ഐഐടിയിലെ ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയെന്ന് സൂരജ് !! കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ചെന്നൈ ഐഐടിയിൽ ബീഫ് ഫെസറ്റ് നടത്തിയെന്ന് ആരോപിച്ച് മലയാളി വിദ്യാർഥി സൂരജിന് മർദ്ദനമേറ്റ സംഭവം അട്ടിമറിക്കുന്നുവെന്ന് ആരോപണം. ഇതുവരെ സൂരജിനെ മർദിച്ച മനീഷ് കുമാർ സിംഗിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യറായിട്ടില്ല.

സിനിമകളില്‍ ഉപയോഗിക്കുന്നത് യഥാര്‍ത്ഥ രക്തമാണോ ? ഡ്രാക്കുള ചിത്രങ്ങള്‍ പറയും സത്യം!!!

ശസ്ത്രക്രീയക്കു ശേഷം ആശുപത്രിയിൽ തുടരുന്ന സൂരജിനെ സന്ദർശിക്കാൻ ആശുപത്രി അധികൃതരാരും എത്തിയിട്ടില്ല.കേസ് അട്ടിമറിക്കപ്പെടുമോ എന്ന കാര്യത്തിൽ തനിക്ക് ഭയമുണ്ടെന്നും നിർണായകമായ പലതും വിട്ടു കളഞ്ഞിട്ടാണ് പൊലീസ് എഫ്ഐആർ തയ്യാരാക്കിയിരിക്കുന്നതെന്നും സൂരജ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

സംഭവത്തെ പറ്റി

സംഭവത്തെ പറ്റി

ഐഐടിയിൽ വെജിറ്റേറിയൻ മെസ്സിലിരുന്നു ഭക്ഷണം കളിക്കുകയായിരുന്ന തന്റെ അടുത്തേക്ക് മനീഷ് എത്തുകയായിരുന്നു. ബീഫ് കഴിക്കുമോ എന്ന് ചോദിച്ചു.എന്നാൽ താൻ കഴിക്കുമെന്ന് താൻ മറുപടി നൽകുകയും ചെയ്തു.തൊട്ട് മുൻപ് നടത്തിയ ബീഫ് ഫെസ്റ്റിനു പങ്കെടുത്തുവോ എന്ന ചേദ്യത്തിന് താൻ അതെ എന്നും ഉത്തരവും കൊടുത്തു .തുടർന്നാണ് മനീഷ് തന്നെ ആക്രമിച്ചത്. ഇതിനു മുൻപ് മനീഷിനെ കണ്ടിട്ടില്ലെന്നും സൂരജ് പറഞ്ഞു.

നിഷ്ക്രീയരായ കേളേജ് അധികൃതർ

നിഷ്ക്രീയരായ കേളേജ് അധികൃതർ

സൂരജിനെതിരെ കേളേജ് മെസിൽ വെച്ച് അക്രമണമുണ്ടായിട്ടും നിഷ്ക്രീയരായി കേളേജ് അധികൃതർ. ഇതുവരെയായും ആശുപത്രിയിലെത്തി സൂരജിനെ ഐഐടി അധികൃതർ സന്ദർശിച്ചിട്ടില്ല.

കേസ് അട്ടിമറിക്കാൻ ശ്രമം

കേസ് അട്ടിമറിക്കാൻ ശ്രമം

സൂരജിനെതിരെയുള്ള ആക്രമണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലുംഇതുവരെയായും കേസിലെ പ്പതി മനീഷ് കുമാരിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. മനീഷിനെ കൂടാതെ ഐഐടിയിലെ എട്ട് വിദ്യാർഥികളുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

കണ്ണിനു ഗുരുതരമായ പരിക്ക്

കണ്ണിനു ഗുരുതരമായ പരിക്ക്

ഐഐടിയിൽ ബീഫ് ഫെസ്റ്റിനു പങ്കെടുത്തുവെന്ന് ആരോപിച്ച് നടത്തിയ ആക്രമണത്തിൽ സൂരജിന് ഗുരുതരമായ പരിക്ക്. ഗുരുതരമായ പരിക്കേറ്റ സൂരജിനെ ചെന്നൈ സ്വകാര്യ ആശുപത്രിയിൽ പ്പവേശിപ്പിച്ചിട്ടുണ്ട്. സൂരജിന്‍റെ കണ്ണിനോട് ചേർന്ന എല്ലിനു പെട്ടലേറ്റിട്ടുണ്ട്.

വിദ്യാർഥി സമരം രൂക്ഷമാകുന്നു

വിദ്യാർഥി സമരം രൂക്ഷമാകുന്നു

സൂരജിനെ ആക്രമിച്ച വിദ്യാർഥികളെ ഐഐടിയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സമരം ശക്തമാകുന്നു. കൂടതെ സൂരജിൻറെ ചികിൽസ ചെവല് വഹിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ ഡീനു മുമ്പാകെ നിവേദനം സമർപ്പിച്ചിട്ടുണ്ട്.

ഐക്യദാർഢ്യവുമായി സ്റ്റാലിൻ

ഐക്യദാർഢ്യവുമായി സ്റ്റാലിൻ

കശാപ്പ് നിരോധനത്തിനെതിരെ ചെന്നൈ ഐഐടിയിൽ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി ഗവേഷക വിദ്യാർത്ഥി സൂരജിനെ തമിഴ്നാട് പ്രതിപക്ഷ നേതാവും എഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിൻ സന്ദർശിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിയായിരുന്നു സന്ദർശനം.

English summary
IIT Madras beef fest: Students facebook post,
Please Wait while comments are loading...