്ന് ആവശ്യം

ഗഡ്കരിയുടെ പ്രസംഗം അവസാനിച്ച വേളയിലാണ് ബിജെപി അംഗങ്ങള്‍ കൈയ്യടിച്ചത്. മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി അംഗം ഗണേഷ് സിങ് എഴുന്നേറ്റു. ഗഡ്കരിയെ സഭ അനുമോദിക്കണമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജനോട് അദ്ദേഹം ആവശ്യപ്പെട്ടു.

 സോണിയയുടെ പ്രതികരണം

സോണിയയുടെ പ്രതികരണം

ഗഡ്കരി പ്രസംഗിക്കുന്ന വേളയില്‍ ശരിവെക്കുന്ന തരത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ പ്രതികരണം. പലപ്പോഴും അവര്‍ ചിരിക്കുന്നുണ്ടായിരുന്നു. പ്രസംഗത്തിന്റെ അവസാന വേളയില്‍ സോണിയാ ഗാന്ധി ഡെസ്‌കില്‍ അടിച്ചു. ഇതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം കൈയ്യടിച്ചത്.

നേരത്തെയും സമാന സംഭവം

നേരത്തെയും സമാന സംഭവം

സോണിയാ ഗാന്ധി ഡെസ്‌കിലടിച്ചതോടെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കൈയ്യടിച്ചു. തൊട്ടുപിന്നാലെ എല്ലാ അംഗങ്ങളും കൈയ്യടിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ റായ്ബറേലിയാണ് സോണിയാ ഗാന്ധിയുടെ മണ്ഡലം. ഇവിടെ നടത്തിയ റോഡ് നിര്‍മാണത്തില്‍ സോണിയാ ഗാന്ധി നേരത്തെ ഗഡ്കരിയെ അഭിനന്ദിച്ചിരുന്നു.

 മോദിയിക്കെതിരെ ഒളിയമ്പ്

മോദിയിക്കെതിരെ ഒളിയമ്പ്

കുടുംബത്തെ മതിയായ രീതിയില്‍ നോക്കാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യം ഭരിക്കാന്‍ സാധിക്കില്ലെന്ന് അടുത്തിടെ ഗഡ്കരി പറഞ്ഞത് വിവാദമായിരുന്നു. മോദിയെ ആണ് ഇദ്ദേഹം ഉന്നമിട്ടത് എന്നായിരുന്നു ആക്ഷേപം. ബിജെപിയിലെ ശക്തമാന നേതാവാണ് ഗഡ്കരി എന്ന് തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി അഭിനന്ദനവുമായി രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.

സര്‍ക്കാരിനെ 'അട്ടിമറിക്കാന്‍' സൈനിക നീക്കം; വിവരം ചോര്‍ത്തിയത് കോണ്‍ഗ്രസ്? ഗുരുതരമായ ആരോപണംസര്‍ക്കാരിനെ 'അട്ടിമറിക്കാന്‍' സൈനിക നീക്കം; വിവരം ചോര്‍ത്തിയത് കോണ്‍ഗ്രസ്? ഗുരുതരമായ ആരോപണം

English summary
Sonia Gandhi appreciates Nitin Gadkari's performance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X