Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ നിലപാട് കടുപ്പിച്ചു; അമേരിക്ക ബദല്‍ മാര്‍ഗം നോക്കുന്നു, യുഎസ് സെനറ്റര്‍ കത്തയച്ചു

അമേരിക്കന്‍ ക്യാമ്പില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്മാരുടെ കാര്യത്തില്‍ നിലപാട് കടുപ്പിച്ച് ഖത്തര്‍. അടുത്ത സെപ്തംബറിനുള്ളില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കണം എന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. യുഎസ് വിദേശകാര്യ വകുപ്പ് പുറത്തുവിട്ട രേഖകള്‍ ഉദ്ധരിച്ചാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അഫ്ഗാന്‍ അഭയാര്‍ഥികള്‍ തല്‍ക്കാലം അല്‍ സയ്‌ലിയ ക്യാമ്പില്‍ തുടരും.

മുസ്ലിം ലീഗ് നിലപാട് മാറ്റി; ഒടുവില്‍ വിജയ്ക്ക് പിന്തുണ, വിസികെയും, അഭിനന്ദിച്ച് സ്റ്റാലിന്‍
മുസ്ലിം ലീഗ് നിലപാട് മാറ്റി; ഒടുവില്‍ വിജയ്ക്ക് പിന്തുണ, വിസികെയും, അഭിനന്ദിച്ച് സ്റ്റാലിന്‍

താല്‍ക്കാലികമായി മാത്രം അഫ്ഗാന്‍ പൗരന്മാരെ ഖത്തറിലെ ക്യാമ്പില്‍ തുടരാന്‍ അനുവദിക്കാമെന്നാണ് ഖത്തര്‍ പറയുന്നത്. ഇവരുടെ കാര്യത്തില്‍ എത്രയും വേഗം നിലപാട് എടുക്കണം എന്നും ഖത്തര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. നിലവില്‍ 1100 അഫ്ഗാന്‍ പൗരന്മാരാണ് ഖത്തറിലെ സൈനിക ക്യാമ്പില്‍ കഴിയുന്നത്.

qatar us afghan refugee

ഖത്തറിലെ ക്യാമ്പില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്മാരെ എത്രയും വേഗം അമേരിക്കയില്‍ എത്തിക്കണം എന്ന് യുഎസ് സെനറ്റല്‍ ജീന്‍ ഷാഹീന്‍ ആവശ്യപ്പെട്ടു. വിദേശകാര്യ സെനറ്റ് സമിതിയില്‍ അംഗമായ ഷഹീന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎസ് വിദേശകാര്യ വകുപ്പിന് കത്ത് നല്‍കി. അമേരിക്കയെ സഹായിച്ചവരാണ് ക്യാമ്പില്‍ കഴിയുന്ന അഫ്ഗാന്‍കാര്‍. അവരെ കൈവെടിയരുത് എന്നും ഷഹീന്‍ ആവശ്യപ്പെട്ടു.

എടപ്പാടിക്ക് ആപ്പ്? 5 എംഎല്‍എമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു, ടിവികെയില്‍ ചേരുമെന്ന് അഭ്യൂഹം
എടപ്പാടിക്ക് ആപ്പ്? 5 എംഎല്‍എമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു, ടിവികെയില്‍ ചേരുമെന്ന് അഭ്യൂഹം

2001ലാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ അധിനിവേശം തുടങ്ങിയത്. 20 വര്‍ഷത്തിന് ശേഷം 2021 ഓഗസ്റ്റില്‍ ഇവര്‍ അഫ്ഗാന്‍ വിടുമ്പോള്‍ നിരവധി അഫ്ഗാന്‍ പൗരന്മാര്‍ പലായനം ചെയ്തിരുന്നു. താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭയന്നായിരുന്നു പലായനം.

താലിബാനെതിരെ അമരിക്കന്‍ സൈനികര്‍ക്കൊപ്പം നിന്നവരാണ് ഈ അഫ്ഗാന്‍ പൗരന്മാര്‍. അമേരിക്കന്‍ സൈന്യത്തിന് വേണ്ട സഹായവും രഹസ്യവിവരങ്ങളും ഇവര്‍ നല്‍കിയിരുന്നു. താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ഇവര്‍ ഭയപ്പെട്ടത്. തുടര്‍ന്ന് അമേരിക്കന്‍ സൈനികര്‍ക്കൊപ്പം രാജ്യം വിട്ട ഇവരെ ഖത്തറിലെ സൈനിക ക്യാമ്പില്‍ എത്തിക്കുകയായിരുന്നു.

ഇവരെ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്. അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിന് പകരം മറ്റൊരു രാജ്യത്തേക്ക് മാറ്റാമെന്ന ആലോചനയും നടക്കുന്നുണ്ട്. ആഫ്രിക്കയിലെ കോംഗോയിലേക്ക് അഫ്ഗാന്‍ അഭയാര്‍ഥിക്കളെ മാറ്റുന്നതാണ് ചര്‍ച്ചയില്‍ എന്ന് ന്യൂയോര്‍ക്ക് ടൈംസ് റപ്പോര്‍ട്ട് ചെയ്തു.

ഈ വനിതക്ക് മുമ്പില്‍ വിജയ് ഒന്നുമല്ല; നടന്റെ ഒമ്പത് ഇരട്ടി ആസ്തി, ആരാണ് തമിഴ്‌നാട്ടിലെ ലീമ റോസ്
ഈ വനിതക്ക് മുമ്പില്‍ വിജയ് ഒന്നുമല്ല; നടന്റെ ഒമ്പത് ഇരട്ടി ആസ്തി, ആരാണ് തമിഴ്‌നാട്ടിലെ ലീമ റോസ്

രാജ്യം വിട്ട എല്ലാവരും തിരിച്ചുവരണം എന്നും നിങ്ങള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. കോംഗോയിലേക്ക് പോകില്ല എന്ന് അഫ്ഗാന്‍ അഭയാര്‍ഥികള്‍ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, അഫ്ഗാനിലേക്ക് തിരിച്ചുപോകില്ലെന്നും വ്യക്തമാക്കി. ഇവരെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട് എന്ന് സെനറ്റല്‍ ഷഹീന്‍ പറയുന്നു. കോംഗോയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+